• HOME
  • »
  • NEWS
  • »
  • crime
  • »
  • മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവ് മർദനമേറ്റ് മരിച്ചു; ആക്രമിച്ചത് വാക്കുതർക്കത്തെ തുടർന്ന്

മകനെ ആക്രമിക്കുന്നത് തടയാൻ ശ്രമിച്ച പിതാവ് മർദനമേറ്റ് മരിച്ചു; ആക്രമിച്ചത് വാക്കുതർക്കത്തെ തുടർന്ന്

അടിയേറ്റ് കുഴഞ്ഞുവീണ വിമൽ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

  • Last Updated :
  • Share this:
    കൊച്ചി: മകനെ ആക്രമിക്കുന്നത് തടയാനെത്തിയ പിതാവ് രണ്ടം​ഗ സംഘത്തിന്റെ മർദ്ദനമേറ്റ് മരിച്ചു. പറവൂർ കൈപ്പടി സ്വദേശി വിമൽ കുമാർ ആണ് മരിച്ചത്. ആലങ്ങോട് കൈപ്പടി ക്ഷേത്രത്തിന് സമീപം ശനിയാഴ്ച വൈകിട്ട് ആണ് സംഭവം. അടിയേറ്റ് കുഴഞ്ഞുവീണ വിമൽ കുമാറിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

    വിമൽ കുമാറിന്റെ വീടിന് സമീപം കഴിഞ്ഞ ദിവസം ഒരു ബൈക്ക് അപകടത്തിൽപ്പെട്ടിരുന്നു. ഈ സമയം വിമൽകുമാറിന്റെ മകനും സുഹൃത്തും ചേർന്നാണ് അപകടത്തിൽപ്പെട്ടവരെ സഹായിച്ചത്. ഇവർ പിന്നീട് തിരിച്ചുവരുകയും മകനേയും സുഹൃത്തിനേയും മർദ്ദിക്കുകയുമായിരുന്നു. മർദ്ദനത്തിനിടെ അടിയേറ്റ വിമൽകുമാർ കുഴഞ്ഞു വീഴുകയായിരുന്നു.

    സംഭവത്തിൽ രണ്ടു പ്രതികളെ തിരിച്ചറിഞ്ഞു. ആലങ്ങാട് സ്വദേശികളായ നിധിനും തൗഫീക്കുമാണ് വിമൽ കുമാറിനെ മർദ്ദിച്ചതെന്നാണ് കണ്ടെത്തൽ. ഇരുവരും ഒളിവിലെന്ന് പൊലീസ് അറിയിച്ചു.

    Also Read- രാത്രിയിൽ നഗ്നനായി എത്തി മോഷണം നട‌ത്തുന്ന കള്ളൻ; തമിഴ്നാട് സ്വദേശി 'വാട്ടർ മീറ്റർ കബീർ' പിടിയിൽ

    പറവൂരിൽ രണ്ട് ദിവസം മുമ്പും സമാനമായ സംഭവം നടന്നിരുന്നു. മകനെ സ്വകാര്യ ബസ് ജീവനക്കാരന്‍ ആക്രമിക്കുന്നത് കണ്ട് അച്ഛന്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ബസ് ജീവനക്കാരും മകനും തമ്മിലുണ്ടായ തർക്കത്തിനിടെയാണ് പിതാവു കുഴഞ്ഞുവീണു മരിച്ചത്.

    Also Read- സ്വർണമിശ്രിതം പാൻ്റിനുള്ളിൽ പ്രത്യേക അറയുണ്ടാക്കി ഒളിപ്പിച്ചു; പോലീസ് സ്വർണം പിടിച്ചത് പാൻ്റ് കീറി മുറിച്ച്

    ഫോർട്ട്കൊച്ചി ചുള്ളിക്കൽ കരിവേലിപ്പടി കിഴക്കേപറമ്പിൽ ഫസലുദ്ദീനാണ് (54) മരിച്ചത്. ആഗസ്റ്റ് 18ന് രാത്രി 7.45നു പറവൂർ കണ്ണൻകുളങ്ങര ഭാഗത്തായിരുന്നു സംഭവം.

    വാഹനത്തിന് സൈഡ് നല്‍കുന്നത് സംബന്ധിച്ചാണ് ഇരുകൂട്ടരും തമ്മില്‍ തര്‍ക്കം ഉണ്ടായത്. ഫസലുദ്ദീന്റെ മകൻ ഇരുപത് വയസ്സുള്ള മകൻ ഫർഹാനാണ് കാർ ഓടിച്ചത്. അമിത വേഗത്തിലായിരുന്ന കോഴിക്കോട്–വൈറ്റില റൂട്ടിലോടുന്ന ‘നർമദ’ ബസ് ഓവർടേക്ക് ചെയ്തപ്പോൾ കാറിന്റെ കണ്ണാടിയിൽ മുട്ടിയെന്നാണ് ഫർ‌ഹാന്‌റെ മൊഴി. ഇത് ചോദ്യം ചെയ്തപ്പോഴാണ് ബസ് ജീവനക്കാര്‍ ആക്രമിക്കാനെത്തിയതെന്നാണ് ഫർഹാന്‍ പറയുന്നു.
    Published by:Naseeba TC
    First published: