• HOME
  • »
  • NEWS
  • »
  • crime
  • »
  • മകന്റെ പ്രണയ പങ്കാളിയായ യുവാവ് 10 ലക്ഷം രൂപ തട്ടിയെടുത്തതായി പിതാവിന്‌റെ പരാതി

മകന്റെ പ്രണയ പങ്കാളിയായ യുവാവ് 10 ലക്ഷം രൂപ തട്ടിയെടുത്തതായി പിതാവിന്‌റെ പരാതി

പലതവണയായി പണവും കാറും സ്വാർണാഭരണങ്ങളും അപഹരിച്ചതായും പരാതിയിൽ പറയുന്നു

(പ്രതീകാത്മക ചിത്രം)

(പ്രതീകാത്മക ചിത്രം)

  • Last Updated :
  • Share this:
    തൃശൂർ: മകന്റെ പ്രണയ പങ്കാളിയായ യുവാവ് 10 ലക്ഷം രൂപ തട്ടിയെടുത്തെന്ന് പരാതിയുമായി പിതാവ്. കുന്നംകുളം കടവല്ലൂർ സ്വദേശിയായ വിമുക്ത ഭടനാണ് മകന്റെ സ്വവർഗനുരാഗിയായ സുഹൃത്തിനെതിരെ പൊലീസിൽ‌ പരാതി നൽകിയത്. വർക്കള നഗരസഭയിലെ താമസിക്കുന്ന നിശാന്തിനെതിരെയാണ് പരാതി.

    സൗഹൃദത്തിലൂടെ മകനുമായി ബന്ധം സ്ഥാപിച്ച യുവാവ് വ്യാജപ്രചാരണത്തിലൂടെ മകനെ പ്രണയത്തിലാക്കി. പലതവണയായി പണവും കാറും സ്വാർണാഭരണങ്ങളും അപഹരിച്ചതായും അദ്ദേഹം പറയുന്നു. 2017ൽ ഓൺലൈൻ ചാറ്റിലൂടെയാണ് മകനെ പരിചയപ്പെടുന്നത്. സമ്പന്ന കുടുംബത്തിലെ അംഗമാണെന്നും അച്ഛൻ വിദേശത്താണെന്നും അമ്മ കോളേജ് പ്രൊഫസറാണെന്നും യുവാവ് മകനെ വിശ്വസിപ്പിച്ചതായും പിതാവ് പറയുന്നു.

    സ്വവർഗ ബന്ധം അറിഞ്ഞപ്പോൾ ഹൃദയാഘാടതം വന്ന് അച്ഛൻ മരിച്ചതായും യുവാവ് പറഞ്ഞു. വൈകാരികമായി മകന്റെ മനസ് കീഴടക്കിയതായും പിതാവ് പറയുന്നു. ഇതിനിടെ യൂറോപ്പിലെ സാങ്കേതിക സർവകലാശാലയില്‍ പിഎച്ച്ഡിയ്ക്ക് പ്രവേശനം നേടി മകൻ വിദേശത്തേക്ക് പോയി. ഈ സമയം മകന്‌റെ പ്രണയ പങ്കാളി കോവിഡ് ബാധിച്ച് വൃക്ക തകരാറിലാണെന്നും ഡയാലിസിസിന് പണം വേണമെന്നും പറഞ്ഞ് പലഘട്ടങ്ങളിലായി പണം തട്ടിയതായി പിതാവ് പറയുന്നു.

    മകന്റെ സമർദത്തിന് വഴങ്ങി പണം നൽകിയെന്നും ഇതിന്റെ തെളിവുകൾ കൈവശമുണ്ടെന്നും അദ്ദേഹം പറയുന്നു. ഉടൻ നൽകാമെന്ന് പറഞ്ഞ് എടുത്തുകൊണ്ടുപോയ കാർ തിരികെ നൽകിയിട്ടില്ലെന്നും പണയം വയ്ക്കനായി അഞ്ചു പവന്റെ മാലയും മേടിച്ചതായും പറയുന്നു. ഇതിന് പുറമേ വീട്ടിൽ നിന്ന് മകളുടെ രണ്ടു മാലകൾ മോഷ്ടിച്ചതായും പരാതിയില്‍ പറയുന്നു.

    പണം നൽ‌കാത്തപ്പോൾ വീട്ടിൽ അതിക്രമിച്ച് കയറി ഭാര്യയെയും മകളെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പിതാവ് പരാതിയിൽ പറയുന്നു. സംഭവത്തിൽ കുന്നംകുളം പൊലീല് അന്വേഷണം ആരംഭിച്ചു .
    Published by:Jayesh Krishnan
    First published: