തിരുവനന്തപുരം: നേമത്ത് മകന്റെ കൈ തല്ലിയൊടിച്ച സംഭവത്തിലെ പിതാവ് പിടികൂടിയില്‍. കല്ലിയൂര്‍ ചെങ്കോട് പനവിള വീട്ടില്‍ സന്തോഷ് കുമാറാണ് പിടിയിലായത്. കഴിഞ്ഞ മാസം 11 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കുടുംബവഴക്കിനെ തുടര്‍ന്ന് വീട്ടില്‍നിന്ന് മാറി താമസിച്ചിരുന്ന സന്തോഷ് കുമാര്‍ മദ്യപിച്ചെത്തി മകന് ശരത് കുമാറുമായി വഴക്കുണ്ടാക്കുകയും മണ്‍വെട്ടി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ഇതിനിടയില്‍ സംഭവം തടയാന്‍ എത്തിയ അയല്‍വാസിയായ അശോകനെയും പ്രതി ആക്രമിച്ചു.
Crime | ഒമ്പത് വയസ്സുകാരിയെ വളർത്തുനായയുടെ മുന്നിൽ നിർത്തി പേടിപ്പിച്ചു, ക്രൂരമായി മർദിച്ചു; രണ്ടാനച്ഛൻ അറസ്റ്റിൽ
ഒമ്പത് വയസ്സുകാരിയെ വളർത്തുനായയുടെ മുന്നിൽ നിർത്തി പേടിപ്പിക്കുകയും ക്രൂരമായി മർദിക്കുകയും ചെയ്ത കേസിൽ രണ്ടാനച്ഛൻ അറസ്റ്റിൽ (Arrest). അരുവിക്കര (Aruvikkara) നെട്ടയം സ്വദേശി വിഷ്ണുവിനെ (28) ആണ് അരുവിക്കര പോലീസ് അറസ്റ്റ് ചെയ്തത്.
രണ്ട് മക്കളുള്ള കാച്ചാണി സ്വദേശിനിയായ യുവതിക്കൊപ്പം താമസിക്കുകയായിരുന്ന വിഷ്ണു മദ്യപിച്ചെത്തി കുട്ടികളെ ഉപദ്രവിക്കുന്നത് പതിവായിരുന്നു. കഴിഞ്ഞ എട്ടാം തീയതി ഇളയ കുട്ടിയെ യുവതി പേരൂർക്കട ആശുപത്രിയിൽ ചികിത്സയ്ക്കായി അഡ്മിറ്റാക്കിയപ്പോൾ വിഷ്ണു മദ്യപിച്ച് വീട്ടിലെത്തുകയും ഒമ്പത് വയസ്സുകാരിയെ ചീത്ത പറയുകയും തുടർന്ന് വളർത്തുനായയുടെ മുന്നിൽ നിർത്തി പേടിപ്പിച്ച് ഓലമടൽ കൊണ്ട് അടിക്കുകയുമായിരുന്നു.
സംഭവം കണ്ടുകൊണ്ട് വീട്ടിലെത്തിയ യുവതിയുടെ അമ്മ കുട്ടിയെ അമ്മയുടെ അടുത്തേക്ക് കൊണ്ടുപോയി. ഇവർക്ക് പിന്നാലെ ആശുപത്രിയിലെത്തിയ വിഷ്ണു യുവതിയുടെ അമ്മയേയും ഒപ്പം മറ്റൊരു ബന്ധുവിനെയും മർദിച്ചു. മർദനമേറ്റവർ പേരൂർക്കട പോലീസിൽ പരാതി നൽകി. കുട്ടിയെ മർദിച്ചത് അരുവിക്കര പോലീസ് സ്റ്റേഷൻ പരിധിയിലായിരുന്നതിനാൽ ബുധനാഴ്ച രാവിലെ കുട്ടിയേയും കൂട്ടി യുവതിയുടെ അമ്മ അരുവിക്കര സ്റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
നെടുമങ്ങാട് ഡിവൈഎസ്പി സുൽഫിക്കർ, അരുവിക്കര പോലീസ് ഇൻസ്പെക്ടർ ഷിബു, എസ്ഐ കിരൺശ്യാം, എസ്.സി.പി.ഒ. നവാസ് എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കേസ് എടുത്ത് കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Published by:Jayashankar Av
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.