ഇന്റർഫേസ് /വാർത്ത /Crime / പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്തതടക്കം ലൈംഗികാരോപണ പെരുമഴ; പ്രശസ്ത ഡോക്ടർ പീഡന കുരുക്കിൽ

പ്രായപൂർത്തിയാകാത്ത കുട്ടിയെ ബലാത്സംഗം ചെയ്തതടക്കം ലൈംഗികാരോപണ പെരുമഴ; പ്രശസ്ത ഡോക്ടർ പീഡന കുരുക്കിൽ

ഡോ. യൂസഫ് മെർച്ചന്റ്

ഡോ. യൂസഫ് മെർച്ചന്റ്

''അദ്ദേഹം ആദ്യമായി എന്നെ ചുംബിച്ചത് ഇരുട്ട് നിറഞ്ഞ ഒരു മുറിയിൽവെച്ചായിരുന്നു. ഒരുപക്ഷേ എന്റെ നെറ്റിയാണെന്ന് കരുതി ഉമ്മ തന്നതാകാം എന്നാണ് ആദ്യം കരുതിയത്. എന്നാൽ അദ്ദേഹം ഇത് പലതവണ ആവർത്തിച്ചു. ''- പരാതിക്കാരിൽ ഒരു പെൺകുട്ടി പറയുന്നു.

കൂടുതൽ വായിക്കുക ...
  • Share this:

മുംബൈ: ലോകപ്രശസ്തനായ ലഹരിമരുന്ന് ചികിത്സാ വിദഗ്ധനും മനഃശാസ്ത്രജ്ഞനുമായ ഡോ. യൂസഫ് മെർച്ചന്റിനെതിരെ ലൈംഗികാരോപണ പെരുമഴ. മഹാരാഷ്ട്ര മെഡിക്കൽ കൗൺസിലിന് മുൻപാകെയാണ് ഡോക്ടർക്കെതിരെ ഗുരുതര ആരോപണങ്ങൾ അടക്കമുള്ള പരാതികൾ ലഭിച്ചത്. ഏഴുപേരുടെ രേഖാമൂലമുള്ള പരാതിയാണ് ഡോക്ടർക്കെതിരെ ലഭിച്ചിരിക്കുന്നത്. ഇതിൽ അഞ്ചും ലൈംഗിക അതിക്രമവുമായി ബന്ധപ്പെട്ടാണ്. ശരീരത്തിൽ മോശമായി സ്പർശിച്ചത് മുതൽ ബലാത്സംഗം വരെയുള്ള ഗുരുതര കുറ്റങ്ങളാണ് പരാതികളിലുള്ളത്. ശാരീരികമായി കൈയ്യേറ്റം ചെയ്തതുമായി ബന്ധപ്പട്ട് രണ്ട് പരാതികളുമുണ്ടെന്ന് മുംബൈ മിറർ റിപ്പോർട്ട് ചെയ്യുന്നു.

Also Read- കടലുണ്ടിപ്പുഴയിലൂടെ ഒഴുകിയത് 13 കിലോമീറ്റർ; അത്ഭുതകരമായി ജീവിതത്തിലേക്ക് കരകയറി വീട്ടമ്മ

ഡോക്ടർമാര്‍, അഭിഭാഷകർ, മാധ്യമപ്രവർത്തകർ, എഴുത്തുകാർ എന്നിവരുടെ കൂട്ടായ്മയായ പീപ്പിൾ എഗയിൻസ്റ്റ് റീഹാബ് അബ്യൂസ് നൽകിയ പരാതിയിൽ, ഡോക്ടറുടെ സൈക്യാട്രിസ്റ്റ് യോഗ്യതയെ തന്നെ ചോദ്യം ചെയ്യുന്നു. എംബിബിഎസ് ബിരുദം മാത്രമാണ് ഡോക്ടർക്കുള്ളതെന്നും കഷ്ടിച്ച് സൈക്യാട്രിയിൽ ഇന്റേൺഷിപ്പ് മാത്രമേ ചെയ്തിട്ടുള്ളൂവെന്ന് കൂട്ടായ്മ ചൂണ്ടിക്കാട്ടുന്നു. ഡോ. മെർച്ചന്റിന്റെയും അദ്ദേഹത്തിന്റെ 'ലാൻഡ്' എന്ന പേരിൽ അറിയപ്പെടുന്ന റീഹാബിലിറ്റേഷൻ സെന്ററിന്റെയും സാമ്പത്തിക ഇടപാടുകളെ സംബന്ധിച്ച് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നു.

