കൊല്ലം: മകനെ സിനിമയിൽ അഭിനയിപ്പിക്കാമെന്നു പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ വ്യാജ നിർമാതാവ് പിടിയിൽ. ഇളമ്പള്ളൂർ സ്വദേശിനിയുടെ പക്കൽ നിന്നാണ് ആറുലക്ഷം രൂപ തട്ടിയെടുത്തത്. മലപ്പുറം നിലമ്പൂർ എടക്കര അറക്കാപറമ്പിൽ വീട്ടിൽ ജോസഫ് തോമസ് (52) ആണ് പിടിയിലായത്. ഇയാളെ പിരപ്പൻകോട് വെച്ച് കൊട്ടാരക്കര സൈബർ പൊലീസ് പിടികൂടുകയായിരുന്നു.
ടിക്കി ആപ്പിലൂടെ പരിചയപ്പെട്ട ജോസഫിന്റെ കൈയിൽ നിന്ന് പല തവണയായാണ് പണം വാങ്ങിയത്. സിനിമയുടെ നിർമാണ ആവശ്യത്തിന് എന്നു പറഞ്ഞ് 6 ലക്ഷം രൂപ ഗൂഗിൾ പേ വഴിയാണു വാങ്ങിയത്.
Also read-കുടുംബവഴക്കിനിടെ ഭാര്യയുടെ കാല്‍ കമ്പി വടികൊണ്ട് തല്ലിയൊടിച്ചു; ഭര്‍ത്താവ് അറസ്റ്റില്‍
മകന് സിനിമയിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് വാഗ്ദാനം നൽകിയായിരുന്നു തട്ടിപ്പ്. കൊല്ലം റൂറൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി എസ് ശിവപ്രകാശ്, എസ്ഐ എ എസ് സരിൻ അടക്കമുള്ള പൊലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.