കൊച്ചി: തൃക്കാക്കരയിൽ രണ്ട് വയസുകാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ (2 Year old girl Brutally assaulted) അമ്മയുൾപ്പെടെയുള്ളവർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കുട്ടിയുടെ പിതാവ്. കുട്ടിയെ ഇല്ലാതാക്കാൻ തന്നെയാണ് വീട്ടിലുള്ളവർ ശ്രമിച്ചതെന്നും കുട്ടിയെ മർദിച്ചതിൽ അമ്മയുൾപ്പെടെ വീട്ടിൽ എല്ലാവർക്കും പങ്കുണ്ടെന്നും കുട്ടിയുടെ പിതാവ് ന്യൂസ് 18 നോട് പറഞ്ഞു.
സഹോദരിയുടെ സുഹൃത്തായ ആൻറണി ടിജിനെതിരെ താൻ നേരത്തെ നൽകിയ പരാതിയിൽ ഇയാൾക്ക് വൈരാഗ്യം ഉണ്ട്. കുട്ടിയുടെ ശരീരത്തിൽ ഉള്ള പരിക്കുകൾ പല കാലങ്ങളിലായി വീട്ടുകാർ ഉപദ്രവിച്ചത് തന്നെയാണ്. കൈ ഒടിഞ്ഞ് മകൾ ബോധരഹിതയായതു കൊണ്ടു മാത്രമാണ് ആശുപത്രിയിൽ എത്തിച്ചതെന്നും പിതാവ് പറഞ്ഞു. മകളുടെ ആരോഗ്യം മെച്ചപ്പെട്ടാൽ തിരുവനന്തപുരത്ത് എത്തിച്ച് ചികത്സിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കുട്ടിയുടെ അമ്മയുടെ സഹോദരിയുടെ സുഹൃത്തായ ആന്റണി ടിജിൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയാണെന്നും ഇയാൾ കുട്ടിയെ മർദിക്കാൻ സാധ്യതയുണ്ടെന്നും പിതാവ് പറഞ്ഞു. ഇയാൾക്കെതിരെ നേരത്തെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട് . കഴിഞ്ഞ ഏഴുമാസമായി ഭാര്യയുമായി പിരിഞ്ഞ് ജീവിക്കുകയാണ് . നേരത്തെ എറണാകുളം കുമ്പളത്തായിരുന്നു ഇവർ താമസിച്ചിരുന്നത്.
Also Read-
രണ്ടു വയസ്സുകാരിക്ക് മർദ്ദനമേറ്റ സംഭവത്തിൽ ദുരൂഹത; മാതൃസഹോദരിയെയും ഒപ്പം താമസിച്ചയാളെയും തിരഞ്ഞ് പോലീസ്
സഹോദരിയും ഭർത്താവുമായി പിരിഞ്ഞാണ് കഴിയുന്നത്. ഇവരുടെ സുഹൃത്തായ ആൻറണി ടിജിൻ പിന്നീട് ഇവർക്കൊപ്പം തന്നെയായി താമസം. ഇയാളെക്കുറിച്ച് കൂടുതൽ ഒന്നും അറിയില്ല. എന്നാൽ വീട്ടിൽ വച്ച് മയക്കുമരുന്ന് ഉപയോഗിച്ചതായി സംശയമുണ്ട്. ഇതിനെ തുടർന്ന് കുമ്പളത്തെ വീട്ടിൽ താമസിക്കുമ്പോൾ പനങ്ങാട് പോലീസ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നതാണ്. സഹോദരിയുടെ ഭർത്താവും താനും ചേർന്നാണ് പരാതി നൽകിയതെന്നും കുട്ടിയുടെ പിതാവ് പറഞ്ഞു.
Also Read-
തൃക്കാക്കരയിൽ രണ്ട് വയസുകാരിക്ക് മർദ്ദനമേറ്റ സംഭവം: മാതൃ സഹോദരിയുടെ സുഹൃത്തിനെതിരെ കുട്ടിയുടെ പിതാവ്
പിന്നീട് ഇവിടെ നിന്നും എറണാകുളത്തേക്ക് മാറുകയായിരുന്നു. അതിനു ശേഷം കാര്യമായി ഒരടുപ്പവും ഭാര്യയുമായും അവരുടെ വീട്ടുകാരുമായും ഉണ്ടായിരുന്നില്ല. എറണാകുളത്തെ വീട്ടിലേക്ക് ഭാര്യ പോയതിനു ശേഷമാണ് ദുരൂഹത വർദ്ധിച്ചത്. കുഞ്ഞിന് മറ്റ് അസുഖങ്ങൾ ഇല്ലെന്ന് കുട്ടിയുടെ അച്ഛന്റെ മൊഴി നല്കിയിട്ടുണ്ട്. താൻ കുടുംബമായി കഴിയുമ്പോൾ തികച്ചും സാധാരണ നിലയിൽ പെരുമാറിയിരുന്ന കുട്ടിയായിരുന്നു മകൾ.
Also Read-
2 Year old girl Brutally assaulted|രണ്ടര വയസ്സുകാരിയുടെ ശരീരത്തിൽ അച്ഛൻ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്ന് അമ്മയും അമ്മൂമ്മയും
അവൾക്ക് അപസ്മാരമോ മറ്റ് അസുഖങ്ങളോ ഉണ്ടായിരുന്നില്ല. അസുഖം ഉണ്ടെന്ന് ഇപ്പോൾ മാത്രമാണ് അറിയുന്നത്. കുട്ടിയുടെ സംരക്ഷണം തനിക്ക് വിട്ടു നൽകണമെന്ന് പൊലീസിനോട് പിതാവ് ആവശ്യപ്പെട്ടിട്ടുണ്ട് . തൃക്കാക്കര പോലീസ് മൊഴിയെടുത്ത ശേഷം കൊച്ചി സിറ്റി പോലീസ് പോലീസ് കമ്മീഷണർക്കു മുന്നിലും കുട്ടിയുടെ പിതാവ് എത്തിയിരുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.