• HOME
  • »
  • NEWS
  • »
  • crime
  • »
  • Arrest | ഒന്നര വയസ്സുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച പിതാവ് പിടിയില്‍

Arrest | ഒന്നര വയസ്സുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച പിതാവ് പിടിയില്‍

പ്രതി മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ ആണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിക്കുന്നത്. ചോദ്യമുണ്ടായാല്‍ മൂത്ത മകനോട് കുറ്റമേല്‍ക്കാന്‍ പിതാവ് നിര്‍ബന്ധിച്ചതായും പോലീസ് പറഞ്ഞു.

  • Share this:
    തിരുവനന്തപുരം വിഴിഞ്ഞത് ഒന്നരവയസുകാരിയെ ഇസ്തിരിപ്പെട്ടി കൊണ്ട് പൊള്ളിച്ച അച്ഛന്‍ അറസ്റ്റില്‍. മുല്ലൂര്‍ കുഴിവിളാകം കോളനിയില്‍ അഗസ്റ്റി(31)നെയാണ് വിഴിഞ്ഞം പോലീസ് അറസ്റ്റ് ചെയ്തത്. ഇടതു കാലില്‍ സാരമായി പരിക്കേറ്റ കുട്ടി ആശുപത്രിയില്‍ ചികിത്സ തേടി.

    മദ്യപാനിയായ പ്രതിയും ഭാര്യയുമായുള്ള വഴക്കിനിടെ പ്രതി പൊള്ളിക്കുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. തുടര്‍ന്ന് കുഞ്ഞിന്റെ അമ്മൂമ്മ കഴിഞ്ഞ ദിവസം പോലീസില്‍ പരാതിപ്പെട്ടപ്പോഴാണ് സംഭവം പുറത്തറിയുന്നത്. .എല്ലാ ദിവസവും തന്റെ വീട്ടില്‍ കൊണ്ടു വരുന്ന കുഞ്ഞിനെ നാല് ദിവസമായി കാണാത്തത് കൊണ്ട് അമ്മൂമ്മ തിങ്കളാഴ്ച മുല്ലൂരിലെ വീട്ടില്‍ അന്വേഷിച്ച് എത്തുകയായിരുന്നു.

    കുഞ്ഞിന്റെ കാലിലെ മുറിവ് ശ്രദ്ധയില്‍പ്പെട്ട അമ്മൂമ്മ വിവരം അന്വേഷിച്ചപ്പോള്‍ അഞ്ചു വയസ്സുള്ള മൂത്തമകന്‍ ഇസ്തിരിപ്പെട്ടി ചൂടാക്കി പൊള്ളലേല്‍പ്പിച്ചു എന്ന മറുപടിയാണ് ലഭിച്ചത്.  സംശയം തോന്നിയ അമ്മൂമ്മ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. തുടര്‍ന്ന് മൂത്ത കുഞ്ഞുള്‍പ്പെടെയുള്ളവരെ ചോദ്യം ചെയ്തതിലൂടെയാണ് പിതാവിന്‍റെ ക്രൂരത പുറത്തുവന്നത്.

    Also Read- അട്ടപ്പാടിയിൽ യുവാവിനെ മർദിച്ച് കൊന്ന കേസില്‍ 6 പ്രതികള്‍ അറസ്റ്റിൽ

    പ്രതി മദ്യപിച്ച് ഭാര്യയുമായി വഴക്കുണ്ടാക്കുന്നതിനിടെ ആണ് കുഞ്ഞിനെ പൊള്ളലേല്‍പ്പിക്കുന്നത്. ചോദ്യമുണ്ടായാല്‍ മൂത്ത മകനോട് കുറ്റമേല്‍ക്കാന്‍ പിതാവ് നിര്‍ബന്ധിച്ചതായും പോലീസ് പറഞ്ഞു. കുറച്ചു നാള്‍ മുന്‍പ് കുഞ്ഞിന്റെ നെഞ്ചില്‍ പൊള്ളലേല്‍പ്പിച്ച സംഭവമുണ്ടായിട്ടുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മൂന്നു വര്‍ഷം മുന്‍പ് മുല്ലൂരില്‍ ഗാനമേളക്കിടെയുണ്ടായ സംഘര്‍ഷത്തിനിടെ പൊലീസിനെ ആക്രമിച്ച കേസിലെ പ്രതികളിലൊരാളാണ് അഗസ്റ്റിനെന്നും പോലീസ് പറഞ്ഞു.

    Couple found dead | ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി; ആത്മഹത്യയെന്ന് സംശയം


    കന്യാകുമാരി: കുലശേഖരത്ത് ദമ്പതികളെ വീടിനുള്ളില്‍ മരിച്ച നിലയിൽ കണ്ടെത്തി. കുലശേഖരം സൂര്യകോട് മുള്ളക്കുഴി സ്വദേശി ജോൺ ഐസക് (40), ഭാര്യ സന്ധ്യ(34) എന്നിവരാണ് മരിച്ചത്. വെളളിയാഴ്ച രാവിലെ ആയിരുന്നു സംഭവം. ജോൺ പ്രദേശത്ത് പ്ലമ്പറായി ജോലി ചെയ്യുന്നയാളാണ് .

    10 വര്‍ഷം മുന്‍പ് വിവാഹിതരായ ദമ്പതികള്‍ക്ക് കുട്ടികളില്ല. ജോൺ ഐസക് അറിയാതെ ഭാര്യ സന്ധ്യ അഴകൻപാറ തട്ടൻവിള സ്വദേശി വർഗീസിന്റെ മകൻ പ്രവീൺ എന്നയാളിൽ നിന്നും വിവാഹ വാഗ്ദാനം നൽകി 30 ലക്ഷം രൂപ വാങ്ങിയതായി പറയപ്പെടുന്നു. തുടർന്ന് കഴിഞ്ഞ ദിവസം വൈകുന്നേരം പ്രവീൺ തന്റെ അമ്മയ്ക്കൊപ്പം സന്ധ്യയുടെ വീട്ടിലെത്തി പണം തിരികെ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് സന്ധ്യയും ഭർത്താവും തമ്മിൽ വഴക്കിട്ടതായി പരിസരവാസികള്‍ പറയുന്നു.

     Also Read- വിതുരയില്‍ പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പാസ്റ്റര്‍ അറസ്റ്റില്‍

    രാവിലെ ഫോൺ വിളിച്ചിട്ട് എടുക്കാത്തതിനാൽ ബന്ധുക്കൾ വീട്ടിലെത്തി നോക്കിയപ്പോൾ വീട് പൂട്ടിയ നിലയിലായിരുന്നു. ജനൽ വഴി നോക്കിയപ്പോൾ സന്ധ്യയെ കിടപ്പുമുറിയില്‍ തൂങ്ങി നിൽക്കുന്നതായും ജോൺസണെ കട്ടിലിൽ വിഷം ഉള്ളിൽ ചെന്ന് മരിച്ച നിലയിലും കണ്ടെത്തി.സംഭവമറിഞ്ഞ് സ്ഥലത്തെത്തിയ കുലശേഖരം പൊലീസ് മൃതദേഹങ്ങൾ ഇൻക്വസ്റ്റിനായി നാഗർകോവിൽ ആശാരിപ്പള്ളം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

    സന്ധ്യ ഭർത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചതാണോ അതോ നാണക്കേട് കൊണ്ട് രണ്ടു പേരും ചേര്‍ന്ന് ആത്മഹത്യ ചെയ്തതാണോ എന്ന് പൊലീസ് അന്വേഷിച്ചുവരുന്നു.
    Published by:Arun krishna
    First published: