ഹരിയാന: ഭർത്താവിനെ ഉപേക്ഷിച്ചു തിരികെ വന്നതിന് അച്ഛൻ മകളെ അടിച്ചു കൊന്നു. ഹരിയാനയിലെ ഗുഡ്ഗാവിലുള്ള സിർസയിലാണു സംഭവം. മോണിക്ക എന്ന 30 വയസ്സുകാരിയെയാണ് അച്ഛൻ വേദ്പാലിന്റെ അടിയേറ്റു മരിച്ചത്.
മോണിക്കയും ചരൺജിത്തുമായുള്ള വിവാഹം 2008-ലാണ് നടന്നത്. എന്നാൽ കുടുംബപ്രശ്നം വഷളായതിനെ തുടർന്ന് കഴിഞ്ഞവർഷം മുതൽ മോണിക്ക മാതാപിതാക്കളോടൊപ്പം സ്വന്തം വീട്ടിലാണ് കഴിഞ്ഞിരുന്നത്. പക്ഷേ മോണിക്ക വീട്ടിൽ തിരിച്ചെത്തിയത് മുതൽ അച്ഛൻ വേദ്പാൽ തിരികെപോകാൻ നിർബന്ധിക്കുകയായിരുന്നു.
വിവാഹമോചിതയാകുന്നതു കുടുംബത്തിന്റെ അന്തസ്സിനു ചേരുന്നതല്ലെന്നും മോണിക്ക കാരണം സമൂഹത്തിൽ നാണംകെട്ടെന്നും ആരോപിച്ചു മർദനം പതിവായി. പലപ്പോഴും പിതാവ് മദ്യപിച്ചു വന്നായിരുന്നു മർദനം.
Also read-മലയാളി നഴ്സ് അഞ്ജുവിന്റെ കൊലപാതകം; ബ്രിട്ടീഷ് പോലീസ് കേരളത്തിലേക്ക്
ഇതേ കാരണം പറഞ്ഞ് ജനുവരി 11നും മോണിക്കയും അച്ഛനും തമ്മിൽ വഴക്കുണ്ടായി. ഈ സമയം വീട്ടിൽ ആരുമുണ്ടായിരുന്നില്ല. മിത്രസെയ്ന്റെ ഭാര്യ മായയും മകൻ ഹിമാൻഷുവും അമ്മ കലാവതിയും പുറത്തുപോയിരിക്കുകയായിരുന്നു. രാത്രി 8– 9 മണിയോടെയാണ് മോണിക്കയെ വേദ്പാൽ കൊല്ലുന്നത്. വഴക്കിനെത്തുടർന്ന് തടികൊണ്ട് അടിച്ചുകൊല്ലുകയായിരുന്നു എന്നു പൊലീസ് പറഞ്ഞു. ആ സമയം മിത്രസെയ്ൻ എത്തിയെങ്കിലും സഹോദരിയെ രക്ഷിക്കാനായില്ല.
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.