Also Read- 'ഇപ്പോൾ എങ്ങനെയുണ്ട് എന്ന എന്റെ ചോദ്യത്തിന് 'ശബരി പോയി' എന്നായിരുന്നു മറുപടി'

മാനസിക ആരോഗ്യ ചികിത്സ, ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട തെറാപ്പികൾ എന്നിവക്ക് പ്രശസ്തനാണ് ഡോ. മെർച്ചന്റ്. തനിക്കെതിരെ ഉയർന്നിരിക്കുന്ന എല്ലാ ആരോപണങ്ങളെയും യൂസഫ് മെർച്ചന്റ് തള്ളിക്കളയുന്നു. തന്റെ പേര് കളങ്കപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമാണിതെന്നാണ് ഡോക്ടറുടെ വിശദീകരണം. ''ഇതെല്ലാം വസ്തുതാവിരുദ്ധമായ ആരോപണങ്ങളാണ്. കോടതിയിൽ ഞാൻ ഇതിന് മറുപടി പറയും. ഇക്കാര്യങ്ങളൊക്കെ ആർക്കുവേണമെങ്കിലും പരിശോധിക്കാവുന്നതാണ്.''- അദ്ദേഹം പറഞ്ഞു. 16കാരിയെ ബലാത്സംഗം ചെയ്തതുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി ഇങ്ങനെ-''ആർക്കും എന്തുവേണമെങ്കിലും പറയാം. ഇക്കാര്യമെല്ലാം സർക്കാർ അന്വേഷിക്കുമെന്നാണ് ഞാൻ പ്രതീക്ഷിക്കുന്നത്. എന്നെ അപമാനിക്കാൻ ശ്രമിക്കുന്നത് ആരാണെന്ന് അറിയണം''.

Also Read- മന്ത്രി ജലീലിനെ ചോദ്യം ചെയ്യാൻ കസ്റ്റംസും; മതഗ്രന്ഥങ്ങള്‍ വിതരണംചെയ്ത സംഭവത്തിൽ കേസെടുത്തു

22 കാരിയാണ് പരാതിക്കാരിലൊരാൾ. കുടുംബപരമായി തന്നെ ഡോ. മെർച്ചന്റിനെ അറിയാമായിരുന്നു ഇവർ പറയുന്നു. 2016 ആഗസ്റ്റിലാണ് ലാൻഡിൽ ചേർന്നത്. 12 വയസുള്ളപ്പോൾ മുതൽ ഡോക്ടറെ അറിയാമെന്ന് യുവതി പറയുന്നു.'' എനിക്ക് അമിതമായ  ഉത്കണ്ഠയുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുണ്ടായിരുന്നു. ഞാൻ സ്വയം ഇതിൽ നിന്ന് കരകയറാൻ ശ്രമിച്ചു. ചിലപ്പോഴെല്ലാം ഇത് വീട്ടിൽ പിരിമുറുക്കം സൃഷ്ടിക്കാൻ കാരണമായി. എന്റെ ഉത്കണ്ഠ ചുറ്റുമുള്ളവരെ അസഹനീയമാക്കി. ”- യുവതി എഴുതുന്നു.

Also Read- രാജ്യത്തെ കോവിഡ് കേസുകൾ 52ലക്ഷം കടന്നു; ആകെ രോഗബാധിതരുടെ 60% അഞ്ച് സംസ്ഥാനങ്ങളിൽ നിന്ന്

23 വയസാകുന്നതിന് മൂന്നു ദിവസം മുൻപാണ് കേന്ദ്രത്തിൽ ചേർന്നത്. രാത്രി തന്റെ മുറിയിലേക്ക് വന്ന അദ്ദേഹം തന്നെ ചുംബിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. “ഉത്കണ്ഠ കുറയ്ക്കുന്നതിനായി ഞാൻ നേരത്തെ മരുന്നുകൾ കഴിക്കുമായിരുന്നു. ഡോക്ടറുടെ അടുത്തെത്തിയപ്പോൾ കൂടുതൽ ശക്തിയേറിയ മരുന്നുകളാണ് എനിക്ക് തന്നത്. ഇത് എന്നെ എല്ലായ്പ്പോഴും ഉറക്കംതൂങ്ങിയാക്കി. അദ്ദേഹം ആദ്യമായി എന്നെ ചുംബിച്ചപ്പോൾ മുറിയിൽ ഇരുട്ടായിരുന്നു. ഒരുപക്ഷേ എന്റെ നെറ്റിയാണെന്ന് കരുതി ഉമ്മ തന്നതാകാം എന്നാണ് ആദ്യം കരുതിയത്. എന്നാൽ അദ്ദേഹം ഇത് പലതവണ ആവർത്തിച്ചു. സിഗരറ്റ് ഗന്ധമുള്ളതുകൊണ്ടാണ് ഞാൻ ഇത് ഓർമിക്കുന്നത് ”- പിന്നീട് അദ്ദേഹം തന്റെ വസതിയിലും ഹോട്ടൽ മുറികളിലും നിരവധി തവണ ബലാത്സംഗം ചെയ്തുവെന്നും യുവതി പറയുന്നു.

