നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Fake Police Officer| പോക്സോ കേസ് അന്വേഷിക്കാനെത്തിയ വ്യാജ സ്പെഷ്യല്‍ ബ്രാഞ്ച് എസ് പി പിടിയിൽ

  Fake Police Officer| പോക്സോ കേസ് അന്വേഷിക്കാനെത്തിയ വ്യാജ സ്പെഷ്യല്‍ ബ്രാഞ്ച് എസ് പി പിടിയിൽ

  പ്രതിയുടെ സംസാരത്തില്‍ അസ്വാഭാവികത കണ്ടെത്തിയ ഡിവൈഎസ്പി ഉടന്‍തന്നെ മൂന്നാര്‍ സിഐ മനീഷ് കെ പൗലോസിനെ വിവരമറിയിച്ചതോടെയാണ് ഇയാളെ പിടികൂടിയത്.

  പിടിയിലായ പ്രതീകുമാർ

  പിടിയിലായ പ്രതീകുമാർ

  • Share this:
   ഇടുക്കി: പോക്സോ കേസ് (Pocso Case) അന്വേഷിക്കാനെത്തിയ വ്യാജ സ്പെഷ്യല്‍ ബ്രാഞ്ച് എസ് പിയെ ( Fake Special Branch SP) മൂന്നാര്‍ പൊലീസ് (Munnar Police) അറസ്റ്റ് ചെയ്തു. കൊല്ലം (Kollam) സത്യാലയം വീട്ടില്‍ പ്രതീകുമാര്‍ (41) നെയാണ് മൂന്നാര്‍ മനീഷ് കെ പൗലോസിന്റെ നേത്യത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തലസ്ഥാനത്തു നിന്നും താന്‍ മൂന്നാറിലെത്തുകയാണെന്നും വൈദ്യുതി വകുപ്പിന്റെ മുറി നല്‍കണമെന്നും പ്രതീകുമാർ ജീവനക്കാരെ അറിയിച്ചിരുന്നു.

   തുടര്‍ന്ന് ഇന്നലെ വൈകുന്നേരം മൂന്നാറിലെത്തിയ ഇയാള്‍ ഇക്കാനഗറിലെ വൈദ്യുതി വകുപ്പിന്റെ ഐബിയില്‍ മുറിയെടുത്തു. രാവിലെ മൂന്നാര്‍ ഡിവൈഎസ്പിയെ വിളിച്ച് പോക്സോ കേസുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിനാണ് എത്തിയിരിക്കുന്നതെന്നും എസ്എച്ച്ഒയും പൊലീസുകാരെയും ഐബിയില്‍ വരാന്‍ പറയണമെന്നും പറഞ്ഞു.

   പ്രതിയുടെ സംസാരത്തില്‍ അസ്വാഭാവികത കണ്ടെത്തിയ ഡിവൈഎസ്പി ഉടന്‍തന്നെ മൂന്നാര്‍ സിഐ മനീഷ് കെ പൗലോസിനെ വിവരമറിയിച്ചതോടെയാണ് ഇയാളെ പിടികൂടിയത്. പാലക്കാട് കേന്ദ്രീകരിച്ച് പ്രതിക്ക് പോക്സോ കേസ് നിലവിലുള്ളതായി കണ്ടെത്തിയിട്ടുണ്ടെന്നും കൂടുതല്‍ അന്വേഷണം നടത്തുകയാണെന്നും പൊലീസ് പറഞ്ഞു.

   നിലവിളക്ക് തെളിയിക്കാൻ പാടില്ല; വിവാഹ വേദിയിൽ തർക്കം; താലി അഴിച്ചു നൽകിയ വധുവിനെ മറ്റൊരു യുവാവ് വിവാഹം കഴിച്ചു

   വിവാഹവേദിയിലെ തര്‍ക്കത്തെ തുടര്‍ന്ന് കെട്ടിയ താലി അഴിച്ച് വരന് തിരിച്ചു നല്‍കിയ പെണ്‍കുട്ടിയെ അതേ വേദിയില്‍ മറ്റൊരു യുവാവ് വിവാഹം കഴിച്ചു. കടയ്ക്കല്‍ ആല്‍ത്തറമൂട് ഓഡിറ്റോറിയത്തില്‍ കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ആല്‍ത്തറമൂട് സ്വദേശിയായ പെണ്‍കുട്ടിയുടെ വിവാഹം കിളിമാനൂര്‍ പുളിമാത്ത് സ്വദേശിയുമായി നരത്തെ നിശ്ചയിച്ചുറപ്പിച്ചിരുന്നു. വിവാഹ വേദിയില്‍ വച്ച് നിലവിളക്ക് തെളിയിക്കരുതെന്നും ഷൂസ് അഴിക്കാന്‍ കഴിയില്ലെന്നും വരന്‍ വാശി പിടിച്ചു. ഇതാണ് പ്രശ്‌നങ്ങളുടെ തുടക്കം. പിന്നീട് വരന്റെ നിര്‍ബന്ധത്തെ തുടര്‍ന്ന് വേദിക്കു പുറത്ത് നിന്ന് വിവാഹം നടത്തി.

   ഇതിന് ശേഷം താലി കെട്ടി മടങ്ങി വരവെ പെണ്‍കുട്ടിയുടെ ബന്ധുക്കളും വരനുമായി ഉണ്ടായ തര്‍ക്കം പിന്നീട് ഇരു വീട്ടുകാരും തമ്മിലായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ കടയ്ക്കല്‍ പോലീസിന് പരാതി നല്‍കുകയായിരുന്നു. ബന്ധുക്കള്‍ നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് യുവാവ് കെട്ടിയ താലി തിരിച്ചു നല്‍കിയ പെണ്‍കുട്ടിയെ അതേ വേദിയില്‍ വച്ച് തന്നെ ബന്ധുവായ മറ്റൊരു യുവാവ് വിവാഹം ചെയ്യുകയുമായിരുന്നു.
   Published by:Rajesh V
   First published:
   )}