നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • കോഴിക്കോട് അച്ഛനും മകളും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

  കോഴിക്കോട് അച്ഛനും മകളും വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

  പീതാംബരന്റെ ഭാര്യ പ്രഭാവതിയാണ് മകളെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്

  representative image

  representative image

  • Share this:
   കോഴിക്കോട്: അച്ഛനേയും മകളേയും വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കരിപ്പൂർ വിമാനത്താവളം റിട്ട.ഡപ്യൂട്ടി ജനറല്‍ മാനേജർ (കമ്യൂണിക്കേഷന്‍) ഒയാസിസിൽ ആവത്താൻ വീട്ടിൽ പീതാംബരൻ (61), മകൾ ശാരിക (31) എന്നിവരാണ് മരിച്ചത്.

   വൈദ്യരങ്ങാടി പുല്ലുംകുന്ന് റോഡിനു സമീപമാണ് ഇവരുടെ വീട്. ഞായറാഴ്ച ഉച്ചഭക്ഷണത്തിനു ശേഷം പീതാംബരന്റെ ഭാര്യ പ്രഭാവതിയാണ് മകളെ മുറിയിലെ ഫാനിൽ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ഇക്കാര്യം പറയാൻ തൊട്ടടുത്ത മുറിയിലുള്ള ഭർത്താവിനടുത്തേക്ക് ഓടിയപ്പോൾ മുറി അകത്തു നിന്നു കുറ്റിയിട്ട നിലയിലായിരുന്നു.

   പ്രഭാവതി ബഹളം വെച്ചതോടെ ഓടിയെത്തിയ അയൽക്കാരാണ് മുറിയുടെ വാതിൽ ചവിട്ടി തുറന്നത്. തുടർന്നാണ് മുറിയിലെ ഫാനിൽ പീതാംബരനെ തൂങ്ങിമരിച്ച നിലയിൽ കാണുന്നത്.

   ശാരികയുടെ മുറിയിൽ നിന്ന് പൊലീസ് ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. ശാരിക വർഷങ്ങളായി മാനസികാസ്വാസ്ഥ്യത്തിനു ചികിത്സ തേടുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു.
   Also Read- ജവാന്‍ റം സ്പിരിറ്റ് തട്ടിപ്പ്; കേസിലെ ഏഴാം പ്രതി സതീഷ് ബാല്‍ ചന്ദ് വാനിയെ തിരുവല്ലയില്‍ എത്തിച്ചു

   ബാംഗ്ലൂരിൽ എഞ്ചിനീയറായ പ്രജിത്ത് എന്ന മകൻ കൂടി പീതാംബരനുണ്ട്. ബാംഗ്ലൂരിൽ എഞ്ചിനീയറായ ശ്രുതി മരുമകളാണ്.

   ശ്രദ്ധിക്കുക: (ആത്മഹത്യ ഒന്നിനും പരിഹാരമല്ല.. അതിജീവിക്കാൻ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക.. Toll free helpline number: 1056, മറ്റ് ഹെൽപ് ലൈൻ നമ്പറുകൾ:  പ്രതീക്ഷ (കൊച്ചി ) -048-42448830,  മൈത്രി ( കൊച്ചി )- 0484-2540530, ആശ്ര (മുംബൈ )-022-27546669, സ്നേഹ (ചെന്നൈ ) -044-24640050, സുമൈത്രി -(ഡല്‍ഹി )-  011-23389090,  കൂജ് (ഗോവ )- 0832- 2252525,  റോഷ്നി (ഹൈദരാബാദ്) -040-66202000)

   കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ വെട്ടിക്കൊന്നു; കൊല ജയിൽ ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങിയതിന് പിന്നാലെ

   കുപ്രസിദ്ധ ഗുണ്ട കാക്ക അനീഷിനെ (28) വെട്ടിക്കൊന്നു. നേമം നരുവാമൂട് സ്റ്റേഷൻ പരിധിയിലുള്ള മുളയ്ക്കൽ എന്ന സ്ഥലത്തെ ഹോളോബ്രിക്സ് കമ്പനിക്കുള്ളിൽ ഇന്ന് രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
   ഞായറാഴ്ച പുലർച്ചെയാണ് ഒരാള്‍ വെട്ടേറ്റു മരിച്ച വിവരം പൊലീസ് അറിയുന്നത്. സ്ഥലത്തെത്തി നടത്തിയ പരിശോധനയിലാണ് നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയായ കാക്ക അനീഷാണ് കൊല്ലപ്പെട്ടതെന്ന് മനസ്സിലായത്.

   അക്രമിച്ചവരെക്കുറിച്ചു വിവരം ലഭിച്ചിട്ടില്ലെന്നും അന്വേഷണം ആരംഭിച്ചതായും സി ഐ പറ‍ഞ്ഞു. രാത്രി കാക്ക അനീഷ് ചില മോഷണങ്ങൾ നടത്തിയിരുന്നതായും അതിനുശേഷം മടങ്ങുമ്പോഴാണ് ആക്രമണമുണ്ടായതെന്നും സൂചനയുണ്ട്. കഴിഞ്ഞ ദിവസം രാത്രി പ്രദേശത്തെ ഒരു സ്ത്രീയുടെ മാല മോഷണം പോയിരുന്നു. ഇതു സംബന്ധിച്ച പരാതിയിൽ പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് അനീഷിന്റെ മൃതദേഹം കണ്ടെത്തുന്നത്.

   നിരവധി ക്രിമിനല്‍ കേസുകളിലെ പ്രതിയായ അനീഷ് കാപ്പ ചുമത്തി കരുതൽ തടങ്കലിലായിരുന്നു. ജയിലിലെത്തിക്കും മുന്‍പുള്ള സ്രവപരിശോധന കഴിഞ്ഞു നിരീക്ഷണത്തിലിരിക്കവെ ക്വറന്റീൻ കേന്ദ്രത്തിന് പുറത്തുവച്ചിരുന്ന ബൈക്ക് മോഷ്ടിച്ചു രക്ഷപ്പെടുകയായിരുന്നു. പിന്നീട് അറസ്റ്റിലായ അനീഷ് ദിവസങ്ങൾക്കു മുൻപാണ് ജയിലിൽനിന്നിറങ്ങിയത്. കൊല നടത്തിയവർക്കായി പൊലീസ് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പൊലീസ് പരിശോധിക്കുകയാണ്.
   Published by:Naseeba TC
   First published:
   )}