• HOME
 • »
 • NEWS
 • »
 • crime
 • »
 • ആറുവയസുകാരിയെ ക്രൂരമായി മർദ്ദിച്ചു; കൊച്ചിയിൽ പിതാവ് റിമാൻഡിൽ

ആറുവയസുകാരിയെ ക്രൂരമായി മർദ്ദിച്ചു; കൊച്ചിയിൽ പിതാവ് റിമാൻഡിൽ

Xavier-Rojan

Xavier-Rojan

 • Last Updated :
 • Share this:
  കൊച്ചി: ആറു വയസുകാരിയെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ പിതാവ് അറസ്റ്റിലായി. കൊച്ചി മട്ടാഞ്ചേരി രാമേശ്വരം കോളനിയില്‍ അല്ലേലില്‍ പുരയിടത്തില്‍ സേവ്യര്‍ റോജനെ (33) ആണ് പൊലീസ് അറസ്റ്റു ചെയ്തത്. കുട്ടിയുടെ ദേഹമാസകലം മുറിവുകൾ ഉണ്ടെന്നു പൊലീസ് പറഞ്ഞു. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. ഇയാളെ കാക്കനാട് ജില്ലാ ജയിലിലേക്ക് മാറ്റി.

  കുട്ടിയെ ഇടയ്ക്കിടെ സേവ്യർ റോജൻ മർദ്ദിക്കാറുണ്ടായിരുന്നുവെന്ന് അയൽക്കാർ പറയുന്നു. കഴിഞ്ഞ ദിവസം കുട്ടിയെ മര്‍ദിക്കുന്നതു കണ്ട അയല്‍വാസികള്‍ കുട്ടി പഠിക്കുന്ന സ്‌കൂളിലെ അദ്ധ്യാപകരെ വിവരം അറിയിച്ചു. തുടർന്ന് സ്‌കൂള്‍ അധികൃതര്‍ ജില്ലാ ശിശുക്ഷേമ സമിതിയെ വിവരം അറിയിച്ചു. സംഭവത്തിൽ പരിശോധന നടത്തിയ ശിശുക്ഷേമ സമിതി അധികൃതർ പൊലീസിന് റിപ്പോർട്ട് നൽകി. ഇതേത്തുടർന്നാണ് കുട്ടിയുടെ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. 

  ഭാര്യയുമായി വിവാഹബന്ധം വേർപെടുത്തി കുട്ടിയുമായാണ് സേവ്യർ റോജൻ താമസിക്കുന്നത്. കുട്ടിയുടെ സംരക്ഷണം ഏറ്റെടുത്തതിനെ തുടർന്ന് സേവ്യർ റോജന് ജോലിക്ക് പോകാൻ കഴിഞ്ഞിരുന്നില്ല. ഇതിന്‍റെ ദേഷ്യത്തിലാണ് കുട്ടിയെ മർദ്ദിച്ചിരുന്നതെന്ന് ഇയാൾ പൊലീസിനോട് പറഞ്ഞു. ശിശുക്ഷേമസമിതി അധികൃതർ വീട്ടിലെത്തി. കുട്ടിയെ ശിശുക്ഷേമ ഭവനിലേക്കു മാറ്റി. 

  ഭര്‍ത്താവിന്റെ അമ്മയെ കടിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്ത യുവതിക്ക് ഒരു വര്‍ഷം തടവും 500 രൂപ പിഴയും

  ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഉപദ്രവിച്ച കേസില്‍ യുവതിക്ക് ഒരു വര്‍ഷം തടവും 500 രൂപ പിഴയും. ഭര്‍ത്താവിന്റെ അമ്മയെ കടിച്ച് പരിക്കേല്‍പ്പിക്കുകയും അച്ഛനെ മര്‍ദിക്കുകയും ചെയ്ത കേസിലാണ് കോടതി ശിക്ഷ വിധിച്ചത്. ഒല്ലൂക്കര പുളിപറമ്പ് ഉമ നഗറില്‍ താടിക്കാരന്‍ വീട്ടില്‍ മിയ ജോസ് എന്ന യുവതിയാണ് ഭര്‍ത്താവിന്റെ മാതാപിതാക്കളെ ഉപദ്രവിച്ചത്.

