നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Murder| വിവാഹം കഴിക്കാനുള്ള മകന്റെ ആഗ്രഹത്തെ ചൊല്ലി തർക്കം; പിതാവ് മകനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

  Murder| വിവാഹം കഴിക്കാനുള്ള മകന്റെ ആഗ്രഹത്തെ ചൊല്ലി തർക്കം; പിതാവ് മകനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു

  വിവാഹത്തിന് തനിക്ക് താത്പര്യമുണ്ടെങ്കിലും മാതാപിതാക്കൾ ഇതിന് മുൻകയ്യെടുക്കുന്നില്ലെന്നായിരുന്നു ശിവമണിയുടെ പരാതി

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മകൻ വിവാഹക്കാര്യം പറഞ്ഞ് നിർബന്ധിച്ചതിന്റെ പേരിൽ അച്ഛൻ മകനെ കോടാലി കൊണ്ട് വെട്ടിക്കൊന്നു. തമിഴ്നാട് കള്ളക്കുറിച്ചി ജില്ലയിലാണ് സംഭവം. ശിവമണി (30) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ശിവമണിയുടെ പിതാവ് കേശവൻ (65) ഒളിവിലാണ്.

   ദിവസവേതന തൊഴിലാളികളാണ് കേശവനും ഭാര്യ പളനിയമ്മാളും(60). ശിവമണി അടക്കം മൂന്ന് മക്കളാണ് ഇവർക്കുള്ളത്. ശിവമണിയുടെ രണ്ട് സഹോദരിമാരുടേയും വിവാഹം നേരത്തേ കഴിഞ്ഞിരുന്നു. സ്വന്തം വിവാഹ കാര്യം പറഞ്ഞ് ശിവമണിയും രക്ഷിതാക്കളും നേരത്തേയും വാക്കു തർക്കമുണ്ടായിരുന്നതായി അയൽവാസികൾ പറയുന്നു.

   മൂന്ന് വർഷം വിദേശത്തായിരുന്നു ശിവമണി. കഴിഞ്ഞ വർഷമാണ് നാട്ടിൽ തിരിച്ചെത്തിയത്. വിദേശത്ത് ഉണ്ടായിരുന്ന സമയത്ത് താന‍് അയച്ച പണത്തിന്റെ പേരിൽ മാതാപിതാക്കളും ശിവമണിയും തമ്മിൽ നിരന്തര വാക്കുതർക്കമുണ്ടായിരുന്നു.

   വിവാഹം നടത്താൻ തനിക്ക് താത്പര്യമുണ്ടെങ്കിലും മാതാപിതാക്കൾ ഇതിന് മുൻകയ്യെടുക്കുന്നില്ലെന്നായിരുന്നു ശിവമണിയുടെ പരാതി. കഴിഞ്ഞ ദിവസം രാത്രി ഇതുമായി ബന്ധപ്പെട്ട് കേശവനുമായി ശിവമണി തർക്കത്തിലായി. ഇരുവരും മദ്യപിച്ചിരുന്നു. വാക്കുതർക്കം മൂർച്ഛിച്ചതോടെ കേശവൻ കോടാലിയെടുത്ത് മകനെ വെട്ടുകയായിരുന്നു.

   Also Read-Robbery | കാമുകിയ്ക്ക് സമ്മാനങ്ങള്‍ നല്‍കാന്‍ വീട് കൊള്ളയടിച്ചു; കവര്‍ച്ചയ്ക്കിടെ പേര് വിളിച്ച് കുടുങ്ങി

   തുടർന്ന് കേശവൻ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. ബഹളം കേട്ടെത്തിയ അയൽവാസികളാണ് രക്തത്തിൽ കുളിച്ചു കിടക്കുന്ന ശിവമണിയെ കാണുന്നത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. അടുത്തുള്ള ആശുപത്രിയിൽ യുവാവിനെ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

   Also Read-Arrest | പ്രായപൂർത്തിയാകാത്ത മകളെ ഗർഭിണിയാക്കിയ അച്ഛൻ അറസ്റ്റിൽ

   സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് കേശവനായുള്ള അന്വേഷണത്തിലാണ്.

   മറ്റൊരു സംഭവത്തിൽ,  വിവാഹ വാർഷികത്തിനിടയിലുണ്ടായ (wedding anniversary) വാക്കേറ്റത്തിൽ കുത്തേറ്റ യുവാവ് മരിച്ചു. പുതുപ്പള്ളി മഠത്തിൽ സ്വദേശി ഹരികൃഷ്ണൻ (39)ആണ് മരിച്ചത്. ആഘോഷത്തിനിടയിൽ മദ്യസൽക്കാരത്തിനിടയിലെ വാക്കേറ്റമാണ് കൊലപാതകത്തിലേക്ക് നയിച്ചത്.

   സുഹൃത്തിന്റെ വിവാഹ വാർഷികാഘോഷത്തിൽ പങ്കെടുക്കുന്നതിനിടയിലാണ് സംഘർഷമുണ്ടായത്. സംഭവത്തിൽ ഹരികൃഷ്ണന്റെ സുഹൃത്ത് ജോമോനെ പോലീസ് കസ്റ്റഡിയിലെടുത്തു. പുതുപ്പള്ളി സ്നേഹജാലകം കോളനിയിലാണ് സംഭവം.
   Published by:Naseeba TC
   First published: