നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

    • HOME
    • »
    • NEWS
    • »
    • crime
    • »
    • 'മകൻ ആത്മഹത്യ ചെയ്യാൻ വിഷം വാങ്ങിയത് ഓൺലൈൻ വഴി'; ഇ-കൊമേഴ്സ് സ്ഥാപനത്തിനെതിരെ പരാതിയുമായി പിതാവ്

    'മകൻ ആത്മഹത്യ ചെയ്യാൻ വിഷം വാങ്ങിയത് ഓൺലൈൻ വഴി'; ഇ-കൊമേഴ്സ് സ്ഥാപനത്തിനെതിരെ പരാതിയുമായി പിതാവ്

    വിഷ പദാർത്ഥം ഓൺലൈൻ ഷോപ്പിങ് കമ്പനി നൽകിയിരുന്നില്ലെങ്കിൽ, മകൻ ജീവനോടെ ഉണ്ടായിരുന്നേക്കാമെന്ന് പിതാവ് പറയുന്നു...

    പ്രതീകാത്മക ചിത്രം

    പ്രതീകാത്മക ചിത്രം

    • Share this:
      ഇൻഡോർ: മകൻ ആത്മഹത്യ ചെയ്യാൻ വിഷം വാങ്ങിയത് ഓൺലൈൻ ഷോപ്പിങ് മുഖേനയാണെന്ന പരാതിയുമായി പിതാവ് രംഗത്തെത്തിത. മധ്യപ്രദേശിലെ ഇൻഡോറിലാണ് 18 വയസുള്ള മകൻ ആദിത്യ ആണ് ഓൺലൈൻ ഷോപ്പിങ് വെബ്സൈറ്റ് വഴി വാങ്ങിയ വിഷം കുടിച്ച് ആത്മഹത്യ ചെയ്തതെന്ന് പിതാവ് ആരോപിക്കുന്നു. ഈ സംഭവത്തിൽ പ്രമുഖ ഇ-കൊമേഴ്‌സ് കമ്പനിക്കെതിരെ ആൺകുട്ടിയുടെ അച്ഛൻ പോലീസിൽ പരാതി നൽകി, പഴം കച്ചവടക്കാരനായ രഞ്ജിത് വർമയാണ് മകന്‍റെ ആത്മഹത്യയ്ക്ക് പിന്നാലെ പരാതിയുമായി രംഗത്തെത്തിയത്. കഴിഞ്ഞ മാസം കമ്പനിയുടെ വെബ്‌സൈറ്റിൽ നിന്ന് തന്റെ മകൻ ആദിത്യ വാങ്ങിയ വിഷം കഴിച്ച് ആത്മഹത്യ ചെയ്തതായി രഞ്ജിത് വർമ്മ പരാതിയിൽ പറയുന്നു. ഛത്രിപുര പോലീസ് സ്റ്റേഷനിലാണ് പരാതി നൽകിയത്. ജൂലൈ 29 ന് കുട്ടി വിഷം കഴിക്കുകയും അടുത്ത ദിവസം ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിക്കുകയും ചെയ്തു.

      ആവശ്യമായ രേഖകൾ പരിശോധിക്കാതെ ഇ-കൊമേഴ്‌സ് കമ്പനി തന്റെ മകന് നിയമവിരുദ്ധമായി വിഷ പദാർത്ഥം നൽകിയെന്ന് പരാതിക്കാരൻ ആരോപിക്കുന്നു. പരാതിയിൽ പോലീസ് കേസെടുത്തതായി ഛത്രിപുര പോലീസ് സ്റ്റേഷൻ ഇൻചാർജ് പവൻ സിംഗാൾ പിടിഐയോട് പറഞ്ഞു.

      ഈ സംഭവത്തിൽ വിശദീകരണം തേടി തങ്ങൾ ഇ കൊമേഴ്സ് കമ്പനിക്ക് ഒരു നോട്ടീസ് അയയ്ക്കുമെന്ന് പൊലീസ് അറിയിച്ചു. അവരുടെ മറുപടി ലഭിച്ചുകഴിഞ്ഞാൽ, അനുയോജ്യമായ നിയമ നടപടികൾ ആരംഭിക്കുമെന്ന് ഉദ്യോഗസ്ഥൻ പറഞ്ഞു.

