HOME /NEWS /Crime / ടിടിഇ ചമഞ്ഞ് പിഴ അടപ്പിച്ച് കീശയിലാക്കിയത് 70,000 രൂപ; ആഴ്ചയിലൊരിക്കൽ തട്ടിപ്പ് നടത്തുന്ന വ്യാജനെ പൊക്കിയത് ഒറിജിനൽ ടിടിഇ

ടിടിഇ ചമഞ്ഞ് പിഴ അടപ്പിച്ച് കീശയിലാക്കിയത് 70,000 രൂപ; ആഴ്ചയിലൊരിക്കൽ തട്ടിപ്പ് നടത്തുന്ന വ്യാജനെ പൊക്കിയത് ഒറിജിനൽ ടിടിഇ

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

ആഴ്ചയിലൊരിക്കല്‍ തട്ടിപ്പ് നടത്തുന്ന പ്രതി 5000-7000 രൂപവരെയാണ് ഒരുദിവസം സമ്പാദിച്ചിരുന്നത്. ആറുമാസത്തിനിടെ ഇത്തരത്തില്‍ നേടിയ 70,000-ത്തോളം രൂപ മദ്യപിക്കാൻ വേണ്ടിയാണ് ചെലവിട്ടതെന്ന് പ്രതി പറഞ്ഞു

  • Share this:

    മൈസൂരു: ട്രെയിനിൽ ടിക്കറ്റ് പരിശോധകനെന്ന (TTE) വ്യാജേന യാത്രക്കാരില്‍നിന്ന് പിഴ ഈടാക്കി വന്നയാൾ പിടിയിലായി. കഴിഞ്ഞ ആറുമാസത്തിനിടെ യാത്രക്കാരെ കബളിപ്പിച്ച് 70,000ത്തോളം രൂപയാണ് പ്രതി തട്ടിയെടുത്തത്. കനകപുര സ്വദേശി മല്ലേഷ് (35) ആണ് പിടിയിലായത്. വാക്കിടോക്കിയും വ്യാജ റെയില്‍വേ തിരിച്ചറിയല്‍ കാര്‍ഡുമായി സംശയാസ്പദമായ രീതിയില്‍ ബെംഗളൂരു- മൈസൂരു ടിപ്പു എക്‌സ്പ്രസില്‍ കറങ്ങിനടന്ന ഇയാളെ തീവണ്ടിയിലെ യഥാർത്ഥ ടിടിഇ പിടികൂടുകയായിരുന്നു.

    ട്രെയിനിൽ എ സി കോച്ച് യാത്രക്കാര്‍ക്ക് പുതപ്പും തലയിണയും നല്‍കാന്‍ നിയോഗിക്കപ്പെട്ട ബെഡ് റോള്‍ ബോയിയായി കരാറടിസ്ഥാനത്തില്‍ പ്രവര്‍ത്തിച്ചപ്പോഴാണ് ടിടിഇയുടെ ജോലിയെക്കുറിച്ച് മനസ്സിലാക്കിയതെന്ന് പ്രതി ചോദ്യംചെയ്യലില്‍ വെളിപ്പെടുത്തിയതായി റെയില്‍വേ പോലീസ് പറഞ്ഞു. ബെംഗളൂരുവിലെ ഗാന്ധിബസാറില്‍നിന്നാണ് 50 രൂപയ്ക്ക് വ്യാജ റെയില്‍വേ തിരിച്ചറിയല്‍ കാര്‍ഡും 700 രൂപയ്ക്ക് വാക്കിടോക്കിയും പ്രതി കരസ്ഥമാക്കിയത്.

    Also Read- തായ്‌ലാൻഡിലേക്ക് പോയത് ഭാര്യ അറിയാതിരിക്കാൻ പാസ്‌പോർട്ടിലെ പേജുകൾ കീറിക്കളഞ്ഞു; യുവാവ് അറസ്റ്റിൽ

    കറുത്ത പാന്റും സ്‌പോര്‍ട്‌സ് ഷൂസും ധരിച്ചാണ് ടിടിഇയെന്ന വ്യാജേനെ ഇയാള്‍ ടിക്കറ്റില്ലാത്ത യാത്രക്കാരില്‍നിന്ന് പിഴയെന്ന പേരില്‍ പണം തട്ടിയെടുത്തിരുന്നത്. ആഴ്ചയിലൊരിക്കല്‍ തട്ടിപ്പ് നടത്തുന്ന പ്രതി 5,000 മുതൽ 7,000 രൂപവരെയാണ് ഒരുദിവസം സമ്പാദിച്ചിരുന്നത്. ആറുമാസത്തിനിടെ ഇത്തരത്തില്‍ നേടിയ 70,000 ത്തോളം രൂപ മദ്യപാനത്തിനുവേണ്ടിയാണ് ചെലവഴിച്ചതെന്നും പ്രതി വ്യക്തമാക്കിയെന്ന് പൊലീസ് പറഞ്ഞു.

    ഇതിനിടെ, പ്രതിയുടെ തട്ടിപ്പ് മറ്റൊരു യഥാർത്ഥ ടിടിഇയ്ക്ക് സസ്‌പെന്‍ഷന്‍ ലഭിക്കാനും ഇടയാക്കി. ജൂണ്‍ 23ന് ബെംഗളൂരു- ഹുബ്ബള്ളി പാതയില്‍ സര്‍വീസ് നടത്തുന്ന തീവണ്ടിയില്‍ കയറിയ പ്രതി യാത്രക്കാരായ ഒരുകുടുംബത്തിനോട് 7,000 രൂപ നല്‍കിയാല്‍ സീറ്റ് നല്‍കാമെന്ന് പറഞ്ഞു. യഥാർത്ഥ ടിടിഇയാണെന്ന് വിശ്വസിച്ച കുടുംബം പണം നല്‍കി. എന്നാല്‍, അടുത്ത സ്റ്റേഷനില്‍ പ്രതി ഇറങ്ങിപ്പോയി.

    സീറ്റ് ലഭിക്കാതെ വന്നതോടെ കുടുംബം റെയില്‍വേയ്ക്ക് പരാതി നല്‍കി. ഇതേത്തുടര്‍ന്ന് സംഭവദിവസം തീവണ്ടിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ടിടിഇയായ സുനിലിനെ 14 ദിവസത്തേക്ക് സസ്‌പെന്‍ഡ് ചെയ്യുകയായിരുന്നു. ഇയാളുടെ സസ്‌പെന്‍ഷന്‍ ഇതുവരെ പിന്‍വലിച്ചിട്ടില്ല.

    English Summary: Railway staff of the Mysuru Division of South Western Railway (SWR) busted a major scam carried out by a lone person in the disguise of a Travelling Ticket Examiner (TTE). Mallesh, a native of Kanakapura who was extorting and penalising several innocent passengers, was making a whopping `7,000 on a daily basis, which he spent on booze. He was caught red-handed on Thursday by alert onboard Ticket Examiner Staff of Tippu Express when he was moving suspiciously carrying a walkie-talkie in half uniform and a fake railway tag.

    First published:

    Tags: Indian railway, Mysuru, Railway