പാലോട്: പലോട് കുറുപുഴ വെമ്പിന് സമീപം ഭാര്യ ഭര്‍ത്താവിനെ തലയ്ക്കടിച്ച കൊലപ്പെടുത്തിയത്(Murder) നറുക്കെടുപ്പില്‍ സമ്മാനത്തുകയായി കിട്ടിയ അന്‍പത് ലക്ഷം രൂപയ്ക്ക് വാങ്ങിയ വീട്ടില്‍വെച്ച്. ചൊവ്വാഴ്ച രാത്രി 11 മണിയ്ക്കായിരുന്നു ഭാര്യ സൗമ്യ ഭര്‍ത്താവ് ഷൈജുവിനെ തലയ്ക്കടിച്ച് കൊലപ്പെടുത്തിയത്. ഫോണ്‍ ചെയ്യുകയായിരുന്ന ഷൈജുവിനെ സൗമ്യ പിന്നില്‍ നിന്നും ടൈല്‍ കൊണ്ട് അടിച്ചു വീഴ്ത്തുകയായിരുന്നു.
അടിയില്‍ നിലത്തുവീണ ഷൈജുവിനെ സൗമ്യ ഹോളോബ്രിക്സ് കൊണ്ട് വീണ്ടും വീണ്ടും അടിച്ചു. അടിയുടെ ആഘാതത്തില്‍ തല തകര്‍ന്നു. തുടര്‍ന്ന് നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. ശരീരത്തില്‍ മുഴുവന്‍ രക്തം പുരണ്ട് നില്‍ക്കുകയായിരുന്നു സൗമ്യ. പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തിയ നാട്ടുകാര്‍ കാണുന്നത് രക്തത്തില്‍ കുളിച്ചു കിടക്കുന്ന ഷൈജുവിനെയാണ്.
ഭര്‍ത്താവിനോടുള്ള സംശയരോഗമാണ് കൊലപാതകത്തില്‍ കലാശിച്ചത്. വിദേശത്തായിരുന്ന ഷൈജു പത്ത് ദിവസം മുന്‍പാണ് നാട്ടിലെത്തിയത്. 15-വര്‍ഷത്തോളമായി ഇവരുടെ വിവാഹം കഴിഞ്ഞിട്ട്. എട്ടാം ക്ലാസില്‍ പഠിക്കുന്ന മകനും, മൂന്നിലും നാലിലും പഠിക്കുന്ന രണ്ട് പെണ്മക്കളും ഉണ്ട്.
എട്ടു വര്‍ഷം മുന്‍പായിരുന്നു മസ്കറ്റിലെ സൂപ്പര്‍ മാര്‍ക്കറ്റ് നടത്തിയ നറുക്കെടുപ്പില്‍ ഷൈജുവിനെ ഭാഗ്യം തുണച്ചത്. അന്ന് സമ്മാനത്തുകയായി ലഭിച്ച അന്‍പത് ലക്ഷം രൂപയ്ക്ക് ഷൈജു സൗമ്യയുടെ ബന്ധുവിന്റെ പക്കല്‍ നിന്ന് കുറുപുഴയ്ക്ക് സമീപം വീടും സ്ഥലം വാങ്ങുകയായിരുന്നു. അതേ വീട്ടില്‍ വച്ചുതന്നെയാണ് ഷൈജുവിന്റെ ദാരുണാന്ത്യം.
ഭാര്യ സൗമ്യയെ പോലീസ് അറസ്റ്റ് ചെയ്തു. സംഭവ ദിവസവും ശിവരാത്രി ആഘോഷത്തിനായി ക്ഷേത്രത്തിലേക്ക് കുടുംബസമേതം സന്തോഷവാനായാണ് പോയത്. മക്കളെ ഉരുള്‍ നേര്ച്ചയിലും മറ്റും പങ്കെടുപ്പിക്കുകയും ചെയ്തിരുന്നു.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.