24 വർഷങ്ങൾക്ക് ശേഷം നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ പാലൂർ മോഹന ചന്ദ്രന്റെ കുടുംബം

ഒൻപതു മാസം ഗർഭിണി ആയിരിക്കുമ്പോൾ ആണ് ബിന്ദുവിനു തന്റെ ഭർത്താവിനെ നഷ്ടമായത്

news18-malayalam
Updated: October 17, 2019, 11:29 AM IST
24 വർഷങ്ങൾക്ക് ശേഷം നീതി ലഭിക്കുമെന്ന പ്രതീക്ഷയിൽ പാലൂർ മോഹന ചന്ദ്രന്റെ കുടുംബം
പാലൂർ മോഹനചന്ദ്രൻ
  • Share this:
24 വർഷങ്ങൾക്ക് ശേഷം പാലൂർ മോഹന ചന്ദ്രന്റെ മരണം കൊലപാതകം ആണെന്ന് തെളിയുമ്പോൾ ഇനിയെങ്കിലും നീതി ലഭിക്കും എന്ന പ്രതീക്ഷയിലാണ് കുടുംബം. കേസിൽ ആദ്യ ഘട്ടത്തിൽ പോലീസ് വേണ്ട രീതിയിൽ അന്വേഷണം നടത്തിയില്ലെന്ന് കുടുംബം ആരോപിക്കുന്നു.

ശ്യാം മോഹൻ അച്ഛൻ മോഹന ചന്ദ്രനെ കണ്ടിട്ടില്ല.1995 ആഗസ്റ്റ് 19 ന് രാത്രി ജംഇയ്യത്തുൽ ഇസ് ഹാനിയ തീവ്രവാദികൾ മോഹന ചന്ദ്രനെ വെട്ടി വീഴ്ത്തും പോൾ ശ്യാമിന് അമ്മയുടെ വയറ്റിൽ 9 മാസം പ്രായം. ശ്യാം മോഹൻ പറയുന്നു. "അച്ഛനെ കാണാൻ ഭാഗ്യമുണ്ടായില്ല, പക്ഷേ ഇന്ന് എവിടെ എങ്കിലും ചെല്ലുമ്പോൾ മോഹനചന്ദ്രൻറെ മകൻ എന്ന് പറയുമ്പോൾ ഞാൻ അറിയുന്നുണ്ട്, എന്റെ അച്ഛനോട് എല്ലാവർക്കും ഉള്ള സ്നേഹം. കൊന്നവരെ പിടിക്കണം. എന്നിട്ട് ചോദിക്കണം, എന്തിന് എന്റെ അച്ഛനെ കൊന്നു എന്ന്."

ഒൻപതു മാസം ഗർഭിണി ആയിരിക്കുമ്പോൾ ആണ് ബിന്ദുവിനു തന്റെ ഭർത്താവിനെ നഷ്ടമായത്. അന്ന് മുതൽ പേറുന്ന തീരാ വേദനക്ക് ഇപ്പോഴാണ് കുറച്ചെങ്കിലും ആശ്വാസമായത്. തന്റെ ഭർത്താവിനെ കൊന്നത് ആരാണ്, എന്തിനാണ് എന്നും അറിയണം. അതെങ്കിലും അറിയണം. അതിന് പോലീസ് സഹായിക്കും എന്ന് തന്നെ ആണ് പ്രതീക്ഷ. ബിന്ദു പറയുന്നു.

"കൊലപാതകം ആണെന്ന് അന്ന് തന്നെ സംശയം ഉണ്ടായിരുന്നു. പക്ഷേ അന്ന് ആരും വേണ്ട രീതിയിൽ അന്വേഷിച്ചില്ല. ഇപ്പൊൾ എങ്കിലും സത്യം പുറത്ത് വന്നത് ആശ്വാസം," ബിന്ദു പറഞ്ഞു. ആദ്യം കേസ് അന്വേഷിച്ച ലോക്കൽ പോലീസ് വേണ്ട രീതിയിൽ അന്വേഷണം നടതിയില്ലെന്ന് ബിന്ദുവിന്റെ അമ്മ ശ്രീദേവി യമ്മയും പറയുന്നു.

"വാഹനാപകടത്തിൽ ഉണ്ടാകുന്ന മുറിവുകൾ അല്ല മോഹനചന്ദ്രന്റെ തലയിൽ ഉണ്ടായിരുന്നത്. ഇതേപ്പറ്റി ചോദിച്ചപ്പോൾ മുള ലോറി തട്ടിയതാകം എന്നാണ് അന്ന് വന്ന പോലീസുകാരൻ പറഞ്ഞത്. അപ്പോൾ ഞാൻ ചോദിച്ചു, നിങ്ങൾ ആണോ ആ മുള ലോറി ഓടിച്ചത് എന്ന്? ഇപ്രകാരം കേസ് എങ്ങനെ എങ്കിലും അവസാനിപ്പിക്കാൻ ആയിരുന്നു ലോക്കൽ പോലീസ് ശ്രമിച്ചത്. ക്രൈം ബ്രാഞ്ച് ഏറ്റെടുത്തപ്പോൾ പ്രതീക്ഷ ഉണ്ടായി. പക്ഷേ അതും പിന്നീട് ഒന്നും അല്ലാതെ ആയി. ഇപ്പൊൾ അതൊരു അപകടമരണം അല്ലെന്നും കൊലപാതകം ആണെന്നും തെളിഞ്ഞ സാഹചര്യത്തിൽ ഇനി പ്രതികൾ കൂടി വലയിൽ ആകും എന്ന് തന്നെ ആണ് കരുതുന്നത്," ശ്രീദേവി അമ്മ പറയുന്നു.

ഇപ്പൊൾ പിടിയിലായ ഉസ്മാൻ നാട്ടുകാരൻ ആണ്. കേസിലെ മുഖ്യ പ്രതിയായ സൈതലവി അൻവരിയും ഈ നാട്ടുകാരൻ തന്നെ. ജംഇയ്യത്തുൽ ഇസ്‌ ഹാനിയ എന്ന തീവ്രവാദ സംഘടനയുടെ സ്ഥാപക നേതാക്കളാണിവർ. അൻവരി ഇപ്പൊൾ ഒളിവിൽ ആണ്. ഇവരെ പിടികൂടാൻ കഴിഞ്ഞാൽ ചേകന്നൂർ മൗലവി തിരോധനത്തിൽ വരെ വഴിത്തിരിവ് ഉണ്ടാകുമെന്നാണ് കരുതുന്നത് എന്നും ഇവർ പറയുന്നു.

First published: October 17, 2019, 11:21 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading