• HOME
  • »
  • NEWS
  • »
  • crime
  • »
  • Swapna Suresh| എയർ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജപീഡന പരാതി; സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

Swapna Suresh| എയർ ഇന്ത്യ ജീവനക്കാരനെതിരെ വ്യാജപീഡന പരാതി; സ്വപ്ന സുരേഷിനെതിരെ ക്രൈംബ്രാഞ്ച് കുറ്റപത്രം

സാറ്റ്സ് വൈസ് പ്രസിഡന്റായിരുന്ന ബിനോയ് ജേക്കബാണ് ഒന്നാം പ്രതി. ബിനോയ് ജേക്കബിന്റെ പ്രതികാരമായിരുന്നു കള്ള പരാതി.

സ്വപ്ന സുരേഷ്

സ്വപ്ന സുരേഷ്

  • Last Updated :
  • Share this:
തിരുവനന്തപുരം: എയർ ഇന്ത്യ ജീവനക്കാരനായ സിബുവിനെതിരെയുള്ള പീഡന പരാതി വ്യാജമെന്ന് കണ്ടെത്തിയ കേസിലാണ് സ്വപ്ന സുരേഷിനെതിരെ (Swpana Suresh) ക്രൈംബ്രാഞ്ച് കുറ്റപത്രം. എയർ ഇന്ത്യ സാറ്റ്സിൽ നടന്ന സാമ്പത്തിക ക്രമക്കേടുകളെക്കുറിച്ച് സിബു എയർ ഇന്ത്യ മാനേജ്മെന്റിനെയും എയർപോർട്ട് അതോറിറ്റിയെയും അറിയിച്ചതിലെ പകയാണ് വ്യാജ പരാതിക്ക് പിന്നിലെന്നാണ് ക്രൈംബ്രാഞ്ച് കണ്ടെത്തൽ.

സാറ്റ്സ് വൈസ് പ്രസിഡന്റായിരുന്ന ബിനോയ് ജേക്കബാണ് ഒന്നാം പ്രതി. ബിനോയ് ജേക്കബിന്റെ പ്രതികാരമായിരുന്നു കള്ള പരാതി. സ്വപ്നയടക്കം സാറ്റ്സിലെ മറ്റ് നാലു പ്രതികൾ കള്ള പരാതിക്ക് കൂട്ടുനിന്നു. 2015 ൽ ആൾമാറാട്ടം നടത്തി വ്യാജ പീഡന പരാതി കൊടുപ്പിച്ചതിൽ സ്വപ്നയ്ക്ക് പങ്കുണ്ടെന്ന് കുറ്റപത്രത്തിൽ പറയുന്നു.

നീതു മോഹൻ എന്ന വ്യക്തി പാർവതി സാബു എന്ന കള്ളപ്പേരിൽ ഇന്റേണൽ കംപ്ലയിന്റ് കമ്മിറ്റിക്ക് മൊഴി നൽകിയെന്നും തിരിച്ചറിയൽ രേഖകൾ കൃത്യമായി പരിശോധിക്കാത്തതിന് ഐ സി സി ചെയർപേഴ്സണെയടക്കം പ്രതിചേർത്തുവെന്നും അന്വേഷണ സംഘം വ്യക്തമാക്കുന്നു. സ്വപ്ന രണ്ടാം പ്രതിയാണ്.

സാറ്റ്സിലെ ജീവനക്കാരായ ദീപക് ആന്റഖോ, ഷീബ എന്നിവരും പ്രതി പട്ടികയിലുണ്ട് . 2016 ലാണ് സിബു പരാതി നൽകിയത്. ആദ്യം വലിയതുറ പൊലീസ് അന്വേഷിച്ച സിബുവിന്റെ പരാതി 2019 ൽ ക്രൈംബ്രാഞ്ച് ഏറ്റെടുക്കുകയായിരുന്നു.

പീഡനപരാതിയിൽ യുവതി പറഞ്ഞ വീട്ടിൽ ആ സമയം ബാലചന്ദ്രകുമാർ താമസിച്ചിരുന്നുവെന്ന് ഹൈടെക് സെൽ

സംവിധായകൻ ബാലചന്ദ്രകുമാറിനെതിരായ (Balachandrakumar) പീഡന പരാതിയിൽ നടപടികളുമായി അന്വേഷണ സംഘം. ലൈംഗികപീഡന പരാതിയിൽ യുവതി പറഞ്ഞ വീട്ടിൽ ആ സമയം ബാലചന്ദ്രകുമാർ താമസിച്ചിരുന്നുവെന്ന് ഹൈടെക് സെൽ സ്ഥിരീകരിച്ചു. യുവതി പറഞ്ഞ വീട്ടിൽ കഴിഞ്ഞ ദിവസം പരിശോധന നടത്തി.