      അതേസമയം, വിഷ പദാർത്ഥം കമ്പനി നൽകിയിരുന്നില്ലെങ്കിൽ, മകൻ ജീവനോടെ ഉണ്ടായിരുന്നേക്കാമെന്ന് രഞ്ജിത്ത് വർമ ​​പറഞ്ഞു. കമ്പനിക്കെതിരെ കർശന നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു, ഓൺലൈൻ പ്ലാറ്റ്ഫോമുകളിലൂടെ വിഷ പദാർത്ഥങ്ങളുടെ വിതരണം അവസാനിപ്പിക്കണം, കൂടാതെ മറ്റൊരു പിതാവിനും തന്റെ മകനെ ഈ രീതിയിൽ നഷ്ടപ്പെടേണ്ടി വരരുതെന്നും അദ്ദേഹം പറഞ്ഞു. ചില സാമ്പത്തിക വിഷയങ്ങളെ തുടർന്നാണ് മകൻ സമ്മർദ്ദത്തിലായിരുന്നതെന്ന് രഞ്ജിത്ത് വർമ ​​പറഞ്ഞു.

      തളർന്നിരുന്ന ചിത്രം മദ്യപിച്ചെന്ന രീതിയിൽ പ്രചരിപ്പിച്ചു; പൊലീസിനെതിരെ പഞ്ചായത്ത് പ്രസിഡന്‍റ്

      ശാരീരിക ബുദ്ധിമിട്ട് അനുഭവപ്പെട്ടപ്പോൾ വഴിയരികിൽ തളർന്നിരുന്ന ചിത്രം പൊലീസ് മോശമായി പ്രചരിപ്പിച്ചതായി പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ പരാതി. തൃശൂര്‍ വേളൂക്കര പഞ്ചായത്ത് പ്രസിഡന്‍റ് കെ എസ് ധനീഷാണ് ഡി ഐ ജിയ്ക്ക് പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം പുലർച്ചെ വഴിയരികിൽ തളർന്നുവീണപ്പോഴുള്ള ധനീഷിന്‍റെ ചിത്രം മദ്യപിച്ച് ലക്കുകെട്ടെന്ന രീതിയിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചത്.

      Also Read- തിരുവനന്തപുരത്ത് യുവതിയെ അയൽവാസി കല്ലെറിഞ്ഞു കൊന്നു

      അർദ്ധരാത്രിയിൽ ആരോഗ്യനില മോശമായ കോവിഡ് രോഗികളെ ആശുപത്രിയിലാക്കി വീട്ടിലേക്ക് മടങ്ങുന്നവഴിയിലാണ് തളർച്ചയും ക്ഷീണവും മൂലം വഴിയരികിൽ വീണത്. അബോധാവസ്ഥയിലായ തന്നെ പുലർച്ചെ അതുവഴി വന്ന പൊലീസ് തട്ടിയുണർത്തിയെങ്കിലും ഫോട്ടോ എടുത്ത ശേഷം അവിടെ നിന്ന് പോയി. പിന്നീട് ആ ചിത്രം പഞ്ചായത്ത് പ്രസിഡന്‍റ് മദ്യപിച്ച് വഴിയരികിൽ എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയായിരുന്നു. ആബോധാവസ്ഥയിലായിരുന്ന തനിക്ക് ബോധം വന്നത് പൊലീസ് തട്ടിവിളിച്ചപ്പോഴാണ്. എന്നാൽ പൊലീസ് തനിക്ക് വൈദ്യസഹായം എത്തിക്കാതെ അവിടെനിന്ന് പോകുകയായിരുന്നുവെന്നും ധനീഷ് പറയുന്നു.





      എൽഡിഎഫിനും യുഡിഎഫിനും തുല്യകക്ഷിനിലയുള്ള പഞ്ചായത്താണ് വേളൂക്കര. ഇവിടെ നറുക്കെടുപ്പിലൂടെയാണ് എൽ ഡി എഫിന് പഞ്ചായത്ത് പ്രസിഡന്‍റ് സ്ഥാനം ലഭിച്ചത്. കോവിഡ് പ്രതിരോധ രംഗത്ത് രാവും പകലും നിറഞ്ഞുനിന്ന് പ്രസിഡന്‍റിനെ കുറിച്ച് നേരത്തെ പത്രമാധ്യമങ്ങളിൽ വാർത്തകൾ വന്നിരുന്നു. അതിനിടെയാണ് മദ്യപിച്ച് ലക്കുകെട്ടെന്ന രീതിയിൽ പ്രചരണം നടന്നത്. സംഭവത്തിൽ ഡി ഐ ജിയുടെ നിർദേശ പ്രകാരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
      Published by:Anuraj GR
      First published:
      )}