ഇന്റർഫേസ് /വാർത്ത /Crime / Suicide | കാട്ടാനകള്‍ കൃഷി നശിപ്പിച്ചു; കടബാധ്യത മൂലം യുവ കര്‍ഷകന്‍ ജീവനൊടുക്കി

Suicide | കാട്ടാനകള്‍ കൃഷി നശിപ്പിച്ചു; കടബാധ്യത മൂലം യുവ കര്‍ഷകന്‍ ജീവനൊടുക്കി

കെ.വി രാജേഷ്

കെ.വി രാജേഷ്

ബാങ്കുകളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും വായ്പ വാങ്ങി നടത്തിയ കൃഷി നശിച്ചു ഭീമമായ നഷ്ടം ഉണ്ടായിരുന്നു

  • Share this:

വയനാട് മാനന്തവാടിയില്‍  കൃഷിനാശം മൂലമുണ്ടായ കടബാധ്യതയെ തുടർന്നു യുവകർഷകൻ ജീവനൊടുക്കി. തിരുനെല്ലി പഞ്ചായത്തിലെ കോട്ടിയൂർ സ്വദേശി കെ.വി. രാജേഷ് (35) ആണു മരിച്ചത്. ചൊവ്വാഴ്ച രാത്രി വീട്ടിൽ നിന്ന് ഇറങ്ങിപ്പോയ രാജേഷിനെ ഇന്നലെ രാവിലെ കോട്ടിയൂർ ബസ് സ്റ്റോപ്പിനു സമീപത്തെ മരത്തിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

ബാങ്കുകളിൽ നിന്നും അയൽക്കൂട്ടങ്ങളിൽ നിന്നും സ്വകാര്യ വ്യക്തികളിൽ നിന്നും വായ്പ വാങ്ങി നടത്തിയ കൃഷി നശിച്ചു ഭീമമായ നഷ്ടം ഉണ്ടായിരുന്നു. കഴിഞ്ഞ വർഷം നടത്തിയ വാഴക്കൃഷി കാട്ടാനക്കൂട്ടം നശിപ്പിച്ചതും സാമ്പത്തിക നഷ്ടമുണ്ടാക്കി. ഈ വർഷം ചെയ്ത നെൽക്കൃഷിയും കാട്ടാന നശിപ്പിച്ചു. കടബാധ്യതയാണ് ആത്മഹത്യയ്ക്കു കാരണമെന്നു ബന്ധുക്കൾ പറഞ്ഞു. ഭാര്യ: പ്രേമ. മക്കൾ: വിജയ്, വിനോദ്, വിശ്വനി.

അച്ഛന്‍ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്ത് നല്‍കിയില്ല; 14കാരന്‍ ആത്മഹത്യ ചെയ്തു

ജബല്‍പൂര്‍: മൊബൈല്‍ ഫോണ്‍ റീചാര്‍ജ് (recharge) ചെയ്ത് നല്‍കാത്തതിനെത്തുടര്‍ന്ന് പതിനാലുകാരന്‍ ആത്മഹത്യ (suicide) ചെയ്തു. മധ്യപ്രദേശിലെ ജബല്‍പൂര്‍ ജില്ലയിലാണ് സംഭവം. തിങ്കളാഴ്ചയാണ് കുട്ടിയെ മുറിയിലെ ഫാനില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

കൂലിപ്പണിക്കാരനായ പിതാവ് സാമ്പത്തിക പ്രതിസന്ധിയിലായതിനാല്‍ കുറച്ചുദിവസങ്ങളായി മകന്റെ മൊബൈല്‍ ഫോണ്‍ റീചാര്‍ജ് ചെയ്തുകൊടുക്കാന്‍ കഴിഞ്ഞിരുന്നില്ലെന്ന് പൊലീസ് പറയുന്നു.

Also Read- കൊട്ടാരക്കരയിൽ ഭാര്യയെ വെട്ടിക്കൊന്ന് ഭർത്താവ് ആത്മഹത്യ ചെയ്തു; തടയാൻ ശ്രമിച്ച സഹോദരിയുടെ കൈവെട്ടി

കൗമാരക്കാരന്‍ മൊബൈല്‍ ഫോണ്‍ ഗെയിമുകള്‍ക്ക് അടിമയായിരുന്നെന്നും സിറ്റി സൂപ്രണ്ടന്റ് ഓഫ് പൊലീസ് അലോക് ശര്‍മ്മ പറഞ്ഞു.

(ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

സ്റ്റേഷനറി കടയിൽനിന്ന് വൻ ലഹരിമരുന്ന് ശേഖരം പിടികൂടി; രണ്ടുപേർ അറസ്റ്റിൽ

മലപ്പുറം: സ്റ്റേഷനറി കടയിൽ നിന്നും നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ വൻ ശേഖരം പിടികൂടി. തിരൂർ വണ്ടി പേട്ടയിലെ ഷഫീഖ് സ്റ്റോറിൽ നിന്നാണ് ലഹരി ഉൽപന്നങ്ങൾ പിടികൂടിയത്. ഇതിന് മുമ്പും ഈ കടയിൽ നിന്നും ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. കടയുടമയ്ക്കെതിരെയും കേസെടുത്തു.

ഹാൻസ് ഉൾപ്പെടെ നിരോധിത ലഹരി ഉൽപ്പന്നങ്ങളുടെ വലിയ ശേഖരയാണ് പോലിസ് പിടികൂടിയത്. തിരൂർ വണ്ടി പേട്ടയിലെ ഷഫീഖ് സ്റ്റോറിൽ നിന്നാണ് ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് പേരെ പോലിസ് അറസ്റ്റ് ചെയ്തു. എഴൂർ സ്വദേശി അഷ്കർ അലി, തിരുന്നാവായ എടക്കുളം സ്വദേശി ഹസ്സൻ കുട്ടി എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. കടയുടമ ചക്കുങ്ങൽ പറമ്പിൽ ഷരീഫിന്‍റെ പേരിലും പോലിസ് കേസെടുത്തിട്ടുണ്ട്. ഇതിന് മുമ്പും ഈ കടയിൽ നിന്നും ലഹരി ഉൽപ്പന്നങ്ങൾ പിടികൂടിയിരുന്നു. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സി ഐ ജിജോയുടെ നേതൃത്യത്തിൽ എസ് ഐ ജലീൽ കരുത്തേടത്തും സംഘവുമാണ് ലഹരിമരുന്ന് ശേഖരം പിടികൂടിയത്.

First published:

Tags: Farmer suicide, Suicide, Wayanadu