HOME » NEWS » Crime »

മുസ്ലീം യുവാവുമായി പ്രണയം; വാടകക്കൊലയാളിയുടെ സഹായത്തോടെ യുവതിയെ കത്തിച്ചു കൊന്ന് കുടുംബം

എല്ലാവരും ചേർന്ന് യുവതിയുടെ കയ്യും കാലും ബന്ധിച്ച് വായ് മൂടിക്കെട്ടിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു

News18 Malayalam | news18-malayalam
Updated: February 16, 2021, 2:41 PM IST
മുസ്ലീം യുവാവുമായി പ്രണയം; വാടകക്കൊലയാളിയുടെ സഹായത്തോടെ യുവതിയെ കത്തിച്ചു കൊന്ന് കുടുംബം
പ്രതീകാത്മക ചിത്രം
  • Share this:
ഗോരഖ്പുർ: ദുരഭിമാനക്കൊലയെന്ന് സംശയിക്കുന്ന സംഭവത്തിൽ ഇതര മതസ്തനുമായി പ്രണയത്തിലായ യുവതിയെ കൊലപ്പെടുത്തി കുടുംബം. വാടകക്കൊലയാളിയുടെ സഹായത്തോടെയായിരുന്നു കൊലപാതകം. യുപി ഗോരഖ്പുർ സ്വദേശിനിയായ രഞ്ജന യാദവ് എന്ന യുവതിയാണ് അതിക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവരുടെ പിതാവ് കൈലാഷ് യാദവ്, സഹോദരൻ അജിത് യാദവ്, സഹോദരി ഭർത്താവ് സത്യപ്രകാശ് യാദവ് എന്നിവർ ഉൾപ്പെടെ നാല് പേർ അറസ്റ്റിലായിട്ടുണ്ട്.

Also Read-മധ്യപ്രദേശിൽ നിയന്ത്രണം വിട്ട ബസ് കനാലിലേക്ക് മറിഞ്ഞു; 38 മരണം

പൊലീസ് പറയുന്നതനുസരിച്ച് രഞ്ജന ഒരു മുസ്ലീം യുവാവുമായി പ്രണയത്തിലായിരുന്നു. ഇതിനെ എതിര്‍ത്ത കുടുംബം യുവതിയോട് ബന്ധത്തിൽ നിന്നും പിന്മാറാന്‍ ആവശ്യപ്പെട്ടു. എന്നാൽ ഇതിന് വഴങ്ങാതെ വന്നതോടെയാണ് ഇല്ലാതാക്കാൻ തീരുമാനിച്ചത്. ഇതിനായി ഒന്നരലക്ഷം രൂപ നൽകി വരുൺ തിവാരി എന്ന വാടകക്കൊലയാളിയെയും ഏർപ്പാടാക്കി.

Also Read-മരണത്തിൽ ദുരൂഹത; ദമ്പതികളുടെ പാതി ദഹിച്ച ശരീരം ചിതയിൽ നിന്നും വീണ്ടെടുത്ത് പൊലീസ്

'ഇക്കഴിഞ്ഞ ഫെബ്രുവരി നാലിനാണ് ധൻഘട്ട സ്റ്റേഷൻ പരിധിയിലെ ജിഗിനയിൽ പാതികത്തിയ നിലയിൽ ഒരു യുവതിയുടെ മൃതദേഹം കണ്ടെടുക്കുന്നത്. പൊലീസ്, നിരീക്ഷണ സംഘങ്ങൾ, സിസിറ്റിവി ദൃശ്യങ്ങൾ, ഡോഗ് സ്ക്വാഡ് എന്നിവരുടെയൊക്കെ സഹകരണത്തോടെ നടത്തിയ അന്വേഷണത്തിൽ അത് ഗോരഖ്പുരിൽ നിന്നുള്ള രഞ്ജന യാദവ് എന്ന യുവതിയുടെതാണെന്ന് വ്യക്തമായി' സാന്ദ് കബീർ എസ് പി കൗസ്തുംഭ് അറിയിച്ചു. 'സംഭവത്തിൽ പെൺകുട്ടിയുടെ പിതാവ്,സഹോദരൻ, സഹോദരി ഭർത്താവ് സീതാറാം യാദവ് എന്ന മറ്റൊരാൾ എന്നിങ്ങനെ നാല് പേരെ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തു. കൃത്യം നടത്തുന്ന സമയം ഉപയോഗിച്ചിരുന്ന മോട്ടോർ സൈക്കിളും പെട്രോളും കാനും വീണ്ടെടുത്തിട്ടുണ്ടെന്നും എസ്പി വ്യക്തമാക്കി.

Also Read-വധശ്രമക്കസ് ഒത്തുതീർപ്പാക്കാൻ ഒന്നരലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ട സിഐയും ഇടനിലക്കാരനും അറസ്റ്റിൽ

തന്‍റെ മകൾ ഒരു മുസ്ലീം യുവാവുമായി പ്രണയത്തിലായിരുന്നുവെന്ന വിവരം പിതാവ് തന്നെയാണ് പൊലീസിനോട് പറഞ്ഞത്. വീട്ടുകാർ എതിർത്തിട്ടും ബന്ധത്തിൽ നിന്നും പിന്മാറാന്‍ തയ്യാറാകാതെ വന്നതോടെ മകളെ കൊലപ്പെടുത്താൻ മകനും മരുമകനും ഒപ്പം ചേർന്ന് മഹുളിയിൽ നിന്നും ഒരു വാടകക്കൊലയാളിയെയും ഏർപ്പാടാക്കിയിരുന്നുവെന്നും ഇയാൾ പറഞ്ഞു.



പൊലീസിന്‍റെ വാക്കുകൾ അനുസരിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി മൂന്നിന് പ്രതികളിലൊരാള്‍ യുവതിയെ ജിഗിന ഗ്രാമത്തിലെ ഒരു ഒഴി‍ഞ്ഞ പ്രദേശത്തെത്തിച്ചു. മറ്റ് പ്രതികളും ഈ സമയം അവിടേക്കെത്തി. തുടർന്ന് എല്ലാവരും ചേർന്ന് യുവതിയുടെ കയ്യും കാലും ബന്ധിച്ച് വായ് മൂടിക്കെട്ടിയ ശേഷം പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഇതിനു ശേഷം അവർ സ്ഥലത്ത് നിന്ന് കടന്നു കളഞ്ഞുവെന്നും പൊലീസ് വ്യക്തമാക്കി.
Published by: Asha Sulfiker
First published: February 16, 2021, 2:41 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories