നിങ്ങളുടെ നഗരം തിരഞ്ഞെടുക്കുക

  • HOME
  • »
  • NEWS
  • »
  • crime
  • »
  • 74 കാരൻ പീഡിപ്പിച്ച 10 വയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്തു

  74 കാരൻ പീഡിപ്പിച്ച 10 വയസുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്തു

  കടുത്ത മാനസിക സംഘർഷത്തിലായിരുന്നു കുട്ടിയുടെ പിതാവ്

  പ്രതീകാത്മക ചിത്രം

  പ്രതീകാത്മക ചിത്രം

  • Share this:
  കോട്ടയം: 74 കാരൻ ക്രൂരമായി പീഡിപ്പിച്ച പത്തുവയസ്സുകാരിയുടെ പിതാവ് ആത്മഹത്യ ചെയ്തു. കോട്ടയം ചിങ്ങവനം പോലീസ് സ്റ്റേഷൻ പരിധിയിൽ കുറിച്ചിയിലാണ് ദാരുണ സംഭവം ഉണ്ടായത്. കഴിഞ്ഞ ദിവസമാണ് 10 വയസ്സ് പ്രായമായ പെൺകുട്ടിയെ 74 വയസ്സുകാരൻ ക്രൂരമായി പീഡിപ്പിച്ചിരുന്നതായി വിവരം പുറത്തുവന്നത്.  സംഭവത്തെ തുടർന്നാണ് പിതാവ് ആത്മഹത്യ ചെയ്തത്. കുറിച്ചിയിൽ താമസിച്ചിരുന്ന ഭാര്യവീടിന് തൊട്ടടുത്ത ഇടിഞ്ഞുവീഴാറായ സ്വന്തം വീട് ഉണ്ടായിരുന്നു. അവിടെ എത്തിയാണ് ഇയാൾ തൂങ്ങിമരിച്ചത്. ഇന്ന് പുലർച്ചെയാണ് ബന്ധുക്കൾ സംഭവം അറിയുന്നത്.

  കുട്ടി പീഡനത്തിനിരയായത് മുതൽ ഇദ്ദേഹം കടുത്ത മാനസിക പ്രശ്നങ്ങളിൽ ആയിരുന്നു. നേരത്തെയും ഇയാൾക്ക് മാനസിക ബുദ്ധിമുട്ടുകൾ അനുഭവിച്ചിട്ടുണ്ട്. പലചരക്ക് കടയിൽ സാധനം വാങ്ങാൻ എത്തിയപ്പോഴാണ് കുറിച്ചി സ്വദേശിയായ 74 കാരൻ യോഗി ദാസൻ കുഞ്ഞിനോട് ക്രൂരമായ അതിക്രമം കാട്ടിയത്. കഴിഞ്ഞ ജൂൺ മാസം മുതൽ ഇയാൾ കുട്ടിയെ പീഡിപ്പിച്ചിരുന്നതായി പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായി.

  ശരീരഭാഗങ്ങളിൽ സ്പർശിക്കുന്നതടക്കം ഇയാൾ ചെയ്യുമായിരുന്നു. ഒടുവിൽ ആരോടും പറയരുത് എന്ന് പറഞ്ഞ് കുട്ടിക്ക് മിഠായി നൽകുകയായിരുന്നു ഇയാൾ ചെയ്തിരുന്നത് എന്ന് അന്വേഷണം നടത്തിയ പോലീസ് ഉദ്യോഗസ്ഥർ ന്യൂസ് 18നോട് പറഞ്ഞു.

  ചിങ്ങവനം പോലീസിന് കഴിഞ്ഞ ദിവസമാണ് കുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകിയത്. കുട്ടി മറ്റു കുട്ടികളുമായി ചേർന്ന് കളിക്കുമ്പോഴാണ് രക്ഷിതാക്കൾക്ക് സംശയം തോന്നി കാര്യങ്ങൾ ചോദിച്ച് അറിഞ്ഞത്.  74കാരനായ വൃദ്ധൻ ലൈംഗികമായി ആക്രമിച്ചത് പോലെ പെൺകുട്ടി മറ്റു കുട്ടികളോട് പെരുമാറിയിരുന്നു. ഇതിൽ സംശയം തോന്നിയതോടെയാണ് രക്ഷിതാക്കൾ കുട്ടിയിൽ നിന്നും വിവരങ്ങൾ അറിഞ്ഞത്.

  സകുടുംബം കുറിച്ചിയിൽ താമസിക്കുകയാണ് യോഗീ ദാസൻ. ഇയാൾക്ക് മക്കൾ അടക്കം ഉണ്ട് എന്നാണ് പോലീസ് നൽകിയ വിവരം. അതിനിടെയാണ് കൊച്ചു കുട്ടിയോട് ക്രൂരത കാട്ടിയത്.  ഇയാളുടെ കുടുംബാംഗങ്ങൾക്ക് വിവരം അറിയില്ല എന്നാണ് പൊലീസ് നടത്തിയ അന്വേഷണത്തിൽ വ്യക്തമായത്. പീഡനത്തിന് ഇരയായ കൊച്ചുകുട്ടിക്കും ഇയാളുടെ ലൈംഗിക ആക്രമണത്തെ ചെറുക്കാനായില്ല. കുട്ടി ഭയപ്പെട്ടിരുന്നു എന്നും രക്ഷിതാക്കൾ നൽകിയ മൊഴിയിൽ പറയുന്നു. ഇതോടെയാണ് കുട്ടിക്ക് വിവരങ്ങൾ നേരിട്ട് രക്ഷിതാക്കളെ അറിയിക്കാൻ സാധിക്കാതിരുന്നത്.

  മാസങ്ങളായി നടന്ന പീഡനം പുറത്ത് വന്നതിന്റെ ഞെട്ടലിലായിരുന്നു നാട്ടുകാരും. അതിനു പിന്നാലെയാണ് കുട്ടിയുടെ അച്ഛൻ ആത്മഹത്യ ചെയ്ത വിവരം പുറത്തുവരുന്നത്. ചിങ്ങവനം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. മൃതദേഹം കോവിഡ് ടെസ്റ്റ് നടത്തിയശേഷം ഇൻക്വസ്റ്റ് നടപടികൾ സ്വീകരിക്കും. പോസ്റ്റ്മോർട്ടം നടത്തിയ ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും.

  നേരത്തെ കോട്ടയം ജില്ലയിൽ പലയിടങ്ങളിലും സമാനമായ നിലയിൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഒരു വൃദ്ധൻ പ്രതിയാകുന്ന കേസ് സമീപകാലത്ത് ആദ്യമാണ്. മുണ്ടക്കയം മേഖലയിലാണ് നേരത്തെ നിരവധി പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്. കോട്ടയം പാലാ രാമപുരം പോലീസ് സ്റ്റേഷനിലും കഴിഞ്ഞ മാസം പോക്സോ കേസ് റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ ഇത്രയും പ്രായംകുറഞ്ഞ കുട്ടി പീഡനത്തിന് ഇരയാവുന്നത് ഈ മേഖലയിലെ അപൂർവ സംഭവമാണ്.
  Published by:user_57
  First published:
  )}