• HOME
  • »
  • NEWS
  • »
  • crime
  • »
  • വയോധികനെ ബന്ധുക്കള്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു കൊന്നു; വീഡിയോ വൈറല്‍

വയോധികനെ ബന്ധുക്കള്‍ തൂണില്‍ കെട്ടിയിട്ട് മര്‍ദിച്ചു കൊന്നു; വീഡിയോ വൈറല്‍

മര്‍ദിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

  • Last Updated :
  • Share this:
    ഒഡീഷ: വയോധികനെ ഇലക്ട്രിക് പോസ്റ്റില്‍ കെട്ടിയിട്ട് ബന്ധുക്കള്‍ മര്‍ദിച്ചു കൊന്നു. ഒഡീഷയിലെ കൊരട്പൂരിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കുര്‍ഷ മണിയാക് എന്നയാളാണ് കൊല്ലപ്പെട്ടത്. കുടുംബാഗങ്ങളുമായുള്ള വാക്കുതര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചത്. മണിയാക്കിനെ മര്‍ദിച്ച് കൊലപ്പെടുത്തുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുകയാണ്.

    കുടുംബാംഗങ്ങളുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് സഹോദരന്റെ വീടിന്റെ ആസ്ബറ്റോസ് ഷീറ്റ് മണിയാക്ക് നശിപ്പിച്ചുവെന്നാരോപിച്ചാണ് ബന്ധുക്കള്‍ ഇദ്ദേഹത്തെ പോസ്റ്റില്‍ കെട്ടിയിട്ടത്. മണിയാക്കിന്റെ സഹോദരനും മകനും മരുമകളും ചേര്‍ന്നാണ് കെട്ടിയിട്ട് മരത്തടികൊണ്ട് മര്‍ദിച്ചത്. പ്രചരിച്ചു കൊണ്ടിരിക്കുന്ന വീഡിയോയില്‍ സ്ത്രീയും പുരുഷനും ചേര്‍ന്ന് വയോധികനെ ക്രൂരമായി മര്‍ദിക്കുന്നത് കാണാം.

    Also Read-സൗഹൃദം സ്ഥാപിച്ച് സ്വകാര്യദൃശ്യങ്ങള്‍ പകര്‍ത്തി; അറസ്റ്റിലായ ടിക് ടോക് താരം വിനീതിനെതിരെ വീണ്ടും പരാതി

    അടികൊണ്ട് മണിയാക് കാലുകള്‍ രണ്ടും ഉയര്‍ത്തി അലറി കരയുന്നുണ്ട്. മര്‍ദനത്തില്‍ ഗുരുതരമായി പരിക്കേറ്റ വയോധികന്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു. പിന്നീട് നാട്ടുകാരുടെ സഹായത്തോടെ മര്‍ദിച്ചവര്‍ തന്നെ മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.

    പ്രദേശവാസികളില്‍ ചിലര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് സ്ഥലത്തെത്തി. സംഭവത്തില്‍ ഒരാള്‍ പിടിയിലായതായി പൊലീസ് അറിയിച്ചു. രണ്ടു പേര്‍ ഒളിവിലാണ്. കൊലപാതകത്തില്‍ അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

    തിരുവനന്തപുരത്ത് വയോധികയെ കൊന്ന് കിണറ്റിലിട്ടത് ബംഗാൾ സ്വദേശി

    കേശവദാസപുരത്ത് വയോധികയെ കൊലപ്പെടുത്തി കിണറ്റിലിട്ടത് 21 വയസുകാരനായ അതിഥിത്തൊഴിലാളിയെന്ന് പൊലീസ്. രക്ഷാപുരി മീനംകുന്നിൽ വീട്ടിൽ ദിനരാജിന്റെ ഭാര്യ മനോരമ(68)യാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ ആദം അലിയ്ക്കായി പൊലീസ് തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്.

    ഇവരുടെ വീടിന് സമീപത്ത് താമസിച്ചിരുന്നയാളാണ് ആദം അലി. രണ്ടുമാസം മുൻപ് മാത്രമാണ് ആദം അലി മനോരമയുടെ വീടിന് സമീപം താമസമാക്കിയത്. വീട്ടില്‍ കയറി വയോധികയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം തൊട്ടടുത്ത ആള്‍ത്താമസമില്ലാത്ത വീട്ടിലെ കിണറ്റില്‍ തള്ളിയെന്നാണ് പോലീസിന്റെ കണ്ടെത്തല്‍. കാലുകളില്‍ കല്ലുകെട്ടിയനിലയിലാണ് മൃതദേഹം കിണറ്റിൽ നിന്ന് കണ്ടെത്തിയത്.
    Published by:Naseeba TC
    First published: