News18 MalayalamNews18 Malayalam
|
news18-malayalam
Updated: December 10, 2020, 2:08 PM IST
പ്രതീകാത്മക ചിത്രം
മുംബൈ: പ്രശസ്ത ബോളിവുഡ് മേക്കപ്പ് ആർട്ടിസ്റ്റ് സൂരജ് ഗോദാംബെയെ നാർകോട്ടിക്സ് കൺട്രോൾ ബ്യൂറോ (എൻസിബി) അറസ്റ്റ് ചെയ്തു. ഇയാളിൽ നിന്ന് കൊക്കൈനും പിടികൂടി. വ്യാഴാഴ്ചയാണ് എൻസിബി സൂരജിനെ അറസ്റ്റ് ചെയ്തത്.
ബോളിവുഡിലെ ഒരു പ്രമുഖ പ്രൊഡക്ഷൻ ഹൗസ് മേക്കപ്പ് ഡിപ്പാർട്ട്മെന്റ് എച്ച്.ഒ.ഡിയാണ് സൂരജ് ഗോദാംബെ.
ദിവസങ്ങളായി
എൻസിബി മുംബൈയിൽ വിവിധ ഇടങ്ങളിൽ റെയ്ഡ് നടത്തുകയും
മയക്കുമരുന്ന് ഉപയോഗിക്കുന്നവരെയും വിതരണക്കാരെയും പിടികൂടുകയും ചെയ്തിരുന്നു. ത്രീ ഇഡിയറ്റ്സ് (2009), ഫിയർലെസ് (2010), തനു വെഡ്സ് മനു റിട്ടേൺസ് തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് സൂരജ്.
മുംബൈയിലെ ഏറ്റവും വലിയ മയക്കുമരുന്ന് വ്യാപാരികളിൽ ഒരാളായ ആസാം ഷെയ്ക്ക് ജുമാൻ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ഇയാളുടെ വസതിയിൽ നിന്ന് 5 കിലോഗ്രാം ഹാഷിഷും 14 ലക്ഷം രൂപയും കണ്ടെടുത്തു. ഇയാൾക്ക് പുറമെ നടൻ സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസിൽ ഒളിവിലായിരുന്ന ലഹരിക്കടത്തുകാരൻ റീഗൽ മഹാകലും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.
ഇതിനു പിന്നാലെയാണ് സൂരജിനെ ഇന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ ഇന്ന് കോടതിയിൽ ഹാജരാക്കും. കഴിഞ്ഞ ദിവസം അറസ്റ്റിലായ മഹാകലിനെ രണ്ട് ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. ജൂൺ 14ന് സുശാന്ത് സിംഗ് രാജ്പുത് ആത്മഹത്യ ചെയ്ത സംഭവവുമായി ബന്ധപ്പെട്ട് ബോളിവുഡിലെ മയക്കു മരുന്ന് ബന്ധത്തെ കുറിച്ച് എൻസിബി അന്വേഷിച്ച് വരികയാണ്.
Published by:
Gowthamy GG
First published:
December 10, 2020, 2:08 PM IST