• HOME
  • »
  • NEWS
  • »
  • crime
  • »
  • കടം തിരിച്ചടയ്ക്കാൻ വൈകി; പലിശക്കാരന്‍ യുവതിയെയും അമ്മയെയും തട്ടിക്കൊണ്ടുപോയി; ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കടം തിരിച്ചടയ്ക്കാൻ വൈകി; പലിശക്കാരന്‍ യുവതിയെയും അമ്മയെയും തട്ടിക്കൊണ്ടുപോയി; ഭർത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ പലിശക്കാരന്‍ വീടുകയറിയിറങ്ങി കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു

Crime

Crime

  • Share this:

കടം വാങ്ങിയ 10,000 രൂപ തിരിച്ചടയ്ക്കാത്തതിന് 28കാരിയെയും അമ്മയെയും തട്ടിക്കൊണ്ടുപോയി (abducted). പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയതിന് പിന്നാലെ ഇവരുടെ ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. തിരുനെല്‍വേലി സ്വദേശിയായ സിദ്ധികയ്ക്കും കുടുംബത്തിനുമാണ് ഈ ദുരവസ്ഥയുണ്ടായത്. കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ വന്നതോടെ പലിശക്കാരന്‍ വീടുകയറിയിറങ്ങി കുടുംബത്തെ നിരന്തരം ഭീഷണിപ്പെടുത്തിയിരുന്നു. ഇതു സഹിക്കാന്‍ കഴിയാതെയാണ് പെണ്‍കുട്ടിയുടെ ഭര്‍ത്താവ് ആത്മഹത്യയ്ക്ക് ശ്രമിച്ചതെന്ന് ബന്ധുക്കള്‍ പറയുന്നു.

തിരുനെല്‍വേലിയിലെ മൂലക്കരപ്പെട്ടിയില്‍ ഒരു കട നടത്തിവരികയാണ് സിദ്ധിക ബാനുവും കുടുംബവും. കട നടത്തിപ്പിനായാണ് കെ.ടി.സി നഗറിലുള്ള കാന്തയ്യ എന്നയാളുടെ കൈയ്യില്‍ നിന്ന് പതിനായിരം രൂപ പലിശയ്ക്ക് വാങ്ങിയത്. എന്നാല്‍ കടയില്‍ നിന്നുള്ള ലാഭം കാര്യമായി ലഭിക്കാതായതോടെ സിദ്ധികയുടെ കുടുംബം കടക്കെണിയിലായി. ഇതോടെ ആഴ്ചയില്‍ 1000 രൂപവെച്ച് പലിശ നല്‍കാന്‍ സിദ്ധികയ്ക്ക് കഴിയാതെ വന്നു. മൂന്ന് ആഴ്ചയോളം പലിശ നല്‍കാന്‍ സിദ്ധികയ്ക്ക് സാധിച്ചില്ലെന്ന് മൂലക്കരപ്പെട്ടി പൊലീസ് പറയുന്നു.

തുടര്‍ന്നാണ് കാന്തയ്യ ഭീഷണിയുമായി രംഗത്തെത്തിയത്. പിന്നീട് നവംബര്‍ 16ന് വണ്ടിയിലെത്തിയ ഇയാള്‍ സിദ്ധികയേയും വൃദ്ധയായ അമ്മയേയും വീട്ടില്‍ നിന്ന് വലിച്ചിഴച്ച് വണ്ടിയില്‍ കയറ്റി കൊണ്ടുപോകുകയായിരുന്നു. പണം പലിശ സഹിതം തിരിച്ച് തന്നാല്‍ മാത്രമെ അമ്മയേയും ഭാര്യയേയും വിട്ട് തരികയുള്ളുവെന്ന് ഇയാള്‍ സിദ്ധികയുടെ ഭര്‍ത്താവ് സുല്‍ത്താന്‍ ബാദുഷയോട് പറഞ്ഞു. ഇതില്‍ മനംനൊന്താണ് ബാദുഷ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ബാദുഷയെ നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഈ വാര്‍ത്ത അറിഞ്ഞയുടനെ കാന്തയ്യ സിദ്ധികയെയും അമ്മയെയും വിട്ടയച്ചു. പൊലീസ് നടപടിയെ ഭയന്നാണ് ഇയാള്‍ ഇരുവരെയും വിട്ടത്.

Also read: ഓസ്ട്രേലിയയിൽ യുവതിയെ കൊന്ന ഇന്ത്യൻ നഴ്സ് ഡൽഹിയിൽ പിടിയിൽ; 5.23 കോടി രൂപ വിലയിട്ട കുറ്റവാളി

തുടര്‍ന്ന് ആശുപത്രിയിലെത്തിയ സിദ്ധികയും ഭര്‍ത്താവ് ബാദുഷയും ഈ വിവരങ്ങള്‍ കാണിച്ച് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഉടനെ തന്നെ പൊലീസ് കാന്തയ്യയെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇയാള്‍ക്കെതിരെ മുമ്പും ക്രിമിനല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് പറയുന്നു.

അതേസമയം സിദ്ധികയുടെ ഭര്‍ത്താവ് ബാദുഷയുടെ ആരോഗ്യനില മെച്ചപ്പെട്ടു വരികയാണ്. ഇദ്ദേഹം ഇക്കഴിഞ്ഞ ദിവസമാണ് ആശുപത്രി വിട്ടത്. കാന്തയ്യ ജാമ്യത്തിലിറങ്ങിയാല്‍ ഇനിയും തങ്ങളെ ഉപദ്രവിക്കുമെന്നും അതിനാൽ തനിക്കും കുടുംബത്തിനും പൊലീസ് സംരക്ഷണം നല്‍കണമെന്ന് ബാദുഷ ആവശ്യപ്പെട്ടിട്ടുണ്ട്.

ഇക്കഴിഞ്ഞ ആഗസ്റ്റിലാണ് കാന്തയ്യയില്‍ നിന്ന് 10000 രൂപ വാങ്ങിയത്. 8000 രൂപ പലിശയിനത്തില്‍ തിരിച്ചടയ്ക്കുകയും ചെയ്തു. എന്നാല്‍ മുതല്‍ ആയ 10000 രൂപ ഇപ്പോഴും ബാക്കി നില്‍ക്കുന്നുണ്ട്. പണം തരുന്ന സമയത്ത് ഇതൊന്നുമായിരുന്നില്ല കാന്തയ്യ പറഞ്ഞത്. തിരിച്ച് തരാന്‍ കഴിയുന്ന സമയത്ത് തന്നാല്‍ മതിയെന്നായിരുന്നു പറഞ്ഞതെന്നും ബാദുഷ പറഞ്ഞു. എന്നാല്‍ പണം തന്ന് ഒരാഴ്ച കഴിഞ്ഞപ്പോള്‍ 3000 രൂപ പലിശയായി വേണമെന്നാവശ്യപ്പെട്ട് കാന്തയ്യ വീട്ടിലെത്തിയിരുന്നതായി ബാദുഷ പൊലീസിനോട് പറഞ്ഞു. പിന്നീട് അയാളോട് തങ്ങളുടെ നിവൃത്തിക്കേട് അറിയിച്ചതിന് ശേഷമാണ് 1000 വെച്ച് തിരിച്ചടയ്ക്കണം എന്ന നിലയിലെത്തിച്ചതെന്നും ബാദുഷ പറയുന്നു.

Published by:user_57
First published: