• HOME
  • »
  • NEWS
  • »
  • crime
  • »
  • Attack |മദ്യപിച്ചെത്തി അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍; നിലത്തിട്ട് ചവിട്ടി; കസ്റ്റഡിയില്‍

Attack |മദ്യപിച്ചെത്തി അച്ഛനെ ക്രൂരമായി മര്‍ദ്ദിച്ച് മകന്‍; നിലത്തിട്ട് ചവിട്ടി; കസ്റ്റഡിയില്‍

സംഭവത്തിന് ശേഷം ഒളിവില്‍ പോയ മാര്‍ട്ടിനെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

  • Share this:
    കണ്ണൂര്‍: പേരാവൂരില്‍ മദ്യപിച്ച് വീട്ടിലെത്തി അച്ഛനെ നിലത്തിട്ട് ചവിട്ടിയ മകന്‍ പൊലീസ് കസ്റ്റഡിയില്‍. മാര്‍ട്ടിന്‍ ഫിലിപ്പിനെയാണ് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്. പേരാവൂര്‍ ചൗളനഗര്‍ എടാട്ട് വീട്ടില്‍ പാപ്പച്ചനാണ് മകന്റെ മര്‍ദ്ദനമേറ്റത്. വീട്ടിനകത്തുള്ള സാധനങ്ങള്‍ പുറത്തേക്ക് വലിച്ചിട്ട് അടിച്ചുതകര്‍ക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു.

    മാര്‍ട്ടിന്‍ ഫിലിപ്പിനെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. മദ്യപിച്ചെത്തി ഇയാള്‍ അച്ഛനെ ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദിക്കുന്നതിന്റെ ദൃശ്യങ്ങള്‍ വീട്ടുകാര്‍ തന്നെയാണ് മൊബൈലില്‍ പകര്‍ത്തിയത്. ഇതില്‍ പ്രകോപിതനായ മാര്‍ട്ടിന്‍ വീട്ടിലെ സാധനങ്ങളെല്ലാം പുറത്തേക്ക് വലിച്ചിട്ട് അടിച്ച് തകര്‍ക്കുകയും ചെയ്തു.

    ഇയാള്‍ കടുത്ത മദ്യപാനിയാണെന്ന് നാട്ടുകാര്‍ പറയുന്നു. നേരത്തെ വാടകയ്ക്ക് താമസിച്ച് സ്ഥലത്തു നിന്നും ഇയാള്‍ സമാനമായ രീതിയില്‍ പെരുമാറിയിരുന്നു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ മാര്‍ട്ടിനെ മൊബൈല്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പിടികൂടിയത്.

    അമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ടു ക്രൂരമായി മര്‍ദിച്ച് മകള്‍; തടയാനെത്തിയ പഞ്ചായത്തംഗത്തിന് നേരെയും ആക്രമണം

    കൊല്ലം: പത്തനാപുരത്ത് മകള്‍ അമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ കെട്ടിയിട്ട് മര്‍ച്ചു. പത്തനാപുരം സ്വദേശി ലീലാമ്മയെയാണ് മകള്‍ ലീന മര്‍ദിച്ചത്. സംഭവത്തില്‍ ഇടപെട്ട വനിതാ പഞ്ചായത്ത് അംഗത്തിന് നേരെയും ആക്രമണം ഉണ്ടായി. വീട്ടില്‍ നിന്ന് പുറത്തേക്കിറങ്ങാന്‍ ശ്രമിച്ച അമ്മയെ ബലം പ്രയോഗിച്ച് അകത്തേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നു.

    ഇന്നലെ വൈകുന്നേരമാണ് അമ്മയ്ക്ക് നേരെ മകളുടെ ക്രൂരമായി മര്‍ദിച്ചത്. പുറത്തേക്കിറങ്ങാന്‍ ശ്രമിച്ചതോടെ ലീലാമ്മയെ വീട്ടുമുറ്റത്തെ തൂണില്‍ മകള്‍ ലീന കെട്ടിയിടുകയായിരുന്നു. മര്‍ദനം കണ്ട് അയല്‍വാസികളാണ് ദൃശ്യങ്ങള്‍ പകര്‍ത്തിയത്. തടയാനെത്തിയ അയല്‍വാസികളെ ലീന അസഭ്യം പറയുന്നതും വിഡിയോയിലുണ്ട്.

    വീടിനുപുറത്തുകടക്കാനായി ശ്രമിക്കുന്ന അമ്മയെ മകള്‍ അകത്തേക്ക് വലിക്കുന്നതും ലീലാമ്മ ഗേറ്റില്‍ ഇറുക്കിപിടിച്ചിരിക്കുന്നത് ദൃശ്യങ്ങളില്‍ കാണാം. വീടിന്റെ ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് അമ്മയും മകളും തമ്മില്‍ ചില തര്‍ക്കങ്ങള്‍ ഉണ്ടായിരുന്നു.

    മകള്‍ തന്നെ നിരന്തരം മര്‍ദിക്കാറുണ്ടെന്ന് അമ്മ ലീലാമ്മ പറഞ്ഞു. സംഭവത്തില്‍ പത്തനാപുരം പൊലീസ് കേസെടുത്തു. പരാതി വന്നതോടെ ലീന ആശുപത്രിയില്‍ പ്രവേശിച്ചു. അമ്മയും ആശുപത്രിയിലാണ്.
    Published by:Sarath Mohanan
    First published: