നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • വാടകക്കുടിശ്ശിക ചോദിച്ചതിന് വ്യാജപീഡന പരാതി; വനിതാ എസ്.ഐക്ക് സസ്‌പെന്‍ഷന്‍

  വാടകക്കുടിശ്ശിക ചോദിച്ചതിന് വ്യാജപീഡന പരാതി; വനിതാ എസ്.ഐക്ക് സസ്‌പെന്‍ഷന്‍

  മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ എസ്‌ഐ കെ.സുഗുണവല്ലിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോഴിക്കോട്: വീടിന്റെ വാടകക്കുടുശിക ചോദിച്ചതിന്റെ പേരില്‍ വീട്ട് ഉടമയ്‌ക്കെതിരെ വ്യാജ പീഡന പരാതി നല്‍കിയ വനിതാ എസ്‌ഐക്ക്‌(si) സസ്‌പെന്‍ഷന്‍. കോഴിക്കോട്(Kozhikode) മെഡിക്കല്‍ കോളേജ് അസിസ്റ്റന്റ് കമ്മീഷണര്‍ ഓഫീസിലെ എസ്‌ഐ കെ.സുഗുണവല്ലിയെ ആണ് സസ്‌പെന്‍ഡ് ചെയ്തത്.

   എസ്‌ഐ കെ.സുഗുണവല്ലി കഴിഞ്ഞ നാലുമാസത്തോളമായി വാടക നല്‍കുന്നില്ലെന്ന് കാണിച്ച് പന്നിയങ്കര സ്വദേശിയാണ് പരാതി നല്‍കിയത്. തുടര്‍ന്ന് പരാതിയില്‍ അന്വേഷണത്തിനായി ഇവരെ നിരവധി തവണ സ്റ്റേഷനിലേക്ക് വിളിപ്പിച്ചു എങ്കിലും ഇവര്‍ ഹാജറായിരുന്നില്ല.

   തുടര്‍ന്ന് 4 ദിവസത്തിന് ശേഷം ഇവര്‍ പന്നിയങ്കര പോലീസ് സ്റ്റേഷനില്‍ എത്തുകയും വീട്ട് ഉടമയുടെ മകളുടെ ഭര്‍ത്താവ് കൈയില്‍ കയറിപിടിക്കുകയും മോതിരം ഊരി എടുത്തതായും പരാതി നല്‍കി. തനിക്ക് അഡ്വസ് നല്‍കിയ 70000 രൂപ ഉള്‍പ്പെടെ ഒരു ലക്ഷം രൂപ വീട്ട് ഉടമ നല്‍കാനുണ്ടെന്നും പരാതിയില്‍ പറഞ്ഞിരുന്നു.

   ഇവരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് വീട്ടുടമയുടെ മകളുടെ ഭര്‍ത്താവിന് എതിരെ പീഡനം അടക്കമുള്ള കുറ്റങ്ങള്‍ ചുമത്ത് കേസെടുത്തിരുന്നു.തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് എസ്‌ഐ കെ.സുഗുണവല്ലി നല്‍കിയത് വ്യാജപരാതിയാണെന്ന് കണ്ടെത്തിയത്.

   വാടക കടിശിക ചോദിച്ചതിണ് ഇവര്‍ ഇത്തരത്തില്‍ പരാതി നല്‍കിയതെന്ന് മനസ്സിലാക്കിയത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ
   അന്വേഷണത്തിന് സിറ്റി പൊലീസ് കമ്മീഷണര്‍ നിര്‍ദ്ദേശം നല്‍കി.
   ഫറോക്ക് അസിസ്റ്റന്‍ഡ് കമ്മീഷണര്‍ എംഎം സിദ്ദിഖ് ആണ് കേസ് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ച്ത്. ഈ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇവര്‍ക്കെതിരെ വകുപ്പ് തലത്തില്‍ നടപടി എടുത്തിരിക്കുന്നത്.

   കാലിക്കറ്റ് സർവകലാശാല ക്യാമ്പസിലെ ചന്ദനമരം മുറിച്ചു കടത്തിയ സംഭവം; നാല് പേർ പിടിയിൽ

   കാലിക്കറ്റ് സർവകലാശാല ക്യാമ്പസ് ഭൂമിയിൽ നിന്നും ചന്ദനമരം മുറിച്ചു കടത്തിയ കേസിൽ നാലംഗ സംഘം പിടിയിൽ. കരിപ്പൂർ മുളിയംപറമ്പ് സ്വദേശി ചെരങ്ങോടൻ അബ്ദുൽ നാസർ (41), നീരോൽപാലം സ്വദേശികളായ മേത്തലയിൽ ശിഹാബുൽ ഹഖ് (33), തൊണ്ടിക്കോടൻ ജംഷീർ (35), ചെനക്കലങ്ങാടി സ്വദേശി നമ്പില്ലത്ത് കെ.ടി. ഫിർദൗസ് (36) എന്നിവരെ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തു.

