സ്വത്ത് തർക്കം മൂത്തു; പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു

കൊലപാതകത്തിന് ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയും ചെയ്തു.

News18 Malayalam | news18-malayalam
Updated: August 14, 2020, 11:11 AM IST
സ്വത്ത് തർക്കം മൂത്തു; പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു
Representative Image.
  • Share this:
ആന്ധ്രപ്രദേശിൽ സ്വത്ത് ഭാഗം വെക്കുന്നതുമായുള്ള തർക്കത്തെ തുടർന്ന് പിതാവ് മകനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നു. ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്താണ് സംഭവം.

വീരരാജു എന്നയാളാണ് നാൽപ്പത് വയസ്സുള്ള മകൻ ജയ് രാജുവിനെ ചുറ്റിക കൊണ്ട് അടിച്ചു കൊന്നത്. സ്വത്ത് ഭാഗം വെക്കുന്നതുമായി ബന്ധപ്പെട്ടുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.

ചുറ്റിക കൊണ്ടുള്ള അടിയിൽ ജയ് രാജു സംഭവ സ്ഥലത്തു വെച്ചു തന്നെ മരിച്ചതായി വിശാഖപട്ടണം വെസ്റ്റ് പൊലീസ് അറിയിച്ചു. വിശാഖപട്ടണത്തെ സത്യനഗർ മേഖലയിലാണ് സംഭവം നടന്നത്.

ആക്രമണത്തിന്റെ സിസിടിവി ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. വീടിന് പുറത്ത് ഇരിക്കുകയായിരുന്ന വീരരാജു, മകൻ പുറത്ത് നിന്നു വന്നയുടൻ പുറകിൽ നിന്നും ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നു.

കൊലപാതകത്തിന് ശേഷം ഇയാൾ പൊലീസ് സ്റ്റേഷനിൽ എത്തി കീഴടങ്ങുകയും ചെയ്തു.
Published by: Naseeba TC
First published: August 14, 2020, 11:11 AM IST
കൂടുതൽ കാണുക
അടുത്തത് വാര്‍ത്തകള്‍

Top Stories

corona virus btn
corona virus btn
Loading