തൊടുപുഴ: ആറ് വയസുകാരിയായ മകളെ പീഡിപ്പിച്ച കേസില്‍ അച്ഛന് അറസ്റ്റില്‍. മറയൂരിലാണ് സംഭവം. മൂന്നാര്‍ സ്വദേശിയായ 42കാരനാണ് പിടിയിലായത്. ഒന്നരവര്‍ഷത്തോളമാണ് അച്ഛനും അമ്മാവനും ചേര്‍ന്ന് കുട്ടിയെ പീഡിപ്പിച്ചത്. കുട്ടിയുടെ അമ്മാവനെ പൊലീസ് തിരഞ്ഞു വരികയാണ്.
ഒരേ വീട്ടില്‍ താമസിക്കവെ കുട്ടിക്ക് നാലര വയസ് പ്രായമായപ്പോള്‍ മുതല്‍ അച്ഛനും അമ്മാവനും കൂടി പലതവണ ലൈംഗികമായി പീഡിപ്പിച്ചു. ഇവരുടെ ശല്യം കാരണം കുട്ടിയെ അമ്മ ബാലഭവനിലാക്കി. അവധി ദിവസങ്ങളിലും കുട്ടിയെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നില്ല.
ബാലഭവന് അധികൃതര്‍ അമ്മയെ വരുത്തിച്ച് കാര്യങ്ങള്‍ അന്വേഷിച്ചപ്പോഴാണ് പ്രശ്നങ്ങള്‍ പുറത്തറിയുന്നത്. അധികൃതര്‍ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയെ വിവരമറിയിച്ചു. തുടര്‍ന്ന് മൂന്നാര്‍ ഡിവൈഎസ്പി കെആര്‍ മനോജിന്റെ നേതൃത്വത്തില്‍ അന്വേഷണം ആരംഭിച്ചു.
കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയയാക്കിയപ്പോഴാണ് അമ്മാവനും പീഡിപ്പിച്ചതായി തെളിഞ്ഞത്. ആരോഗ്യ പരിശോധനയില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തി. അച്ഛനെ ദേവികുളം കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തു.
Sexual Assault | പെരുന്നാൾ വസ്ത്രം വാങ്ങിനൽകാമെന്ന് പറഞ്ഞ് പെൺകുട്ടിയെ പീഡിപ്പിച്ചു; 50കാരൻ അറസ്റ്റിൽ
മലപ്പുറം: മാനസിക വെല്ലുവിളി നേരിടുന്ന പ്ലസ് ടു വിദ്യാർത്ഥിനിയെ ഹോട്ടലിൽ കൊണ്ടുപോയി ബലാൽസംഗം (Rape) ചെയ്തയാൾ അറസ്റ്റിൽ. തിരൂർ വെട്ടം വാക്കാട് ആയപ്പള്ളി ഹനീഫ (50)യെയാണ് തിരൂർ സി ഐ എം ജെ ജിജോ അറസ്റ്റു ചെയ്തത്. പെൺകുട്ടിയുടെ മാതാപിതാക്കളുമായി പരിചയമുള്ള പ്രതി പെൺകുട്ടിക്ക് പെരുന്നാൾ വസ്ത്രം എടുത്ത് കൊടുക്കാമെന്ന വ്യാജേന പരീക്ഷ കഴിഞ്ഞ് സ്ക്കൂളിൽ നിന്നും വാഹനത്തിൽ കയറ്റി കൊണ്ടു പോകുകയും തിരൂർ താഴേ പാലത്തെ സ്വകാര്യ ലോഡ്ജിൽ കൊണ്ടുപോയി ബലാൽസംഗം ചെയ്യുകയുമായിരുന്നു.
പീഡനത്തെ തുടർന്ന് അവശയായ പെൺകുട്ടി വീട്ടിലെത്തി വിവരം പറഞ്ഞതോടെയാണ് വീട്ടുകാർ ഇക്കാര്യം അറിഞ്ഞത്. തുടർന്ന് വീട്ടുകാർ സ്ക്കൂളിലെ അധ്യാപകരെ വിവരം അറിയിച്ചു. അധ്യാപകർ വീട്ടിലെത്തി പെൺകുട്ടിയോട് വിവരങ്ങൾ ആരായുകയും കൗൺസിലിംഗ് നടത്തുകയും ചെയ്തു. ഇതേ തുടർന്നാണ് പീഡന വിവരം പുറത്തുവന്നത്. പിന്നാലെ രക്ഷിതാക്കൾ തിരൂർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ കേസെടുത്ത പൊലീസ് ഹനീഫയെ അറസ്റ്റ് ചെയ്യുകയായിരുന്നു. പോക്സോ കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.
Published by:Sarath Mohanan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.