തിരുവനന്തപുരത്ത് 11 കാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; പിതാവ് ക്ഷേത്രക്കുളത്തിൽ ജീവനൊടുക്കിയ നിലയിൽ; ഇളയ കുട്ടിയെ കാണാനില്ല
തിരുവനന്തപുരത്ത് 11 കാരൻ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ; പിതാവ് ക്ഷേത്രക്കുളത്തിൽ ജീവനൊടുക്കിയ നിലയിൽ; ഇളയ കുട്ടിയെ കാണാനില്ല
നാവായിക്കുളം നൈനാംകോണം വീട്ടിൽ സഫീറിനെയാണ് (35)ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മൂത്ത മകൻ അൽത്താഫിനെ(11) വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
തിരുവനന്തപുരം: കല്ലമ്പലം നാവായിക്കുളത്ത് 11കാരനെ കഴുത്തറുത്തു കൊന്ന ശേഷം പിതാവ് ക്ഷേത്രക്കുളത്തിൽ ചാടി ആത്മഹത്യ ചെയ്ത നിലയിൽ. ഇളയെ കുട്ടിയെ കാണാതായിട്ടുണ്ട്. നാവായിക്കുളം നൈനാംകോണം വീട്ടിൽ സഫീറിനെയാണ് (35)ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇയാളുടെ മൂത്ത മകൻ അൽത്താഫിനെ(11) വീടിനുള്ളിൽ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയിരുന്നു.
ഇതിനുപിന്നാലെയാണ് പിതാവ് സഫീറിനെ നാവായിക്കുളം ക്ഷേത്രക്കുളത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. എട്ടുവയസുള്ള ഇളയ കുട്ടി അൻഷാദിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇളയ കുട്ടിയെ കുളത്തിലെറിഞ്ഞ ശേഷം, സഫീർ ആത്മഹത്യ ചെയ്തതാണെന്നാണ് പൊലീസ് നിഗമനം.
ഇന്നു രാവിലെയോടെയാണ് നാടിനെ നടുക്കിയ സംഭവമുണ്ടായത്. സൂപ്പർ മാർക്കറ്റിലെ ജീവനക്കാരിയാണ് സഫീറിന്റെ ഭാര്യ. കുടുംബവഴക്കിനെ തുടർന്നാണ് മകനെ കൊന്നശേഷം സഫീർ ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് സംശയിക്കുന്നത്.
ക്ഷേത്രക്കുളത്തിന് സമീപം സഫീറിന്റെ ഓട്ടോറിക്ഷ കണ്ടതോടെയാണ് തെരച്ചിൽ ആരംഭിച്ചത്. അൽപ്പസമയത്തിനകം സഫീറിന്റെ മൃതദേഹം കണ്ടെത്തിയെങ്കിലും ഇളയ മകനെ കണ്ടെത്താനായിട്ടില്ല. കുട്ടിക്കുവേണ്ടിയുള്ള തെരച്ചിൽ തുടരുകയാണ്.
Published by:Anuraj GR
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.