• HOME
  • »
  • NEWS
  • »
  • crime
  • »
  • എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ സ്റ്റീല്‍ പൈപ്പുകൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ച അച്ഛൻ അറസ്റ്റിൽ

എട്ടുമാസം പ്രായമുള്ള കുഞ്ഞിനെ സ്റ്റീല്‍ പൈപ്പുകൊണ്ട് അടിച്ചുപരിക്കേല്‍പ്പിച്ച അച്ഛൻ അറസ്റ്റിൽ

കുടുംബവഴക്കിനിടെയായിരന്നു കുഞ്ഞിനെ ആക്രമിച്ചത്.

  • Share this:

    പത്തനംതിട്ട: എട്ടുമാസം പ്രായമുള്ള കുഞ്ഞിവെ സ്റ്റീൽ പൈപ്പുകൊണ്ട് അടിച്ചുപരിക്കേൽപ്പിച്ച അച്ഛൻ അറസ്റ്റിൽ. മുണ്ടപ്പള്ളി സ്വദേശി ഷിനുമോനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കുടുംബവഴക്കിനിടെയായിരന്നു കുഞ്ഞിനെ ആക്രമിച്ചത്. വ്യാഴാഴ്ച രാത്രി 11 മണിയ്ക്കായിരുന്നു സംഭവം.

    ഷിനുമോൻ മാതാവിനെ തല്ലാൻശ്രമിച്ചപ്പോൾ ഭാര്യ ഇടപെടുകയായിരുന്നു. തുടർന്ന് ഇയാള്‍‌ ഭാര്യയെ മർദക്കുകകയായിരുന്നു. ഇതിനിടെയാണ് കുഞ്ഞിന് അടിയേൽക്കുന്നത്. ഭാര്യയെയും കുഞ്ഞിനെയും ഇയാൾ സ്റ്റീല്‍ പൈപ്പുകൊണ്ട് മർദിക്കുകയായിരുന്നു.

    Also Read-കോവളത്ത് വിദേശവനിതയെ കൊലപ്പെടുത്തിയ കേസില്‍ രണ്ടു പ്രതികളും കുറ്റക്കാർ; ശിക്ഷ തിങ്കളാഴ്ച

    കുഞ്ഞിന്‌റെ വലത് കവിളിലാണ് അടിയേറ്റത്. താടിയെല്ലിന് പൊട്ടലുണ്ട്. ഷിനുമോന്റെ ഭാര്യയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ഷിനുമോനെ അറസ്റ്റ് ചെയ്തത്. അലൂമിനിയം ഫാബ്രിക്കേഷന്‍ ജോലി ചെയ്തുവരുന്ന ഷിനുമോന്‍ സ്ഥിരമായി മദ്യപിച്ച് വീട്ടിലെത്തി വഴക്കുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറഞ്ഞു.

    Published by:Jayesh Krishnan
    First published: