HOME /NEWS /Crime / പാലക്കാട് മകനെ വെട്ടിക്കൊന്ന ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു

പാലക്കാട് മകനെ വെട്ടിക്കൊന്ന ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു

അവിവാഹിതനും കടുത്ത പ്രമേഹരോഗിയായുമായ മകനെ കുറെ നാളുകളായി ബാലകൃഷ്ണനാണ് പരിചരിച്ചിരുന്നത്.

അവിവാഹിതനും കടുത്ത പ്രമേഹരോഗിയായുമായ മകനെ കുറെ നാളുകളായി ബാലകൃഷ്ണനാണ് പരിചരിച്ചിരുന്നത്.

അവിവാഹിതനും കടുത്ത പ്രമേഹരോഗിയായുമായ മകനെ കുറെ നാളുകളായി ബാലകൃഷ്ണനാണ് പരിചരിച്ചിരുന്നത്.

  • Share this:

    പാലക്കാട് വിത്തനശ്ശേരിയിൽ  മകനെ വെട്ടിക്കൊന്ന ശേഷം അച്ഛന്‍ തൂങ്ങിമരിച്ചു. നടക്കാവ് സ്വദേശി ബാലകൃഷ്ണന്‍ (65) ആണ് മകൻ മുകുന്ദനെ (39) വെട്ടിക്കൊന്നശേഷം തൂങ്ങിമരിച്ചത്.  ഇന്നലെ രാത്രിയോടെയായിരുന്നു സംഭവം. പുലര്‍ച്ചെ വീട്ടിലെത്തിയ ബന്ധുക്കളാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് നെന്മാറ പോലീസ് സ്ഥലത്തെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കി. സംഭവത്തില്‍ പോലീസ് തുടരന്വേഷണം നടത്തും.

    അവിവാഹിതനും കടുത്ത പ്രമേഹരോഗിയായുമായ മകനെ കുറെ നാളുകളായി ബാലകൃഷ്ണനാണ് പരിചരിച്ചിരുന്നത്. മകന്റെ രോഗാവസ്ഥ മൂർച്ചിച്ചതിനെ തുടർന്നാണ് കൊലപ്പെടുത്തിയതെന്നാണ് വിവരം. ബാലകൃഷ്ണന്റെ ഭാര്യ വർഷങ്ങൾക്ക് മുൻപ് മരിച്ചിരുന്നു. ഇളയ മകന്‍ സതീഷ് കുമാർ കോയമ്പത്തൂരിൽ റെയിൽവേ ജോലിക്കാരനാണ്. മകൾ ശ്രുതി വിവാഹിതയുമാണ്.

    First published:

    Tags: Murder case, Palakkad