തൊടുപുഴ മുട്ടം ടൗണിലെ ലോഡ്‍ജിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് പോലീസ് . ഈ മാസം 23നാണ് മുട്ടത്തെ ലോഡ്ജില്‍ കന്യാകുമാരി മാര്‍ത്താണ്ഡം സ്വദേശിയായ യേശുദാസ് എന്ന എഴുപതുകാരനെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മരണകാരണം മർദനത്തെത്തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണെന്ന് പോസ്റ്റുമോർട്ടത്തിൽ കണ്ടെത്തിയതിനെ തുടര്‍ന്നാണ് മരണം കൊലപാതകമാണെന്ന നിഗമനത്തിലേക്ക് പോലീസിനെ നയിച്ചത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മുട്ടം വണ്ടംമാക്കൽ വി.ജെ. ഉല്ലാസാണ് യേശുദാസിനെ കൊലപ്പെടുത്തിയതെന്ന് കണ്ടെത്തുകയായിരുന്നു.
കൊല്ലപ്പെട്ട യേശുദാസ് ഉല്ലാസിന്‍റെ മകളോട് മോശമായി പെരുമാറിയതിനെ തുടര്‍ന്നുണ്ടായ വൈര്യാഗ്യമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് ചോദിക്കാനായി പത്തൊമ്പതാം തീയതി രാത്രി പത്തുമണിയോടെ യേശുദാസൻ താമസിച്ചിരുന്ന ലോഡ്ജിൽ ഉല്ലാസ് എത്തിയിരുന്നു. മർദ്ദനത്തിനിടെ യേശുദാസിന്‍റെ തല ഭിത്തിയിൽ ഇടിച്ച് മുറിവേറ്റു. ഇതായിരിക്കാം മരണകാരണമെന്നാണ് പോലീസിന്‍റെ വിലയിരുത്തല്‍.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.