• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമം; അച്ഛനും മകളും അറസ്റ്റില്‍

Arrest | രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമം; അച്ഛനും മകളും അറസ്റ്റില്‍

ആക്രമിച്ച ശേഷം ഇരുവരും ഒളിവിലായിരുന്നു

  • Share this:
    മലപ്പുറം: രണ്ടാം ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച(Attempt to Murder) കേസില്‍ അച്ഛനെയും മകളെയും അറസ്റ്റ്(Arrest) ചെയ്തു. കാരപ്പുറം വടക്കന്‍ അയ്യൂബ് (56), മകള്‍ ഫസ്നി മോള്‍ എന്നിവരെയാണ് വയനാട് റിസോര്‍ട്ടില്‍ നിന്ന് എടക്കര പൊലീസ്(Police) പിടികൂടിയത്. സാജിത എന്ന യുവതിയ്ക്കാണ് ആക്രമണത്തില്‍ മാരകമായി പരിക്കേറ്റത്.

    നിലമ്പൂര്‍ ഒന്നാം ക്ലാസ് കോടതിയുടെ ഉത്തരവുമായി ഭര്‍ത്താവിന്റെ വീട്ടില്‍ കയറി താമസിച്ച സാജിതയെ ഇരുവരും ആക്രമിക്കുകയായിരുന്നു. ഫെബ്രുവരി 26നായിരുന്നു സംഭവം. ആക്രമിച്ച ശേഷം ഇരുവരും ഒളിവിലായിരുന്നു. പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തി കോടതിയില്‍ ഹാജരാക്കി. രണ്ടു ദിവസത്തെ തെളിവെടുപ്പിനായി പൊലീസ് ഇവരെ കസ്റ്റഡിയില്‍ വാങ്ങി.

    Also Read-Sexual Assault | സമീപിച്ച അധ്യാപികമാരെയെല്ലാം ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചു; Nodal officer വിനോയ് ചന്ദ്രനെതിരെ തെളിവുകള്‍

    Suicide | യുവതിയെ പീഡിപ്പിച്ചെന്നാരോപിച്ച് ഉപദ്രവം; നാണക്കേടുണ്ടാക്കി; ഫേസ്ബുക്ക് ലൈവിനിടെ ആത്മഹത്യചെയ്ത് യുവാവ്

    മീററ്റ്: ഫേസ്ബുക്ക് ലൈവിനിടെ ആത്മഹത്യ(Suicide) ചെയ്ത് യുവാവ്. മീററ്റ് സ്വദേശിയായ മഗന്‍ ശര്‍മായാണ്(35) മരിച്ചത്.  ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം യുവതിയെ പീഡിപ്പിച്ചെന്നാരോപിച്ച് നാല് യുവാക്കള്‍ ഉപദ്രവിച്ചെന്ന് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് മഗന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

    മീററ്റ്: ഫേസ്ബുക്ക് ലൈവിനിടെ ആത്മഹത്യ(Suicide) ചെയ്ത് യുവാവ്. മീററ്റ് സ്വദേശിയായ മഗന്‍ ശര്‍മായാണ്(35) മരിച്ചത്.  ഉത്തര്‍പ്രദേശിലെ മീററ്റ് ജില്ലയിലാണ് സംഭവം യുവതിയെ പീഡിപ്പിച്ചെന്നാരോപിച്ച് നാല് യുവാക്കള്‍ ഉപദ്രവിച്ചെന്ന് ആത്മഹത്യ ചെയ്യുന്നതിന് മുന്‍പ് മഗന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞു.

    Also Read-Crime | ബൈക്ക് റിപ്പയറിങ്ങിനേച്ചൊല്ലി വാക്കുതർക്കം; തിരുവനന്തപുരത്ത് യുവാവിന് തലയിൽ വെടിയേറ്റു

    മീററ്റിലെ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മഗന്‍ മരിക്കുന്നത്. എന്നാല്‍ യുവാവിന്റെ മരണവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. സംഭവത്തില്‍ പരാതി ലഭിച്ചാലുടന്‍ അന്വേഷണം ആരംഭിക്കുമെന്ന് റൂറല്‍ എസ്പി കേശവ് കുമാര്‍ പറഞ്ഞു.

    (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെല്‍പ് ലൈന്‍ നമ്പറുകള്‍: പ്രതീക്ഷ (കൊച്ചി ) -048-42448830, മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്‌നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )- 011-23389090, കൂജ് (ഗോവ )- 0832- 2252525, റോഷ്‌നി (ഹൈദരാബാദ്) -040-66202000)
    Published by:Jayesh Krishnan
    First published: