• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | പ്രായപൂർത്തിയാകാത്ത മകളെ ഗർഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ

Arrest | പ്രായപൂർത്തിയാകാത്ത മകളെ ഗർഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ

അറസ്റ്റിലായ പിതാവിനെ 29 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്

പ്രതീകാത്മക ചിത്രം

പ്രതീകാത്മക ചിത്രം

  • Share this:
ചെന്നൈ:പ്രായപൂര്‍ത്തിയാകാത്ത  മകളെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയ(pregnant) അച്ഛനെ പോലീസ് (Police) അറസ്റ്റുചെയ്തു.പെണ്‍കുട്ടിക്ക് പിറന്ന കുഞ്ഞ് സ്വന്തം അച്ഛന്റേതാണെന്ന് ഡി.എന്‍.എ. പരിശോധനയിലാണ് തെളിഞ്ഞത്.

നേര്‍ത്തെ 22-കാരനായ ബന്ധു തന്നെ ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കിയെന്നായിരുന്നു പെണ്‍കുട്ടി പരാതി നല്‍കിയിരുന്നു.

17-കാരിയുടെ പരാതിയിൽ പോക്‌സോ നിയമപ്രകാരം യുവാവിനെ തേനി ഓള്‍ വുമണ്‍ പോലീസ് അറസ്റ്റുചെയ്തിരുന്നു.നിരപരാധിത്വം തെളിയിക്കാന്‍ യുവാവ് നടത്തിയ ശ്രമങ്ങളാണ് യാഥാര്‍ത്ഥ പ്രതിയെ കണ്ടെത്താന്‍ സഹായിച്ചത്. 

ഡി.എന്‍.എ. പരിശോധനയില്‍ യുവാവിന്റെ കുഞ്ഞല്ലെന്ന് തെളിഞ്ഞ സാഹചര്യത്തില്‍ നടത്തിയ അന്വേഷത്തിലാണ് പിതാവിനെ പോലീസ് പിടികൂടിയത്.

അറസ്റ്റിലായ പിതാവിനെ 29 വരെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. ഇയാള്‍ക്കെതിരെ പോക്‌സോ വകുപ്പുപ്രകാരം പോലീസ്  കേസെടുത്തിട്ടുണ്ട്. ഈവര്‍ഷം ഫെബ്രുവരിയില്‍ തേനി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി ഒരു ആണ്‍കുഞ്ഞിനെ പ്രസവിച്ചത്.

Murder | വീടിന് മുമ്പിൽ മൂത്രമൊഴിച്ചതിന് ഓട്ടോറിക്ഷാ ഡ്രൈവറെ കൊലപ്പെടുത്തി; പ്രതി ഒളിവിൽ

വീടിനു മുമ്പില്‍ മൂത്രമൊഴിച്ചതിന് 35 കാരന്‍ അയല്‍വാസിയെ (Neigbour) കൊലപ്പെടുത്തി (Murder). ജഗത്സിംഗ്പൂര്‍ പൊലീസ് പരിധിയിലുള്ള നിമപാദ ഗ്രാമത്തില്‍ വ്യാഴാഴ്ചയാണ് സംഭവം നടന്നത്. ഓട്ടോറിക്ഷാ ഡ്രൈവറായ (Autorickshaw Driver) 40കാരൻ അഭയ് കുമാര്‍ നായക് ആണ് കൊലപാതകത്തിന് ഇരയായത്. പ്രതിയായ സുശ്രീരഞ്ജന്‍ ബിസ്വാള്‍ ഒളിവിലാണ്.

ബിസ്വാളും നായക്കും ചില കുടുംബ പ്രശ്‌നങ്ങളുടെ പേരിൽ പതിവായി വഴക്കു കൂടുമായിരുന്നെന്ന് വൃത്തങ്ങള്‍ പറയുന്നു. ബിസ്വാളിനെ പ്രകോപിപ്പിക്കുന്ന വിധത്തിൽ നായക് അയാളുടെ വീടിനു മുന്നില്‍ ഇടയ്ക്കിടെ മൂത്രമൊഴിക്കുമായിരുന്നു. കൊലപാതകം നടന്ന ദിവസവും നായക് ആ പ്രവൃത്തി ചെയ്തു. രോഷാകുലനായ പ്രതി നായക്കിനെ ലാത്തി കൊണ്ട് ആക്രമിക്കുകയായിരുന്നു.

ബോധരഹിതനായി വീണ നായക്കിനെ ജഗത്സിംഗ്പൂരിലെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് അദ്ദേഹത്തിന്റെ നില വഷളായതോടെ എസ്സിബി മെഡിക്കല്‍ കോളജിലേക്കും കട്ടക്കിലെ ആശുപത്രിയിലേക്കും മാറ്റി. എന്നാല്‍, ചികിത്സയ്ക്കിടെ അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. നായക്കിന്റെ ഭാര്യ കൃഷ്ണ മഞ്ജരി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ജഗത്സിംഗ്പൂര്‍ പോലീസ് കേസെടുത്തു. ഒളിവില്‍ കഴിയുന്ന പ്രതിയെ പിടികൂടാനുള്ള ശ്രമം തുടരുകയാണെന്ന് പോലീസ് പറഞ്ഞു.

അടുത്തിടെ, വീട്ടിൽഉച്ചത്തില്‍ പാട്ട് വെയ്ക്കുകയും ശബ്ദം കുറയ്ക്കാന്‍ തയ്യാറാകാതിരിക്കുകയും ചെയ്തതിനെ തുടര്‍ന്ന് ഒരാള്‍ 40 കാരനായ അയല്‍ക്കാരനെ കൊലപ്പെടുത്തിയിരുന്നു. മാല്‍വാനിയിലെ അംബുജ്വാദി പ്രദേശത്ത് രാത്രിയാണ് സംഭവം നടന്നത്. മരിച്ച സുരേന്ദ്ര കുമാര്‍ ഗുന്നാര്‍ തന്റെ കുടിലിനു പുറത്ത് ഇരുന്നു റെക്കോര്‍ഡറില്‍ പാട്ടുകള്‍ കേള്‍ക്കുകയായിരുന്നുവെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. അയല്‍വാസിയായ സെയ്ഫ് അലി ചന്ദ് അലി ഷെയ്ഖ് (25) ശബ്ദം കുറയ്ക്കാന്‍ ആവശ്യപ്പെട്ടെങ്കിലും ഗുന്നാര്‍ അതിനു വഴങ്ങിയില്ല.

തുടര്‍ന്ന് ഷെയ്ഖ് ഗുന്നാറിനെ തല്ലുകയും ചുമരില്‍ പിടിച്ച് ഇടിക്കുകയും ചെയ്തു. അമിത രക്തസ്രാവത്തെ തുടര്‍ന്ന് അയാള്‍ ബോധരഹിതനായി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചെങ്കിലും അതിനു മുമ്പ് തന്നെ മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ സെക്ഷന്‍ 302 (കൊലപാതകം), മറ്റ് വകുപ്പുകള്‍ എന്നിവ പ്രകാരം പ്രതിയെ പിന്നീട് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസം, അയല്‍വാസിയുടെ പൂച്ചയെ എയര്‍ഗണ്‍ ഉപയോഗിച്ച് കൊലപ്പെടുത്തിയ കേസില്‍ കോട്ടയം സ്വദേശിയെ വൈക്കം പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തില്‍ വെടിയേറ്റ് ചികിത്സയിലായിരുന്ന പൂച്ച ഞായറാഴ്ച രാത്രിയാണ് ചത്തത്. തലയാഴത്ത് താമസിക്കുന്ന രാജന്റെ ഉടമസ്ഥതയിലുള്ളതായിരുന്നു പൂച്ച. രാജന്റെ വീട്ടുവളപ്പിലേക്ക് പൂച്ച വഴിതെറ്റി വന്നപ്പോള്‍ രമേഷ് കുമാര്‍ എയര്‍ഗണ്‍ ഉപയോഗിച്ച് പൂച്ചയ്ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു.

പ്രാഥമിക വൈദ്യപരിശോധനയ്ക്കായി പൂച്ചയെ കോട്ടയം ജില്ലാ മൃഗാശുപത്രിയിലേക്ക് കൊണ്ടുപോയി. പിന്നീട് പൂച്ചയെ തൃപ്പൂണിത്തുറയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സ്‌കാനിംഗ് റിപ്പോര്‍ട്ടില്‍ പൂച്ചയുടെ കരളില്‍ വെടിയുണ്ട തുളച്ചുകയറിയതായി സ്ഥിരീകരിച്ചു. അതുപോലെ, കുടലിനും പരിക്കേറ്റിരുന്നു.
Published by:Jayashankar Av
First published: