നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • Raping daughter-in-law| പ്ലസ്ടു വിദ്യാർത്ഥിയായ ഭർത്താവ് സ്കൂളിൽ പോയ സമയത്ത് പീഡിപിച്ചു; ഭർതൃപിതാവിനെതിരെ പരാതി

  Raping daughter-in-law| പ്ലസ്ടു വിദ്യാർത്ഥിയായ ഭർത്താവ് സ്കൂളിൽ പോയ സമയത്ത് പീഡിപിച്ചു; ഭർതൃപിതാവിനെതിരെ പരാതി

  പ്ലസ് ടു വിദ്യാർത്ഥിയായ ഭർത്താവ് സ്കൂളിൽ പോയ സമയത്തായിരുന്നു സംഭവം.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   മധ്യപ്രദേശ്: ഭർത്താവ് വീട്ടിൽ ഇല്ലാത്ത സമയത്ത് ഭർതൃപിതാവ് (father-in-law)ലൈംഗിക പീഡനത്തിന് ഇരയാക്കിയെന്ന പരാതിയുമായി (Raping daughter-in-law) യുവതി. മധ്യപ്രദേശിലെ ഗുണ പൊലീസ് സ്റ്റേഷനിലാണ് യുവതി പരാതി നൽകിയത്. ഭർത്താവ് സ്കൂളിൽ പോയതിനു ശേഷം വീട്ടിൽ മറ്റാരും ഇല്ലാതിരുന്ന സമയത്താണ് ഭർതൃപിതാവ് യുവതിയെ പീഡിപ്പിച്ചത്.

   വ്യാഴാഴ്ച്ചയാണ് യുവതിയും ഭർത്താവും ഇതുസംബന്ധിച്ച് പൊലീസിൽ പരാതി നൽകിയത്. പീഡനവിവരം പുറത്തു പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും യുവതിയുടെ പരാതിയിൽ പറയുന്നു.

   രാജസ്ഥാൻ സ്വദേശിയായ ഇരുപത്തിയൊന്നുകാരിയാണ് പരാതിക്കാരി. ഇരുപത്തിരണ്ടുകാരനായ ഗുണ സ്വദേശിയാണ് ഭർത്താവ്. പ്ലസ് ടു വിദ്യാർത്ഥിയായ ഭർത്താവ് സ്കൂളിൽ പോയ സമയത്തായിരുന്നു സംഭവം. സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ,

   പ്ലസ്ടു വിദ്യാർത്ഥിയായ ഭർത്താവ് എന്നും രാവിലെ ഗ്രാമത്തിൽ നിന്നും ഗുണ ടൗണിലുള്ള സ്കൂളിലേക്ക് പോകും. ഈ സമയത്ത് വീട്ടിൽ യുവതിയും ഭർതൃപിതാവും മാത്രമാണ് ഉണ്ടായിരുന്നത്. മരുമകളെ പീഡിപ്പിച്ചതിനു ശേഷം ഇക്കാര്യം പുറത്തു പറഞ്ഞാൽ കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തി.

   ഭർതൃപിതാവ് നിരവധി അനധികൃത ആയുധങ്ങൾ കൈവശം വെച്ചിട്ടുണ്ടെന്നും ഇതു കാണിച്ച് കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നതായും പരാതിയിൽ പറയുന്നുണ്ട്. ഭാര്യയെ പിന്തുണച്ചതിന്റെ പേരിൽ പിതാവിൽ നിന്നും തനിക്കും വധഭീഷണിയുണ്ടെന്ന് യുവാവും പൊലീസിനോട് പറഞ്ഞു.
   Also Read-Cannabis | ഇടുക്കിയിലെ റിസോര്‍ട്ടിൽ ചെടിച്ചട്ടികളില്‍ കഞ്ചാവ് വളര്‍ത്തിയ വിദേശ പൗരന്മാര്‍ക്ക് കഠിന തടവും പിഴയും

   അതേസമയം, സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. രാജസ്ഥാനിലെ ഒരു രാഷ്ട്രീയ പാർട്ടി പ്രവർത്തകനാണ് പരാതിക്കാരിയുടെ ഭർതൃപിതാവ്.

   നിരോധിത ലഹരിവസ്തുക്കളുമായി പരുന്തുംപാറയിൽ യുവതിയും യുവാവും പിടിയിൽ

   നിരോധിത ലഹരി ഉത്പന്നന്നവുമായി യുവാവിനെയും യുവതിയെയും എക്സൈസ് (Excise) സംഘം പിടികൂടി. എറണാകുളം സ്വദേശി ഷെഫിൻ മാത്യു (32), കൊടുങ്ങല്ലൂർ സ്വദേശി സാന്ദ്ര (20) എന്നിവരെയാണ് 0.06 ഗ്രാം എംഡിഎംഎ (MDMA)യുമായി പിടിയിലായത്. കുമളിയിലെ സ്വകാര്യ ഹോട്ടലിൽ മുറിയെടുത്ത ഇരുവരും പരുന്തുംപാറയിൽ സന്ദർശിക്കുന്നതിനിടെ സംശയംതോന്നിയ എക്‌സൈസ് സംഘം പരിശോധിച്ചപ്പോഴാണ് ഇവരുടെ പക്കൽനിന്ന്‌ നിരോധിത ലഹരിവസ്തു കണ്ടെത്തിയത്. മുറിയിലും കുറച്ച് അളവിലിരിപ്പുണ്ടെന്ന് ഇവർ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

   തുടർന്ന് കുമളിയിലെത്തിച്ച് പരിശോധന നടത്തി. ഇവർ മുമ്പ് ലഹരിക്കേസുകളിൽ പ്രതിയാണോയെന്ന് അന്വേഷണം നടത്തുമെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കി. കുമളിയിലെ ഹോട്ടലിൽ ബുധനാഴ്‌ചയാണ് ഇരുവരും മുറിയെടുത്തത്. ഇവിടെ നിന്നാണ് ഇന്നലെ പരുന്തുംപാറ സന്ദർശിക്കാൻ പോയത്.

   എക്സൈസ് സി ഐ കെ. കാർത്തികേയൻ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ ബിനീഷ് സുകുമാരൻ, പ്രിന്റീവ് ഓഫീസർമാരായ സതീഷ്‌കുമാർ, രാജ്കുമാർ, സിവിൽ എക്സൈസ് ഓഫീസർമാരായ ദീപുകുമാർ, സൈനുദ്ദീൻകുട്ടി, വനിതാ സിവിൽ എക്സൈസ് ഓഫീസർമാരായ സിന്ദു, ശശികല എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

   പ്രതികളെ കൂടുതൽ തെളിവെടുപ്പിനായി വണ്ടിപ്പെരിയാർ സെക്ഷൻ ഓഫീസ് കൈമാറി. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്യുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.
   Published by:Naseeba TC
   First published:
   )}