മകളെ ഭർത്താവ് പീഡിപ്പിച്ചെന്ന വ്യാജ പരാതി; ഭാര്യയ്ക്കെതിരെ കേസെടുത്തു; ഉത്തരവ് നടപ്പാക്കിയത് മൂന്നു മാസം വൈകി

ഫെബ്രുവരിയിലാണ് യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ പത്തനംതിട്ട പോക്സോ കോടതി ഉത്തരവിട്ടത്.

News18 Malayalam | news18-malayalam
Updated: May 22, 2020, 9:47 AM IST
മകളെ ഭർത്താവ് പീഡിപ്പിച്ചെന്ന വ്യാജ പരാതി; ഭാര്യയ്ക്കെതിരെ കേസെടുത്തു; ഉത്തരവ് നടപ്പാക്കിയത് മൂന്നു മാസം വൈകി
News18
  • Share this:
പത്തനംതിട്ട: ഭർത്താവിനെയും സുഹൃത്തിനെയും കേസിൽ കുടുക്കാൻ മകളെ ലൈംഗികമായി പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയ മാതാവിനെതിരെ ഒടുവിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. ഫെബ്രുവരിയിലാണ് യുവതിക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താൻ പത്തനംതിട്ട പോക്സോ കോടതി ഉത്തരവിട്ടത്. ഒരു മാസത്തിനകം റിപ്പോർട്ട് നൽകണമെന്നും നിർദ്ദേശമുണ്ടായിരുന്നു. എന്നാൽ മൂന്നു മാസത്തിനു ശേഷമാണ് കേസ് രജിസ്റ്റർ ചെയ്യാൻ പൊലീസ് തയാറായത്.
TRENDING:മകളെ പിതാവ് പീഡിപ്പിച്ചെന്ന വ്യാജ പരാതി നൽകിയ അമ്മയ്‌ക്കെതിരെ കേസെടുക്കാൻ പോക്സോ കോടതി [NEWS]സുതാര്യമായ PPE കിറ്റിന് താഴെ അടിവസ്ത്രം മാത്രം ധരിച്ചെത്തി: റഷ്യയിൽ നഴ്സിന് സസ്പെൻഷൻ [NEWS]മദ്യം വീടുകളിലെത്തിച്ച് സ്വിഗ്ഗിയും സൊമാറ്റോയും; ജാർഖണ്ഡിൽ തുടക്കമായി [NEWS]

ഭർത്താവിനും സസുഹൃത്തായ ലോറി ഡ്രൈവർക്കും എതിരെയാണ് പന്തളം സ്വദേശിനിയും വിദേശത്ത് നഴ്സുമായ യുവതി ഇരട്ട മക്കളിൽ ഒരാളെ കരുവാക്കിയത്. എന്നാൽ വിചാരണാ വേളയിൽ  പീഡനം നടന്നിട്ടില്ലെന്ന് പെൺകുട്ടി കോടതിയെ അറിയിച്ചതോടെയാണ് യുവതിയുടെ നാടകം പൊളിഞ്ഞത്. പരാതി വ്യാജമാണെന്നും മനസിലാക്കിയ കോടതി യുവതിക്കെതിരെ കേസെടുക്കാൻ നിർദ്ദേശിച്ചു.

‌പത്തുവയസുകാരിയായ മകളെ പിതാവും സുഹൃത്തും ചേര്‍ന്ന് പീഡിപ്പിച്ചെന്നായിരുന്നു പന്തളം സ്വദേശിനിയുടെ പരാതി. ഭർത്താവ് ഗീവറുഗീസ്, സുഹൃത്തും ലോറി ഡ്രൈവറുമായ സുരേഷ് കുമാര്‍ എന്നിവർക്കെതിരെയായിരുന്നു പരാതി. എന്നാൽ ഭാര്യയും ഭർത്താവും  തമ്മില്‍ കുടുംബ കോടതിയില്‍ കേസുണ്ടെന്നും നാലു വര്‍ഷമായി ഇവര്‍ അകന്നുകഴിയുകയാണെന്നും പ്രതിഭാഗം തെളിവുകള്‍ നിരത്തി ബോധ്യപ്പെടുത്തി. ഒപ്പം ആദ്യഘട്ടത്തില്‍ വിസ്തരിക്കപ്പെടാതിരുന്ന പെണ്‍കുട്ടി കോടതിയില്‍ വിവരങ്ങള്‍ തുറന്നു പറയുകയും ചെയ്തു. ഇതേത്തുടർന്നാണ് യുവതിക്കെതിരെ കേസെടുക്കാൻ കോടതി നിർദ്ദേശിച്ചത്.

ഈ ദമ്പതികൾക്ക് രണ്ട് പെണ്‍കുട്ടികളാണുള്ളത്. ഇതിൽ ഒരാള്‍ അച്ഛനൊപ്പവും മറ്റൊരാള്‍ അമ്മയ്‌ക്കൊപ്പവുമാണ്. ഈ കുട്ടികളെ പിതാവും സുഹൃത്തും ചേർന്ന് പീഡിപ്പിച്ചെന്നായിരുന്നു പരാതി. എന്നാൽ ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്ന് പിതാവിനൊപ്പമുള്ള കുട്ടി കോടതിയെ അറിയിക്കുകയായിരുന്നു.

യുവതിയുടെ സഹോദരനുമായുണ്ടായ പ്രശ്നങ്ങളുടെ പേരിലാണ് ലോറി ഡ്രൈവറായ സുരേഷ് കുമാറിനെയും ഭർത്താവിനൊപ്പം കേസിൽ കുടുക്കിയതെന്നും പറയപ്പെടുന്നു. പീഡന കേസിൽ കുടുങ്ങിയതിനെ തുടർന്ന് സുരേഷ് കുമാറിന്റെ കുടുംബവും തകർന്നു. യുവതിയുടെ സഹോദരനും സുരേഷ് കുമാറും തമ്മിൽ നേരത്ത് പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. ഭർത്താവിന്റെ സഹോദരനുമായുണ്ടായ വാക്കേറ്റത്തിൽ സുരേഷ് ഇടപെട്ടിരുന്നു. ഇതിലുള്ള പ്രതികാരമായാണ് ഇദ്ദേഹത്തെയും ഭർത്താവിനൊപ്പം പീഡന കേസിൽ പ്രതിയാക്കിയത്.

 

 
First published: May 22, 2020, 9:47 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading