• News
  • Mission Paani
  • Sports
  • Films
  • Gulf
  • Life
  • Career
  • Crime
  • Photos
  • Video
  • Buzz
  • Live TV

ആകാശത്തേക്ക് വെടിവെച്ച് അച്ഛന്‍റെ ആഘോഷം; എട്ടുവയസുകാരൻ മരിച്ചു!

News18 Malayalam
Updated: January 6, 2019, 9:44 AM IST
ആകാശത്തേക്ക് വെടിവെച്ച് അച്ഛന്‍റെ ആഘോഷം; എട്ടുവയസുകാരൻ മരിച്ചു!
News18 Malayalam
Updated: January 6, 2019, 9:44 AM IST
ന്യൂഡൽഹി; പുതുവത്സരാഘോഷങ്ങളുടെ ഭാഗമായി അച്ഛൻ ആകാശത്തേക്ക് വെടിയുതിർത്തപ്പോൾ അടുത്തുനിന്ന എട്ടുവയസുകാരൻ വെടിയേറ്റ് മരിച്ചു. ഡൽഹി ഉസ്മാൻപുരിലാണ് സംഭവം. ഇതേത്തുടർന്ന് 42കാരനായ അച്ഛനെ പൊലീസ് അറസ്റ്റ് ചെയ്തു. പരിക്കേറ്റ കുട്ടിയെ അച്ഛൻ തന്നെയാണ് ആശുപത്രിയിലെത്തിച്ചത്. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.

പൊലീസ് നടത്തിയ അന്വേഷണത്തിലാണ് അച്ഛൻ തന്നെയാണ് വെടിയുതിർത്തതെന്ന് മനസിലായത്. കുട്ടിയുടെ വലത് കവിളിനാണ് വെടിയേറ്റത്. പുതുവത്സരാഘോഷത്തിനിടെയാണ് സംഭവം. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.

മകനെ കൊന്ന മുൻകാമുകനെ യുവതി കൊലപ്പെടുത്തി

ഇതിന് സമാനമായി പുതുവത്സരാഘോഷങ്ങൾക്കിടെ മുന്‍ ജെഡിയു നേതാവ് ഉതിര്‍ത്ത വെടിയേറ്റ് വനിതാ ആര്‍ക്കിടെക്ക് മരിച്ചത് വലിയ വാർത്തയായിരുന്നു. ഫത്തേപുർ ബേരിയിലെ ഫാം ഹൗസിലായിരുന്നു സംഭവം. ഉത്തർപ്രദേശിൽനിന്നാണ് തോക്ക് കൊണ്ടുവന്നതെന്നും, ഇതിന് ലൈസൻസ് ഇല്ലെന്നും ഇയാൾ ചോദ്യം ചെയ്യലിൽ സമ്മതിച്ചിരുന്നു.
First published: January 6, 2019
കൂടുതൽ കാണുക
Loading...
അടുത്തത് വാര്‍ത്തകള്‍
Loading...