• News
  • Films
  • Gulf
  • Sports
  • Crime
  • Video
  • Photos
  • Buzz
  • Life
  • Opinion
  • Money
  • TV Shows
  • Budget 2019
  • Live TV

സ്വകാര്യആശുപത്രിയിൽ പെൺകുട്ടിയുടെ കാലുമാറി ശസ്ത്രക്രിയ ചെയ്തു


Updated: July 2, 2018, 9:37 PM IST
സ്വകാര്യആശുപത്രിയിൽ പെൺകുട്ടിയുടെ കാലുമാറി ശസ്ത്രക്രിയ ചെയ്തു

Updated: July 2, 2018, 9:37 PM IST
തിരുവനന്തപുരം: മുറിഞ്ഞപാലം ജി.ജി ആശുപത്രിയിൽ പന്ത്രണ്ടുകാരിയുടെ കാലുമാറി ശസ്ത്രക്രിയ നടത്തിയതായി പരാതി. പരുക്കേറ്റ ഇടത് കാലിനു പകരം വലതു കാലിൽ ശസ്ത്രക്രിയ നടത്തിയെന്നും കൈയ്യബദ്ധം പറ്റിയതായി ഡോക്ടർ സമ്മതിച്ചതായും ബന്ധുക്കൾ ആരോപിച്ചു. സൗജന്യമായി തുടർചികിത്സ നൽകാമെന്ന് ആശുപത്രി അധികൃതർ ബന്ധുക്കളോട് പറഞ്ഞെങ്കിലും ഇതേക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചില്ല.

രാവിലെ ഒൻപത് മണിയോടെയാണ് കുട്ടിയെ ശസ്ത്രക്രിയയ്ക്കായി പ്രവേശിപ്പിച്ചത്. കസേരയിലിടിച്ച് പരുക്കേറ്റ ഇടത് കാൽമുട്ടിനു പകരം വലത് കാലിൽ ശസ്ത്രക്രിയ നടത്തുകയായിരുന്നു.

മാലി സ്വദേശിയാണ് കുട്ടിയുടെ പിതാവ്. മാതാവ് മലയാളിയും. സാമ്പത്തിക പ്രതിസന്ധിയേത്തുടർന്ന് മാലി സർക്കാരിന്റെ സഹായം ലഭിച്ചതിനു ശേഷമാണ് ശസ്ത്രക്രിയക്ക് എത്തിയത്. കൈയ്യബദ്ധം പറ്റിയതായി ഡോക്ടർ സമ്മതിച്ചതായും കാലിന്റെ തുടർ ചികിത്സ സൗജന്യമായി നടത്താമെന്ന് ആശുപത്രി അധികൃതർ പറഞ്ഞതായും ബന്ധുക്കൽ അറിയിച്ചു.
Loading...
എന്നാൽ ആശുപത്രി അധികൃതർ ഇതുവരെ പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
First published: July 2, 2018
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