നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കളമശ്ശേരിയെ നടുക്കി കൂട്ടക്കൊല; കുടുംബ വഴക്കെന്ന് പ്രാഥമിക നിഗമനം

  കളമശ്ശേരിയെ നടുക്കി കൂട്ടക്കൊല; കുടുംബ വഴക്കെന്ന് പ്രാഥമിക നിഗമനം

  ബിന്ദുവും സജിയും തമ്മില്‍ വഴക്കു പതിവായിരുന്നെന്ന് പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്

  kalamasery

  kalamasery

  • News18
  • Last Updated :
  • Share this:
   കൊച്ചി: കളമശ്ശേരിയെയും കേരളത്തെയും ഞെട്ടിക്കുന്ന വാര്‍ത്തയായിരുന്നു കൊച്ചിയിലെ ഹോട്ടല്‍ ജീവനക്കാരന്‍ സജി ഭാര്യയെയും മകനെയും തീയിട്ട് കൊന്നശേഷം ആത്മഹത്യ ചെയ്തത്. കളമശേരി കൊച്ചി സര്‍വകലാശാല ക്യാമ്പസിനു സമീപം പോട്ടച്ചാല്‍ നഗറില്‍ പുലര്‍ച്ചെ രണ്ടു മണിയോടെയായിരുന്നു സംഭവം നടക്കുന്നത്. സജിയുള്‍പ്പെടെ മൂന്നുപേര്‍ സംഭവസ്ഥലത്തും ഒരാള്‍ പകല്‍ 11.30 ഓടെ ആശുപത്രിയില്‍ വെച്ചുമാണ് മരിക്കുന്നത്.

   സജിയുടെ ഭാര്യ ബിന്ദു, ഇവരുടെ ഒന്നര വയസുള്ള മകന്‍ ശ്രീഹരി എന്നിവരെ വീട്ടില്‍ പൊള്ളലേറ്റ് മരിച്ച നിലയിലും സജിയെ വീടിന്റെ ശുചിമുറിയില്‍ തുങ്ങി മരിച്ച നിലയിലുമാണ് നാട്ടുകാര്‍ കണ്ടെത്തിയത്. ബിന്ദുവും മകനും നിലത്ത് പായയില്‍ കിടന്നുറങ്ങുമ്പോള്‍ ഇരുവരുടെയും ശരീരത്തിലേക്ക് മണ്ണെണ്ണയോ പെട്രോളോ പോലെയുള്ള ഇന്ധനം ഒഴിച്ച ശേഷം സജി തീ കൊളുത്തിയതാകാമെന്നാണ് പൊലീസ് നിഗമനം.

   Also Read: കളമശ്ശേരി കൂട്ടക്കൊലയില്‍ മരണം നാലായി: സജിയുടെ ഭാര്യാ മാതാവ് ആനന്ദവല്ലിയും മരിച്ചു

   ശബ്ദം കേട്ടെത്തിയപ്പോഴാണ് ബിന്ദുവിന്റെ അമ്മ ആനന്ദവല്ലിക്ക് പൊള്ളലേല്‍ക്കുന്നത്. പുറത്തേക്കോടിയ ആനന്ദവല്ലിയുടെ കരച്ചില്‍ കേട്ടാണ് നാട്ടുകാര്‍ കൂടിയതും പൊലീസില്‍ വിവരമറിയിക്കുന്നതും. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശരീരത്തില്‍ അറുപത് ശതമാനത്തിലേറെ പൊള്ളലേറ്റ ആനന്ദവല്ലിയും മരിച്ചതോടെ മരണസംഖ്യ നാലായി ഉയരുകയായിരുന്നു.

   ബിന്ദുവും സജിയും തമ്മില്‍ വഴക്കു പതിവായിരുന്നെന്നും പൊലീസിന് മൊഴി ലഭിച്ചിട്ടുണ്ട്. കുടുംബ പ്രശ്‌നമാകും കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മൂന്നുപേരെ കൊലപ്പെടുത്തി ആത്മഹത്യ ചെയ്ത സജി കൊല്ലം സ്വദേശിയാണ്. എറണാകുളം പട്ടിമറ്റം സ്വദേശികളാണ് ആനന്ദവല്ലിയും, ബിന്ദുവും.

   First published:
   )}