വാഷിങ്ടണ്‍: കാറിനുള്ളിലിരുന്ന് കടുത്ത ചൂടേറ്റ് രണ്ടുവയസ്സുള്ള കുട്ടി മരിച്ച സംഭവത്തില്‍ പിതാവിനെതിരേ കൊലക്കുറ്റം ചുമത്തി കേസെടുത്തു. യു.എസിലെ അലബാമ അറ്റ്‌മോറിലാണ് സംഭവം. സംഭവത്തിൽ 51-കാരനായ പിതാവ് ഷോണ്‍ റൗണ്‍സാവലിനെതിരേ കൊലക്കുറ്റം ചുമത്തിയത്.
ഫെബ്രുവരി 27-നു ഏകദേശം എട്ടുമണിക്കൂറോളം കുട്ടി കാറിനുള്ളില്‍ കുടുങ്ങിയന്നാണ് പോലീസ് വിശദീകരണം. കുട്ടിയെ ഡേ കെയറില്‍ കൊണ്ടുവിടാന്‍ പോയ പിതാവ് ഇക്കാര്യം മറക്കുകയും കുട്ടിയെ കാറിനുള്ളില്‍ ഇരുത്തി പുറത്ത് പോവുകയുമായിരുന്നു. തുടര്‍ന്ന് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ആശുപത്രിയില്‍നിന്നുള്ള വിവരത്തെ തുടര്‍ന്നാണ് പോലീസ് പിതാവിനെ അറസ്റ്റ് ചെയ്തത്. കാറിനുള്ളിലിരുന്ന് കടുത്ത ചൂടേറ്റാണ് കുട്ടി മരിച്ചതെന്നാണ് റിപ്പോര്‍ട്ട്.
Also read-മതപരിവർത്തനം നടത്താൻ ശ്രമിച്ച മലയാളി ദമ്പതികൾ യുപിയിൽ അറസ്റ്റിൽ
ഇത്തരത്തില്‍ സംഭവിക്കുന്ന ഈ വര്‍ഷത്തെ ആദ്യ മരണമാണിത്. 1990 മുതല്‍ യു.എസില്‍ ഇത്തരത്തില്‍ 1052-ലേറെ കുട്ടികളാണ് മരിച്ചിട്ടുള്ളത്. ഒരുവര്‍ഷം ഏകദേശം 38 കുട്ടികള്‍ കാറിനുള്ളില്‍ കടുത്ത ചൂടേറ്റ് മരിക്കുന്നതായും റിപ്പോര്‍ട്ടുകളില്‍ പറയുന്നു.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.