നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • POCSO | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിന തടവ്

  POCSO | പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച പിതാവിന് 30 വര്‍ഷം കഠിന തടവ്

  മൂന്നാം ക്ലാസു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പഠനകാലയളവില്‍ പിതാവ് പീഡിപ്പിച്ചെന്നായിരുന്നു പരാതി.

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
   കോട്ടയം: പ്രായടപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച(Rape) പിതിവിന് 30 വര്‍ഷം കഠിന തടവും(Jailed) ഒരു ലക്ഷം രൂപ പിഴയും. കോട്ടയം അഡീഷണല്‍ ജില്ലാ ജഡ്ജി ജി ഗോപകുമാറാണ് ശിക്ഷ വിധിച്ചത്. കോട്ടയം(Kottayam) മുണ്ടക്കയത്താണ് സംഭവം. പെണ്‍കുട്ടിയെ മൂന്നാം ക്ലാസു മുതല്‍ എട്ടാം ക്ലാസ് വരെയുള്ള പഠനകാലയളവില്‍ പിതാവ് പീഡിപ്പിച്ചെന്നായിരുന്നു പരാതി.

   അയല്‍വാസിയായ സ്ത്രീയോടാണ് പെണ്‍കുട്ടി പീഡനവിവരം പറഞ്ഞത്. തുടര്‍ന്ന് ഇവര്‍ ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരാണ് സംഭവം പൊലീസിനെ അറിയിച്ചത്.

   Death Penalty | പാകിസ്ഥാനില്‍ കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കി; നാല് പേര്‍ക്ക് വധശിക്ഷ

   പാകിസ്ഥാനില്‍ (Pakistan) കോളേജ് വിദ്യാര്‍ത്ഥിയെ കൂട്ടബലാത്സംഗത്തിനിരയാക്കിയ Gang rape) നാല് പേര്‍ക്ക് വധശിക്ഷ (Death penalty). നസീര്‍ അഹമ്മദ്, മുഹമ്മദ് വസീം, ഉമര്‍ ഹയാത്ത്, ഫഖീര്‍ ഹുസൈന്‍ എന്നിവരെയാണ് പഞ്ചാബ് പ്രവിശ്യ കോടതി വധശിക്ഷക്ക് വിധിച്ചത്.

   കഴിഞ്ഞ ജനുവരിയിലാണ് സംഭവം. ലാഹോറില്‍ നിന്ന് 400 കിലോമീറ്റര്‍ അകലെയുള്ള ബഹവല്‍പുര്‍ ജില്ലയിലാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. പെണ്‍കുട്ടിയുടെ ആഭരണങ്ങളും പണവും മോഷ്ടിച്ച ശേഷം പെണ്‍കുട്ടിയെ മറ്റൊരു മുറിയിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. പെണ്‍കുട്ടിയെ ഉപദ്രവിക്കരുതെന്ന് മാതാപിതാക്കള്‍ അപേക്ഷിച്ചെങ്കിലും പ്രതികള്‍ ചെവിക്കൊണ്ടില്ല.

   അക്രമത്തിന് ശേഷം പ്രതികള്‍ മുങ്ങുകയായിരുന്നുവെന്ന് പ്രൊസിക്യൂഷന്‍ പറഞ്ഞു. അഡീഷണല്‍ ജില്ലാ കോടതി ജഡ്ജി റാണാ അബ്ദുല്‍ ഹക്കീമാണ് ശിക്ഷ വിധിച്ചത്.

   Also Read-Thiruvalla Rape Case | മയക്കുമരുന്നു നല്‍കി പീഡിപ്പിച്ച കേസ്; സിപിഎം നേതാവ് ഉള്‍പ്പെടെ 12 പേര്‍ക്ക് ജാമ്യം

   ട്യൂഷന്‍ പഠിക്കാനെത്തിയ 10 വയസ്സുകാരിയായ അയല്‍വാസിയെ പീഡിപ്പിച്ച ഇരുപതുകാരന്‍ അറസ്റ്റില്‍

   നെടുങ്കണ്ടത്ത് ട്യൂഷന്‍ പഠിക്കാനെത്തിയ 10 വയസ്സുകാരിയെ പീഡിപ്പിച്ച (Rape) ഇരുപതുകാരന്‍ പോലീസ് (police) പിടിയില്‍. കമ്പംമെട്ട് പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.

   പ്രതി പെണ്‍കുട്ടിയെ ലൈംഗികമായി ചൂഷണം നടത്തുകയായിരുന്നു. പെണ്‍കുട്ടിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ കണ്ട സാഹചര്യത്തില്‍ മാതാപിതാക്കള്‍ കൗണ്‍സലിങ്ങിന് വിധേയയാക്കി. കൗണ്‍സലിങ്ങിനിടെയാണ് തന്നെ പീഡിപ്പിച്ച വിവരം പെണ്‍കുട്ടി വെളിപ്പെടുത്തിയത്.

   കുട്ടിയുടെ രക്ഷിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രതിക്കെതിരെ പോലീസ് പോക്‌സോ നിയമപ്രകാരം കേസെടുത്തു.
   Published by:Jayesh Krishnan
   First published: