HOME » NEWS » Crime »

ഫാഷൻ ഗോൾഡ് തട്ടിപ്പ്: മഞ്ചേശ്വരം എംഎൽഎ എം.സി. കമറുദ്ദീനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എ.എസ്‌.പി

ക്രൈംബ്രാഞ്ച് പ്രത്യേക സംഘം കമറുദ്ദീനെ ചോദ്യം ചെയ്യലിനായി കാസർകോട് എസ്‌പി ഓഫിസിലേക്ക് വിളിച്ചുവരുത്തിയത്.

News18 Malayalam | news18-malayalam
Updated: November 7, 2020, 2:49 PM IST
ഫാഷൻ ഗോൾഡ് തട്ടിപ്പ്: മഞ്ചേശ്വരം എംഎൽഎ എം.സി. കമറുദ്ദീനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് എ.എസ്‌.പി
MC Khamaruddin
  • Share this:
കാസർകോട്: ഫാഷൻ ഗോൾഡ് തട്ടിപ്പ് കേസിൽ മഞ്ചേശ്വരം എം.എൽ.എ എം.സി കമറുദ്ദീന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് എ.എസ്.പി. ക്രൈംബ്രാഞ്ച് പ്രത്യേക സംഘം കമറുദ്ദീനെ ചോദ്യം ചെയ്യലിനായി കാസർകോട് എസ്‌പി ഓഫിസിലേക്ക് വിളിച്ചുവരുത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇന്നു തന്നെ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് എ.എസ്.പി വ്യക്തമാക്കിയിരിക്കുന്നത്.

എണ്ണൂറോളം നിക്ഷേപകരിൽ നിന്നായി 150 കോടി രൂപയുടെ  തട്ടിപ്പ് നടന്നുവെന്നാണ് ആരോപണം. തൃക്കരപ്പൂർ ചന്തേര പൊലീസ് സ്റ്റേഷൻ, പയ്യന്നൂർ പൊലീസ് സ്റ്റേഷൻ എന്നിവിടങ്ങളിലായി നൂറിലധികം പരാതികളാണ് എം.എൽ.എയ്ക്കെതിരെ രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഫാഷൻ ഗോൾഡിന്റെ ചെയർമാനാണ് കമറുദ്ദീൻ. പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങൾ ഉൾപ്പെടെയുള്ളവരെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.

 എംഎൽഎയ്ക്കെതിരെ പരാതി ഉയർന്ന് ഒരു വർ‌ഷത്തോളമായെങ്കിലും നടപടി ഉണ്ടാകുന്നത് ഇപ്പോഴാണ്.

ഫാഷൻ ഗോൾഡിന്റെ ചെയർമാനാണ് മുസ്‌ലിം ലീഗ് നേതാവായ കമറുദ്ദീൻ. പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കണമെന്നാവശ്യപ്പെട്ട് കമറുദ്ദീന്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. മാനേജിങ് ഡയറക്ടർ ടി.കെ.പൂക്കോയ തങ്ങൾ ഉൾപ്പെടെയുള്ളവരെ അന്വേഷണ സംഘം നേരത്തെ ചോദ്യം ചെയ്തിരുന്നു.
Published by: Aneesh Anirudhan
First published: November 7, 2020, 2:49 PM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories