നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Sushant Singh Rajput | സുശാന്തിന്റെ മരണം താങ്ങാനായില്ല; ആരാധിക ജീവനൊടുക്കി

  Sushant Singh Rajput | സുശാന്തിന്റെ മരണം താങ്ങാനായില്ല; ആരാധിക ജീവനൊടുക്കി

  Fan girl ends herself after the passing away of Sushant Singh Rajput | ഇഷ്‌ടതാരത്തിന്റെ വിയോഗ വാർത്ത അറിഞ്ഞതിൽ പിന്നെ ഇവർ അദ്ദേഹത്തിന്റെ വീഡിയോകൾ ഇടതടവില്ലാതെ കാണുകയും, വിഷാദത്തിൽ അകപ്പെടുകയും ചെയ്തുവെന്ന് റിപ്പോർട്ട്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണത്തിൽ മനംനൊന്ത് 21കാരിയായ ആരാധിക ജീവനൊടുക്കി. ഇഷ്‌ടതാരത്തിന്റെ വിയോഗ വാർത്ത അറിഞ്ഞതിൽ പിന്നെ ഇവർ അദ്ദേഹത്തിന്റെ വീഡിയോകൾ ഇടതടവില്ലാതെ കാണുകയും, വിഷാദത്തിൽ അകപ്പെടുകയും ചെയ്തുവെന്ന് റിപ്പോർട്ട്. വിശാഖപട്ടണം സ്വദേശിനിയായ പ്രൈവറ്റ് സ്കൂൾ അധ്യാപികയാണ് യുവതി.

   TRENDING:Passenger Trains in Kerala | കേരളത്തിലെ പാസഞ്ചർ ട്രെയിനുകളും എക്സ്പ്രസാകും; ഏതൊക്കെയെന്ന് അറിയാം [NEWS] നടൻ ശ്രീനിവാസനെതിരെ വനിതാ കമ്മീഷൻ കേസെടുത്തു [NEWS]Sachy Passes Away | 13 വർഷം; 12 ചിത്രം; സച്ചിദാനന്ദന്റെ സിനിമാക്കാലം [NEWS]

   ശുചിമുറിയിലേക്കെന്ന് പറഞ്ഞ് മുറിയിൽ കയറി വാതിലടച്ച ശേഷം തൂങ്ങി മരിക്കുകയായിരുന്നു. ഫോൺ പരിശോധനയിൽ ഇവർ സുശാന്തിന്റെ വീഡിയോകൾ കണ്ടിരുന്നതായി പൊലീസിന് അറിയാൻ സാധിച്ചു. മകൾ സുശാന്ത് സിംഗിന്റെ ആരാധികയായിരുന്നെന്ന കാര്യം അച്ഛൻ പോലീസിനെ ധരിപ്പിച്ചിരുന്നു.

   ബാന്ദ്രയിലെ വസതിയിൽ ഫാനിൽ തൂങ്ങി മരിച്ച നിലയിൽ സുശാന്തിനെ പോലീസ് കണ്ടെത്തുകയായിരുന്നു. വീട്ടുജോലിക്കാർ വിവരമറിയിച്ചതിനെ തുടർന്നാണ് പോലീസ് വീട്ടിലെത്തിയത്. താരം വിഷാദരോഗത്തിനടിമയായിരുന്നെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു.
   First published:
   )}