“എത്ര തവണ, ആരുമായി, എപ്പോൾ അയാളുടെ സ്ഥലത്തേക്ക് പോകുന്നത് ഒരു പതിവ് സംഭവമായി മാറിയെന്ന് പോലും എനിക്ക് ഓർമയില്ല. അദ്ദേഹം എന്നെ ഹോട്ടൽ മുറികളിൽ പാർപ്പിക്കുമായിരുന്നു. ഞാൻ എന്റെ മാതാപിതാക്കളെ കാണാൻ പോകുന്നുവെന്ന് അദ്ദേഹം ലാൻഡിലുള്ള ആളുകളോട് പറയും, പക്ഷേ ഞാൻ ഒരു ഹോട്ടൽ മുറിയിൽ ആയിരിക്കും. ഒരു മൊബൈൽ ഫോൺ പോലും കൈവശം വെക്കാൻ എന്നെ അനുവദിച്ചില്ല ”-യുവതി എഴുതുന്നു.

പത്ത് വർഷമായി നിരന്തരം പീഡനത്തിനിരയായി എന്ന് വെളിപ്പെടുത്തുന്ന അടുത്ത ഇരയ്ക്ക് ഇപ്പോൾ 27 വയസാണ് പ്രായം. ഡോക്ടറുടെ മകൾ അതേ റൂമിൽ ഉറങ്ങിക്കിടക്കുമ്പോഴാണ് അദ്ദേഹം എന്നെ ആദ്യമായി ബലാത്സംഗം ചെയ്തതെന്ന് യുവതി പറയുന്നു. ബംഗ്ലാദേശി സ്വദേശിനിയാണ് യുവതി. ഇതെല്ലാം ചെയ്തിട്ട് ഡോ. മർച്ചന്റ് ഇത് തന്റെ മകളാണെന്ന് പരസ്യമായി പറഞ്ഞപ്പോഴാണ് ഞാൻ കൂടുതൽ തളർന്നുപോയത്. എന്നെയും കുടുംബത്തെയും ഉപദ്രവിക്കാൻ ആരെയും ഇനി അനുവദിക്കില്ല. അദ്ദേഹം എന്നോട് ക്ഷമ ചോദിക്കുമെന്ന പ്രതീക്ഷയിൽ ഞാൻ മിണ്ടാതിരുന്നു. പക്ഷേ അദ്ദേഹം എന്റെ നിശബ്ദത മുതലെടുത്തു. ഞാൻ ദുർബലയാണെന്നാണ് അയാൾ കരുതിയത്''- 27കാരി പറയുന്നു.

Also Read- കാലിലെ പരിക്ക്; ഫ്രഞ്ച് ഓപ്പണിൽ നിന്ന് നവോമി ഒസാക പിന്മാറി

2017ൽ പ്രാർത്ഥനാ ചികിത്സക്കെത്തിയ യുവതിയാണ് മറ്റൊരു പരാതിക്കാരി. “ചികിത്സ അവസാനിച്ചു. അത് മികച്ചതായിരുന്നു. ഡോ. മർച്ചന്റ് എല്ലാവരെയും കെട്ടിപ്പിടിക്കുകയായിരുന്നു. മുറിയിലെ അവസാന വ്യക്തിയായിരുന്നു ഞാൻ. അയാൾ എന്നെ കെട്ടിപ്പിടിച്ചു, എന്നിട്ട് അയാളുടെ കൈ താഴേക്ക് പോയി, രണ്ടു കൈകളാലും വിചിത്രമായി അമർത്തിപ്പിടിച്ചു. ഞാൻ ഞെട്ടിപ്പോയി, ”- അന്ന് അവൾക്ക് 20 വയസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.

First published:

Tags: Doctor, Rape, Rape a minor girl, Sexual abuse case