പരാതിയിൽ പരാമർശിച്ച പുതുക്കലവട്ടത്തെ വീട്ടിൽ 2010ൽ ബാലചന്ദ്രകുമാർ വാടകയ്ക്ക് താമസിച്ചിരുന്നു. എന്നാൽ പരാതിയിൽ പറയുന്നതുപോലെ ഒരു കുറ്റകൃത്യം നടന്നോയെന്നതിൽ വിശദമായ അന്വേഷണം വേണമെന്നും ഹൈടക് സെൽ റിപ്പോർട്ട് നൽകി. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

ദിലീപിനെതിരെ ഗൂഢാലോചനാ ആരോപണം ഉന്നയിച്ച സംവിധായകൻ ബാലചന്ദ്രകുമാറിനെതിരെ യുവതി നൽകിയ പീഡന പരാതിയിൽ യുവതിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. കണ്ണൂർ സ്വദേശിനിയായ യുവതിയുടെ പരാതിയിന്മേലാണ് എറണാകുളം എളമക്കര പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. കേസിപ്പോൾ തിരുവനന്തപുരം ഹൈടെക് സെൽ അഡീഷണൽ എസ്പിക്ക് കൈമാറിയിട്ടുണ്ട്.

കഴിഞ്ഞ ശനിയാഴ്ച രാവിലെയാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്ക് യുവതി പരാതി നൽകിയത്. 2011 ഡിസംബറിൽ സിനിമാ ഗാനരചയിതാവിന്റെ എറണാകുളം പുതുക്കലവട്ടത്തെ വീട്ടിൽ വെച്ച് പീഡിപ്പിച്ചെന്നാണ് 40 കാരിയായ കണ്ണൂർ സ്വദേശിനി പരാതിയിൽ ആരോപിക്കുന്നത്. സിനിമയിൽ അവസരം നൽകാമെന്ന് വാഗ്ദാനം ചെയ്താണ് വിളിച്ചു വരുത്തി പീഡിപ്പിച്ചതെന്നും സംഭവശേഷം പരാതി നൽകുമെന്ന് പറഞ്ഞപ്പോൾ പീഡനദൃശ്യങ്ങൾ മൊബൈൽ ഫോണിൽ കാണിച്ച് ഭീഷണിപ്പെടുത്തിയെന്നും യുവതി പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.

സംഭവം നടന്ന് ഇത്രയും വർഷം താന്‍ നിയമനടപടിക്ക് പോകാതിരുന്നത് തന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ടാല്‍ ആത്മഹത്യ ചെയ്യേണ്ടി വരുമെന്ന ഭയം കൊണ്ടാണെന്നും യുവതി പരാതിയിൽ പറയുന്നു. ബാലചന്ദ്രകുമാറിന് പിന്നില്‍ ഗുണ്ടാ സംഘങ്ങളുണ്ട്. ബലാത്സംഗത്തിന് ശേഷം പിന്നീട് ഇപ്പോള്‍ ചാനല്‍ ചര്‍ച്ചകളിലാണ് ബാലചന്ദ്രകുമാറിനെ തിരിച്ചറിഞ്ഞതെന്നും, ഓരോ ചാനല്‍ ചര്‍ച്ചകളും കഴിയുമ്പോഴും താന്‍ ബാലചന്ദ്രകുമാറിന് മെസേജ് അയക്കുമായിരുന്നെന്നും യുവതി പറയുന്നു. ആ സംഭവത്തിന് ശേഷം പിന്നീട് തന്നെ വിളിക്കുകയോ ബന്ധപ്പെടുകയോ ചെയ്തിരുന്നില്ലെന്നും യുവതി പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

കൊച്ചിയിലെ ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനിടെയാണ് ബാലചന്ദ്രകുമാറിനെ പരിചയപ്പെട്ടത്. അപ്പോള്‍ ബാലചന്ദ്രകുമാര്‍ തന്നെ ഇങ്ങോട്ട് വന്ന് പരിചയപ്പെടുകയായിരുന്നെന്നും സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമുണ്ടോ എന്ന് ചോദിക്കുകയായിരുന്നെന്നും അവര്‍ പറയുന്നു. തൻ്റെ സിനിമയിൽ അഭിനയിക്കുവാനുള്ള ആഗ്രഹം മുതലാക്കിയ ശേഷം ഹോട്ടലിലും, മറ്റ് സ്ഥലങ്ങളിലുമായി ബാലചന്ദ്രകുമാര്‍ മൃഗീയമായി പീഡിപ്പിച്ചെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.

നടിയെ ആക്രമിച്ച കേസിൽ ദിലീപിന് നേരെ ബാലചന്ദ്രകുമാർ പുതിയ വെളിപ്പെടുത്തലുമായി രംഗത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് ബാലചന്ദ്രകുമാറിന് എതിരെയുളള പുതിയ ആരോപണം
Published by:Rajesh V
First published: