നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി; വ്യാജ പരാതി നല്‍കിയ കുടുബത്തിന്റെ നാടകം പൊളിച്ച് പൊലീസ്

  കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി; വ്യാജ പരാതി നല്‍കിയ കുടുബത്തിന്റെ നാടകം പൊളിച്ച് പൊലീസ്

  നാണക്കേട് മറയ്ക്കുന്നതിനായാണ് കുടുംബം വ്യാജ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

  Image for representation.

  Image for representation.

  • Share this:
   നോയിഡ: കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയെന്ന പരാതി വ്യാജമെന്ന് നോയിഡ പൊലീസ്. 20 വയസുകാരിയെ കാറിലെത്തിയ അഞ്ജാത സംഘം തട്ടിക്കൊണ്ടുപോയെന്നായിരുന്നു കുടുംബത്തിന്റെ പരാതി. എന്നാല്‍ പരാതി നല്‍കുന്നതിന് ഒരു ദിവസം മുന്‍പേ പെണ്‍കുട്ടി ആണ്‍സുഹൃത്തിനൊപ്പം പോയിരുന്നുവെന്ന് പൊലീസ് കണ്ടെത്തി. നാണക്കേട് മറയ്ക്കുന്നതിനായാണ് കുടുംബം വ്യാജ പരാതിയുമായി പൊലീസിനെ സമീപിച്ചത്.

   അന്വേഷണത്തില്‍ ഉത്തര്‍പ്രദേശിലെ ഗോണ്ട ജില്ലയില്‍ നിന്ന് പെണ്‍കുട്ടിയെ കണ്ടെത്തിയെന്നും ഇവര്‍ സുരക്ഷിതമാണെന്നും പൊലീസ് അറിയിച്ചു. വ്യാഴാഴ്ചയായിരുന്നു മകളെ തട്ടിക്കൊണ്ടു പോയെന്നാരോപിച്ച് നോയിഡ പൊലീസിന് പരാതി നല്‍കിയത്. പിന്നാലെ കുടുംബവും പ്രദേശവാസികളും ബദര്‍പുരില്‍ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പരാതിയില്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് റോഡ് ഉപരോധം വരെ നടത്തിയിരുന്നു.

   സഹോദരിയെ തട്ടിക്കൊണ്ടു പോയത് കണ്ടെന്നും ചെറുത്തുനില്‍പിന് ശ്രമിച്ചന്നെും ദൃക്‌സാക്ഷിയെന്നാവകാശപ്പെട്ട ഇളയസഹോദരി മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ വിശദീകരിച്ചിരുന്നു. ഇതിന് പിന്നാലെ തട്ടിക്കൊണ്ടുപോകപ്പെട്ട പെണ്‍കുട്ടിയ്ക്കായി പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി. വിശദമായ അന്വേഷണത്തിലാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസ് കണ്ടെത്തിയത്.

   Also Read-വിദ്യാർഥിയെ പീഡിപ്പിച്ചു; സ്കൂൾ ജീവനക്കാരിയായ യുവതിക്ക് 20 വർഷം തടവുശിക്ഷ

   പരാതി നല്‍കുന്നതിന് ഒരു ദിവസം മുന്‍പ് പെണ്‍കുട്ടി ആണ്‍സുഹൃത്തിന് ഒപ്പം വീട്ടില്‍ പോയതെന്ന് പൊലീസ് കണ്ടെത്തി. ഇതോടെ കുടുംബം നല്‍കിയ പരാതി വ്യാജമാണെന്ന് തെളിഞ്ഞു. ബുധനാഴ്ച വൈകിട്ടാണ് പെണ്‍കുട്ടി വിട്ടിറങ്ങിയത്. സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട യുവാവിനൊപ്പമാണ് പോയത്.

   Also Read-ബംഗളൂരുവിൽ വിവാഹ തട്ടിപ്പ് വീരൻ; കേരളത്തിൽ കുടുംബസ്ഥൻ; മലയാളി കുടുക്കിയത് 15ലേറെ യുവതികളെ

   വ്യാജ പരാതി നല്‍കിയതിനും റോഡ് ഉപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്തിയതിനും കുടുംബത്തിനെതിരെ കേസെടുക്കുമെന്ന് പൊലീസ് വ്യക്തമാക്കി. പരാതി വ്യാജമാണെന്ന് തെളിയിക്കുകയും പെണ്‍കുട്ടിയെ സുരക്ഷിതമായനിലയില്‍ കണ്ടെത്തുകയും ചെയ്ത അന്വേഷണസംഘത്തിന് ഉത്തര്‍പ്രദേശ് ഡി.ജി.പി. ഒരുലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ചു.
   Published by:Jayesh Krishnan
   First published:
   )}