   ജംഷീർ നേരത്തെ ചന്ദന കേസിലും ശിഹാബ് കഞ്ചാവ് കേസിലും പ്രതിയാണെന്ന് പൊലിസ് പറഞ്ഞു. നവംബർ അഞ്ചിന് പുലർച്ചെയാണ് മോഷണം നടന്നത്. ബുധനാഴ്ചയാണ് സംഘം പൊലിസിന്റെ വലയിലാകുന്നത്.

   യൂണിവേഴ്സിറ്റിയിൽ നിന്നും മോഷണം പോയ ചന്ദന തടികളും പ്രതികൾ ഉപയാഗിച്ച വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. മോഷണം പോയ ചന്ദന തടികൾ പെരുവള്ളൂൾ കൊല്ലം ചിനയിലെ ഗോഡൗണിൽ നിന്നാണ് കണ്ടെടുത്തത്.

   നവംബർ അഞ്ചിനാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി ക്യാമ്പസിൽ ഉണ്ടായിരുന്ന ചന്ദനമരം മോഷണം പോയത്. മൂന്ന് മീറ്റർ ഉയരവും 17 സെൻ്റിമീറ്റർ വ്യാസവും ഉള്ള 25 വർഷം പ്രായമുള്ള ചന്ദനമരം ആണ് ഇരുളിൻ്റെ മറവിൽ മുറിച്ച് മാറ്റിയത് എന്ന് അധികൃതർ പോലീസിന് നൽകിയ പരാതിയിൽ പറയുന്നു. കഷണങ്ങളായി മുറിച്ച നിലയിലാണ് ചന്ദനം കണ്ടെത്തിയത്.

   ഇതുവരെ ആറ് കിലോഗ്രാം ചന്ദനം ആണ് കണ്ടെത്താൻ കഴിഞ്ഞിട്ടുള്ളത്.  കേസിൽ ആകെ ഏഴ് പ്രതികളാണ് ഉള്ളത്. അഞ്ച് പേർ മരം വെട്ടിയവരാണ്. രണ്ട് പേർ ചന്ദനം വിൽപന നടത്താൻ ശ്രമിച്ചവരും. കേസിൽ ഇനി മൂന്ന് പേരെ കൂടി പിടികൂടാനുണ്ട്. ഇവരെ കുറിച്ചുള്ള അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

   കാലിക്കറ്റ് സർവകലാശാല അധികൃതർ നൽകിയ പരാതിയിൽ മലപ്പുറം ജില്ലാ പോലീസ് മേധാവി സുജിത് ദാസ്, ഡി.വൈ.എസ്.പി. പ്രദീപ് എന്നിവരുടെ നിർദേശ പ്രകാരം തേഞ്ഞിപ്പലം പോലീസ് കേസിൽ പ്രത്യേക  സംഘം രൂപീകരിച്ചാണ് അന്വേഷണം നടത്തിയത്. പഴുതടച്ച അന്വേഷണത്തിൽ പ്രതികളെ ഒരാഴ്ചക്കകം വലയിലാക്കാനും സാധിച്ചു. തേഞ്ഞിപ്പലം സ്റ്റേഷൻ ഹൗസ് ഓഫീസർ എൻ.ബി. ഷൈജു, സബ് ഇൻസ്പെക്ടർ സംഗീത് പുനത്തിൽ, സി.പി.ഒമാരായ എം. റഫീഖ്, പി.കെ. വിജേഷ്, പി. രൂപേഷ്, ബിജു ഷോബിഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.  പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

   500 ഏക്കറിലധികം പ്രദേശത്ത് വ്യാപിച്ചു കിടക്കുകയാണ് കാലിക്കറ്റ് സർവകലാശാല ക്യാമ്പസ്. ഇവിടെ സ്വാഭാവിക വനമായി പരിപാലിക്കുന്ന മേഖലകളും ഉണ്ട്. മുൻപ് ഇവിടെ ഉണ്ടായിരുന്ന വലിയ ചന്ദനമരങ്ങളും മോഷണം പോയതായി റിപ്പോർട്ട് ഉണ്ട്. അതെല്ലാം 30 വർഷങ്ങൾക്ക് മുൻപാണ്. ഇപ്പോൾ മോഷ്ടാക്കൾ മുറിച്ചുവിറ്റ ചന്ദനമരം  കാലിക്കറ്റ് സർവകലാശാല ക്യാംപസിൽ സ്വാഭാവികമായി വളർന്ന് വന്നതാണ്.
   Published by:Jayashankar AV
   First published:
   )}