നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • ഫാദര്‍ ആന്‍റണി മാടശ്ശേരി ആദായ നികുതി നിയമം ലംഘിച്ചതായി അന്വേഷണ ഏജൻസി

  ഫാദര്‍ ആന്‍റണി മാടശ്ശേരി ആദായ നികുതി നിയമം ലംഘിച്ചതായി അന്വേഷണ ഏജൻസി

  സന്നദ്ധ സംഘടനകളുടെ ആനുകൂല്യങ്ങൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നാണ് അന്വേഷണ ഏജൻസി നൽകുന്ന സൂചന

  Fr antony madasseri

  Fr antony madasseri

  • News18
  • Last Updated :
  • Share this:
   ജലന്ധർ: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിന്റെ സഹായി ഫാദര്‍ ആന്‍റണി മാടശ്ശേരി ആദായ നികുതി നിയമം ലംഘിച്ചതായി അന്വേഷണ ഏജൻസി കണ്ടെത്തി. കഴിഞ്ഞദിവസം ഫാദര്‍ ആന്‍റണി മാടശ്ശേരിയിൽ നിന്ന് പിടിച്ചെടുത്ത 9.66 കോടി രൂപയുടെ സ്രോതസ് ഹാജരാക്കാനായില്ല. സന്നദ്ധ സംഘടനകളുടെ ആനുകൂല്യങ്ങൾ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചെന്നാണ് അന്വേഷണ ഏജൻസി നൽകുന്ന സൂചന. രഹസ്യ വിവരത്തെ തുടർന്ന് വൈദിക വസതിയിൽ നടത്തിയ തിരച്ചിലിലാണ് രേഖകളില്ലാത്ത പണം കണ്ടെത്തിയത്.

   രാഹുൽ ഗാന്ധി വയനാട്ടിൽ മത്സരിക്കുന്നതിനെ പരിഹസിച്ച് അമിത് ഷാ

   രേഖകളില്ലാത്ത പണം കണ്ടെത്തിയതിനെ തുടർന്ന് ഫ്രാങ്കോ മുളയ്ക്കലിന്‍റെ വിശ്വസ്തനായിരുന്ന ഫാ. ആന്‍റണി മാടശേരിയെ കഴിഞ്ഞ ദിവസമാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടേറ്റ് അറസ്റ്റ് ചെയ്തത്. നവജീവൻ ചാരിറ്റബിൾ സൊസൈറ്റി ഡയറക്ടർ ആയ ഫാ. ആന്‍റണി മാടശേരിക്കൊപ്പം മൂന്നുപേർ കൂടി ജലന്ധറിൽ അറസ്റ്റിലായിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിൽ നടത്തിയ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത പണം പിടിച്ചെടുത്തത്. റെയ്ഡിൽ ലൈസൻസുള്ള തോക്കുകളും കണ്ടെത്തിയിരുന്നു.
   First published:
   )}