• HOME
  • »
  • NEWS
  • »
  • crime
  • »
  • മകളെയും മകനെയും മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റിൽ

മകളെയും മകനെയും മദ്യം കുടിപ്പിച്ചു; പിതാവ് അറസ്റ്റിൽ

കഴിഞ്ഞ രണ്ടു ദിവസമായി ഇത്തരത്തിൽ കുട്ടികൾക്ക് മദ്യം നൽകിയതായി അമ്മ മാധ്യമങ്ങളോട് പറഞ്ഞു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    കാസർകോട്: മദ്യപിച്ചെത്തിയ പിതാവ് മകനെയും മകളെയും നിർബന്ധിച്ച് മദ്യം കുടിപ്പിച്ചതായി പരാതി. മറ്റൊരു പോക്സോ കേസിലും പ്രതിയായ ഇയാളെ രാജപുരം പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കുട്ടികളെ ഉറക്കിക്കിടത്തുന്നതിനായാണ് മദ്യം കുടിപ്പിച്ചതെന്ന് പ്രതി ചോദ്യംചെയ്യലിനിടെ പൊലീസിനോട് പറഞ്ഞു. അതേസമയം പിതാവ് മദ്യം കുടിപ്പിച്ച പെൺകുട്ടി അബോധാവസ്ഥയിൽ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കഴിഞ്ഞ രണ്ടു ദിവസമായി ഇത്തരത്തിൽ കുട്ടികൾക്ക് മദ്യം നൽകിയതായി അമ്മ മാധ്യമങ്ങളോട് പറഞ്ഞു.

    മദ്യം കുടിച്ച് പെൺകുട്ടി അബോധാവസ്ഥയിലായ വിവരം അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി, പെൺകുട്ടിയെ ആശുപത്രിയിലേക്ക് മാറ്റുകയും വീട്ടുകാരിൽനിന്ന് വിവരം ചോദിച്ചറിഞ്ഞ ശേഷം പെൺകുട്ടിയുടെ പിതാവിനെതിരെ കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

    മകനെയും മകളെയും മദ്യം കുടിപ്പിച്ച സംഭവത്തിൽ അറസ്റ്റിലായ ആൾ മുമ്പ് അമ്പലത്തറ പൊലീസ് സ്റ്റേഷൻ പരിധിയിൽ ഒരു പോക്സോ കേസിൽ പ്രതി കൂടിയാണെന്ന് പൊലീസ് പറയുന്നു. ഈ കേസിൽ റിമാൻഡിലായ ഇയാൾ ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മക്കൾക്ക് മദ്യം നൽകിയ സംഭവത്തിൽ അറസ്റ്റിലായത്. സംസാരിക്കാനും കേൾക്കാനും സാധിക്കാത്തയാളാണ് പ്രതി. ജുവനൈൽ ആക്ട് പ്രകാരമാണ് പ്രതിക്കെതിരെ കേസെടുത്തിട്ടുള്ളതെന്ന് പൊലീസ് പറയുന്നു.

    കോഴിക്കോട് ക്രൂര മർദ്ദനത്തിന് ഇരയായ യുവാവിന്‍റെ നില ഗുരുതരമായി തുടരുന്നു; അക്രമിയെ കണ്ടെത്താനായില്ല

    കൈവേലിയിൽ മർദ്ദനമേറ്റ് പരിക്കേറ്റ നിലയിൽ കാണപ്പെട്ട യുവാവിന്റെ നില ഗുരുതരമായി തുടരുന്നു. യുവാവിനെ മർദ്ദിച്ചയാൾക്കായി കൂറ്റ്യാടി പോലീസ് തിരച്ചിൽ ശക്തമാക്കി. വളയം ചുഴലിയിലെ നീലാണ്ടുമ്മൽ പാറയുള്ള പറമ്പത്ത് വിഷ്ണുവിനാണ് ക്രൂരമായി മർദ്ദനമേറ്റത്. മെഡിക്കൽ കോളജിൽ ചികിത്സയിലാണ് യുവാവ്.

    വിഷ്ണുവിനെ കഴിഞ്ഞ ദിവസം രാത്രി കൈവേലി ചമ്പിലോറയിലെ റോഡരികിൽ അബോധാവസ്ഥയിൽ കണ്ടത്. വിഷ്ണുവിന്റെ വീട്ടിൽ നിന്ന് 20 കിലോമീറ്റർ അകലെയാണിത്. വിഷ്ണുവിനെ മർദ്ദിച്ച ശേഷം മുപ്പത് മീറ്ററോളം വലിച്ചിഴച്ചാണ് റോഡിലിട്ടത്. തലയുടെ പുറക് വശത്താണ് ഇയാൾക്ക് വലിയ പരിക്കുള്ളത്.

    നാട്ടുകാർ കണ്ട ശേഷം കുറ്റ്യാടി പോലീസ് സ്ഥലത്തെത്തിയാണ് വിഷ്ണുവിനെ ആശുപത്രിയിൽ എത്തിച്ചത്. അതീവ ഗുരുതരാവസ്ഥയിൽ വെന്റിലേറ്റർ സഹായത്തിലാണ് ചികിത്സ. അതേസമയം മർദ്ദിച്ചയാൾക്കായി പോലീസ് തിരച്ചിൽ ശക്തമാക്കി. കുറ്റ്യാടി സി.ഐ സി.കെ. ഷിജുവിന്റെ നേതൃത്വത്തിലാണ് അന്വേഷണം. മർദ്ദിച്ചയാൾ ഒളിവിലാണ്. ഫോറൻസിക്ക് വിദഗ്ദർ സ്ഥലത്ത് പരിശോധന നടത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പടെ ശേഖരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നതെന്ന് പൊലീസ് അറിയിച്ചു.
    Published by:Anuraj GR
    First published: