ഇന്റർഫേസ് /വാർത്ത /Crime / കിരണിന്റെ തിരോധാനം: മകനെ അപായപ്പെടുത്തിയതെന്ന് പിതാവ്; മുഖ്യമന്ത്രിക്ക് പരാതി നൽകി

കിരണിന്റെ തിരോധാനം: മകനെ അപായപ്പെടുത്തിയതെന്ന് പിതാവ്; മുഖ്യമന്ത്രിക്ക് പരാതി നൽകി

കിരണിനെ അപായപ്പെടുത്തിയതാണെന്നാണ് പിതാവിന്റെ ആരോപണം.

കിരണിനെ അപായപ്പെടുത്തിയതാണെന്നാണ് പിതാവിന്റെ ആരോപണം.

കിരണിനെ അപായപ്പെടുത്തിയതാണെന്നാണ് പിതാവിന്റെ ആരോപണം.

  • Share this:

തിരുവനന്തപുരം: ആഴിമലയിൽ പെൺസുഹൃത്തിനെ കാണാനെത്തിയ യുവാവിന്റെ തിരോധാനവുമായി ബന്ധപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്ക് പരാതി നൽകി. കഴിഞ്ഞ ദിവസം തമിഴ്നാട് കൊല്ലങ്കോടിനു സമീപം ഇരയിമ്മൻതുറ തീരത്ത് കണ്ടെത്തിയ മൃതദേഹം കാണാതായ കിരണി(25)ന്റേതാണെന്ന സൂചനയുണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് പിതാവ് പരാതി നൽകിയത്.

കിരണിനെ അപായപ്പെടുത്തിയതാണെന്നാണ് പിതാവിന്റെ ആരോപണം. ‌‌മകനെ കണ്ടെത്താൻ പോലീസിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ലെന്നും പ്രതികളെ അറസ്റ്റ് ചെയ്യുന്നതിൽ പോലീസിന് ഗുരുതര വീഴ്ച്ച പറ്റിയെന്നും പരാതിയിൽ പറയുന്നു.

സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥന്റെ മേൽനോട്ടത്തിൽ അന്വേഷണം വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്. പെൺകുട്ടിയുടെ ബന്ധുക്കൾ രാഷ്ട്രീയ സ്വാധീനമുള്ളവരാണെന്നും പിതാവ് പറയുന്നു.

Also Read-വിവാഹ കൂദാശ ചടങ്ങിനിടെ വൈദികൻ കുഴഞ്ഞു വീണ് മരിച്ചു

പള്ളിച്ചൽ മൊട്ടമൂട് വള്ളോട്ടുകോണം മേക്കുംകര പുത്തൻ വീട്ടിൽ മധുവിന്റേയും മിനിയുടേയും മൂത്ത മകൻ കിരണിനെയാണ് കഴിഞ്ഞ 9 ന് ഉച്ചയ്ക്ക് ശേഷം കാണാതായത്. സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട പെൺകുട്ടിയെ കാണാനാണ് കിരൺ ആഴിമലയിൽ എത്തിയത്. ബന്ധുക്കളായ രണ്ടു സുഹൃത്തുക്കൾക്കൊപ്പമായിരുന്നു കിരൺ എത്തിയത്.

Also Read-ബസ്സിൽ അപമര്യാദയായി പെരുമാറിയ യുവാവിനെ വിദ്യാർത്ഥിനി കൈകാര്യം ചെയ്തു

പെൺകുട്ടിയുടെ ബന്ധുക്കളിലൊരാൾ കിരണിനെ ബൈക്കിൽ കയറ്റിക്കൊണ്ടുപോയതിനു ശേഷമാണ് കിരണിനെ കാണാതാകുന്നത്. ഇതിനു ശേഷം കിരണിനെ സുഹൃത്തുക്കൾ വാട്സ്ആപ്പിൽ വിളിച്ചപ്പോൾ താൻ സേഫ് ആണെന്ന് കിരണെന്ന് പറഞ്ഞിരുന്നു. ഇതിനു ശേഷമാകും കിരണിനെ കാണാതായതെന്നാണ് പൊലീസ് കരുതുന്നത്. നേരത്തേ കിരൺ കടലിനു സമീപത്തെ റോഡിലേക്ക് ഓടിപ്പോകുന്ന വിഡിയോ ദൃശ്യങ്ങൾ പുറത്തു വന്നിരുന്നു.

കിരൺ ഓടിപ്പോകുന്ന ദൃശ്യങ്ങൾ ചിത്രീകരിക്കപ്പെട്ടതും സുഹൃത്തുകളകുടെ വാട്സ്ആപ് കോളും മറുപടിയും തമ്മിൽ ഏകദേശം 5 മിനുട്ടുകളുടെ വ്യത്യാസം മാത്രമായിരിക്കും ഉണ്ടാകുക എന്നാണ് പൊലീസ് കരുതുന്നത്. സുഹൃത്തുക്കൾ വിളിച്ചതിനു ശേഷം എന്താണ് സംഭവിച്ചതെന്നാണ് കണ്ടെത്താനുള്ളത്.

ഇതിനിടയിലാണ് 25– 30 വയസ്സ് പ്രായം തോന്നിക്കുന്ന യുവാവിന്റെ മൃതദേഹം ഇരയിമ്മൻതുറ തീരത്ത് കണ്ടെത്തിയത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് മൃതദേഹം കണ്ടെത്തിയത്. ഇത് കിരണിന്റെ മൃതദേഹമാണെന്നാണ് ബന്ധുക്കൾ പറയുന്നത്. വലതു കയ്യിലെ വെളുത്ത ചരടും കാൽ വിരലുകളുടെ പ്രത്യേകതയും കണ്ടാണു ബന്ധുക്കൾ മൃതദേഹം കിരണിന്റേതാണെന്ന് ഉറപ്പിച്ചതെന്നു പൊലീസ് അറിയിച്ചു. എന്നാൽ മൃതദേഹം അഴുകിയ നിലയിലായതിനാൽ ഡിഎൻഎ ഫലം വന്നതിനു ശേഷമേ സ്ഥികരീകരിക്കാനാകൂ.

കിരണിന്റേത് അപകട മരണമോ ആത്മഹത്യയോ അല്ലെന്നും കൊലപാതകമാണെന്നുമാണ് ബന്ധുക്കൾ ആരോപിക്കുന്നത്. പെൺകുട്ടിയെ കാണാനെത്തിയ കിരണിനേയും സുഹൃത്തുക്കളായ അനന്തു, മെൽവിൻ എന്നിവരെ പെൺകുട്ടിയുടെ സഹോദരൻഹോദരന്‍ ഹരിയും സഹോദരീ ഭര്‍ത്താവ് രാജേഷും ചേര്‍ന്ന് മര്‍ദിച്ചിരുന്നുവെന്നാണ് പറയപ്പെടുന്നത്. കിരണിനെ കാണാനില്ലെന്നു കാട്ടി ബന്ധുക്കൾ നരുവാമൂട് പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിരുന്നു ഇതിനു ശേഷമാണ് കിരണിനെ കാണാതാകുന്നത്. സംഭവത്തിൽ പെൺകുട്ടിയുടെ ബന്ധുക്കൾക്കെതിരെ കേസെടുത്തിരുന്നു.

First published:

Tags: Missing case