  അതേസമയം മിയ നല്‍കിയ സ്ത്രീധന പീഡനക്കേസില്‍ ഭര്‍ത്താവ് ദീപു കെ തോമസിനെ വിട്ടയച്ചു. ഹൈക്കോടതി നിര്‍ദേശപ്രകാരം ഇരു കേസുകളും ഒരുമിച്ച് പരിഗണിക്കുകയായിരുന്നു കോടതി. ഇരുവരും പിരിഞ്ഞു താമസിക്കുന്നതിനിടെയായിരുന്നു ഭാര്‍ത്താവിന്റെ മാതാപിതാക്കളെ ഉപദ്രവിച്ചത്. 2016 ജൂലൈ 27നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്

  എന്നാല്‍ സംഭവത്തിന് ശേഷം ദീപുവിനും മാതാപിതാക്കള്‍ക്കുമെതിരെ മണ്ണുത്തി പൊലീസില്‍ സ്ത്രീധന പീഡന പരാതി നല്‍കുകയും ചെയ്തു. അതേസമയം സംഭവ സമയം ദീപു കോട്ടയത്തെ വീട്ടിലായിരുന്നു.

  കാന്റീനില്‍ കച്ചവടം കുറഞ്ഞു; കാന്റീന്‍ ഉടമസ്ഥന്‍ തൊട്ടടുത്ത് ചായക്കട നടത്തുന്ന സ്ത്രീയുടെ മൂക്ക് മുറിച്ചു

  ലഖ്‌നൗ: കച്ചവട തര്‍ക്കത്തെ തുടര്‍ന്ന് യുവതിയുടെ മൂക്ക് മുറിച്ചു. ഉത്തര്‍പ്രദേശിലെ കാണ്‍പൂരാണ് സംഭവം. കാന്റീനില്‍ കച്ചവടം കുറഞ്ഞതിന്റെ പേരില്‍ കാന്റീന്‍ ഉടമസ്ഥന്‍ തൊട്ടടുത്ത് ചായക്കട നടത്തിയ സ്ത്രീയുടെ മൂക്ക് മുറിച്ചത്. കല്യാണ്‍പുര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ ആശുപത്രി പരിസരത്ത് കാന്റീന്‍ നടത്തുന്ന വിനോദ് ആണ് സ്ത്രീയുടെ മൂക്ക് കത്തി ഉപയോഗിച്ച് മുറിച്ചത്.

  രേഖ എന്ന സ്ത്രീയുടെ മുക്കാണ് വിനോദ് മുറിച്ചത്. ആശുപത്രി പരിസരത്ത് രേഖ ചായക്കട തുടങ്ങിയതാണ് വിനോദിനെ ചൊടിപ്പിച്ചത്. ചായക്കട വന്നതോടെ തന്റെ കാന്റീന്റെ കച്ചവടം കുറഞ്ഞതായി വിനോദ് പരാതിപ്പെട്ടായിരുന്നു. തുടര്‍ന്ന് താല്‍ക്കാലിക ചായക്കട ഒഴിവാക്കണമെന്ന് സ്ത്രീയോട് വിനോദ് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ രേഖ അത് കാര്യമാക്കിയില്ല.

  കട ഒഴിവാക്കില്ലെന്ന് രേഖ പറഞ്ഞതോടെ ഇരുവരും കടുത്ത തര്‍ക്കത്തിലെത്തി. രോക്ഷം കൂടിയതോടെ യുവതിയെ നിലത്തേക്ക് തള്ളിയിട്ട് കൈയില്‍ കരുതിയ കത്തി ഉപയോഗിച്ച് മൂക്ക് മുറിക്കുകയായിരുന്നെന്ന് രേക കല്യാണ്‍പുര്‍ പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. കച്ചവട തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് കല്യാണ്‍പുര്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍ചാര്‍ജ് വീര്‍ സിങ് പറഞ്ഞു. പരിക്കേറ്റ രേഖ ഇപ്പോള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
  Published by:Anuraj GR
  First published: