• HOME
  • »
  • NEWS
  • »
  • crime
  • »
  • FATHER ARRESTED FOR BEATING 11 YEAR OLD BOY WITH BARBED WIRE

രോഗിയായ അമ്മയെ മര്‍ദിക്കുന്നത് തടഞ്ഞ പതിനൊന്നു കാരനെ കമ്പിവടികൊണ്ട് അടിച്ചു; പിതാവ് അറസ്റ്റില്‍

ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു

News18 Malayalam

News18 Malayalam

  • Share this:
    കൊല്ലം: രോഗിയായ അമ്മയെ മര്‍ദിക്കുന്നത് തടഞ്ഞ പതിനൊന്നു വയസുകാരനെ കമ്പിവടികൊണ്ട് തലയ്ക്കടിച്ച പിതാവ് പിടിയില്‍. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. മൈനാഗപ്പള്ളി സ്വദേശി റഷീദാണ് കുട്ടിയെ ക്രൂരമായി മര്‍ദിച്ചത്. അമ്മയുടെ പരാതിയില്‍ റഷീദി(37)നെ പൊലീസ് അറസ്റ്റ് ചെയ്തു.

    പ്രതിയെ ശാസ്താം കോട്ട മുന്‍സിഫല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ തലയില്‍ നാല് തുന്നലുകളുണ്ട്. അടിയും വഴക്കും പതിവാക്കിയ ഇയാളെ പൊലീസ് സ്റ്റേഷനില്‍ വിളിപ്പിച്ച് താക്കീത് നല്‍കിയിരുന്നു.

    കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരിയെ ലൈംഗികമായി പീഡിപ്പിച്ചു; ഗുരുക്കള്‍ അറസ്റ്റില്‍

    കോഴിക്കോട്: കളരി അഭ്യസിക്കാന്‍ വന്ന പതിനാലുകാരിയെ പീഡിപ്പിച്ചതിന് കളരിഗുരുക്കള്‍ അറസ്റ്റില്‍. കോഴിക്കോട് കൊളത്തൂര്‍ അദ്വൈതാശ്രമത്തോട് ചേര്‍ന്നുള്ള കളരി സംഘത്തിലാണ് സംഭവം. പേരാമ്പ്ര പുറ്റംപൊയില്‍ സ്വദേശിയായ ചാമുണ്ടിത്തറമ്മല്‍ മജീന്ദ്രനെ (45) കാക്കൂര്‍ പോലീസ് അറസ്റ്റ് ചെയ്തു.

    ആശ്രമത്തിലെ ശ്രീ ശങ്കര വിദ്യാമന്ദിരത്തിലെ ബാലസദനത്തിലാണ് കളരിസംഘം. ഇവിടെയുള്ള മുറിയിലാണ് പീഡനം നടന്നത്. പ്രതിയെ പോക്സോ കേസില്‍ റിമാന്‍ഡ് ചെയ്തു.

    2019ല്‍ പന്ത്രണ്ടുകാരിയെ പലതവണ ലൈംഗിക പീഡനത്തിനിരയാക്കിയതായി പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടിയുടെ പെരുമാറ്റത്തില്‍ അസ്വാഭാവികത തോന്നിയ രക്ഷിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയമാക്കുകയായിരുന്നു. അങ്ങിനെയാണ് പീഡനവിവരം പുറത്തറിയുന്നത്.
    Published by:Jayesh Krishnan
    First published:
    )}