ബെംഗളൂരു: ബെംഗളൂരു ശാന്തിനഗറിൽ സ്കൂൾ അധ്യാപികയെ പട്ടാപ്പകല്‍ വീട്ടിൽക്കയറി കുത്തിക്കൊന്ന കേസിൽ കുടുംബസുഹൃത്ത് അറസ്റ്റില്‍. മാണ്ഡ്യ സ്വദേശിയായ നദീം പാഷ (35) ആണ് അറസ്റ്റിലായത്.
കൊല്ലപ്പെട്ട അധ്യാപികയുടെ കുടുംബവുമായി അടുത്തബന്ധം പുലര്‍ത്തിയിരുന്നയാളാണ് പ്രതി നദീം പാഷ. വിവാഹാഭ്യര്‍ഥന നിരസിച്ചതും പണം തിരികെചോദിച്ചതുമാണ് കൊലപാതകത്തിന് കാരണമായതെന്ന് ശാന്തിനഗര്‍ പോലീസ് അറിയിച്ചു. തിങ്കളാഴ്ച വൈകുന്നേരം 3.30 ഓടെയാണ് സംഭവം. ഭർത്താവുമായി വേർപിരിഞ്ഞു ജീവിക്കുന്ന യുവതി 14കാരിയായ മകൾക്കൊപ്പമാണ് താമസം.
അതിക്രമിച്ചുകയറിയതിന്റെ ലക്ഷണങ്ങളൊന്നും വീട്ടില്‍ കാണാതിരുന്നതിനാല്‍ മുന്‍പരിചയമുള്ളയാളാണ് കൊലയാളിയെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം. തുടര്‍ന്ന് വീട്ടില്‍ സ്ഥിരമായി വന്നിരുന്നവരെ കേന്ദ്രീകരിച്ച് നടന്ന അന്വേഷണമാണ് പ്രതിയിലേക്കെത്തിയത്. നദീം പാഷ, കൗസര്‍ മുബീനെ വിവാഹംകഴിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, കൗസര്‍ മുബീനും ഇവരുടെ മാതാപിതാക്കള്‍ക്കും ബന്ധത്തില്‍ താത്പര്യമുണ്ടായിരുന്നില്ല.
ഇതിനിടെ ഇയാള്‍ കൗസര്‍ മുബീനില്‍നിന്ന് ഒരുലക്ഷത്തോളം രൂപ കടംവാങ്ങിയിരുന്നു. ഇത് തിരികെചോദിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് നദീം പാഷ കത്തിയുപയോഗിച്ച് ഇവരെ കുത്തിയതെന്നാണ് പോലീസ് പറയുന്നത്.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.