• HOME
  • »
  • NEWS
  • »
  • crime
  • »
  • പിതാവിന്‍റെ ആസിഡാക്രമണം; മകൻ മരണത്തിന് കീഴടങ്ങിയത് ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവിൽ

പിതാവിന്‍റെ ആസിഡാക്രമണം; മകൻ മരണത്തിന് കീഴടങ്ങിയത് ദിവസങ്ങള്‍ നീണ്ട ചികിത്സയ്ക്കൊടുവിൽ

ആസിഡ് ആക്രമണത്തില്‍ സാരമായി പൊള്ളലേറ്റ ഷിനു ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു

  • Share this:
കോട്ടയം: പിതാവിന്റെ ആസിഡ് ആക്രമണത്തെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയില്‍ കഴിഞ്ഞിരുന്ന മകന്‍ മരിച്ചു. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ ഇരിക്കെയാണ് പാലാ കാഞ്ഞിരത്തുംകുന്നേല്‍ ഷിനു (31) കഴിഞ്ഞ ദിവസം പുലര്‍ച്ചെ അന്തരിച്ചത്.

ആസിഡ് ആക്രമണത്തില്‍ സാരമായി പൊള്ളലേറ്റ ഷിനു ഏറെനാളായി ചികിത്സയില്‍ കഴിയുകയായിരുന്നു. 70 ശതമാനത്തോളമാണ് ഷിനുവിന് പൊള്ളലേറ്റത്. ഇതിനിടെയാണ് കഴിഞ്ഞ പുലര്‍ച്ചെ അഞ്ചു മണിക്ക് മരണം സംഭവിക്കുകയായിരുന്നു.

സെപ്റ്റംബര്‍ 23നായിരുന്നു നാടിനെ നടുക്കിയ ആസിഡ് ആക്രമണം നടന്നത്. സംഭവത്തില്‍ അറസ്റ്റിലായ ഷിനുവിന്റെ പിതാവ് ഗോപാലകൃഷ്ണന്‍ ഇപ്പോഴും റിമാന്‍ഡില്‍ കഴിയുകയാണ്.

അന്തിനാട് സ്വദേശി ഗോപാലകൃഷ്ണന്‍ ചെട്ടിയാരും മകന്‍ ഷിനുവും സ്ഥിരമായി വഴക്കിടാറുണ്ടായിരുന്നു. സംഭവം ഉണ്ടായ ദിവസം വൈകുന്നേരവും ഇരുവരും തമ്മില്‍ ഏറെനേരം വഴക്കുണ്ടായി. പ്രശ്‌നങ്ങള്‍ക്ക് താല്‍ക്കാലിക വിരാമമിട്ട് ഷിനു ഉറങ്ങാന്‍ പോയ ശേഷം പുലര്‍ച്ചെ പിതാവ് ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍ ആസിഡ് എടുത്തു ഷിനുവിന്റെ ശരീരത്ത് ഒഴിക്കുകയായിരുന്നു. ആസിഡ് വീണ പൊള്ളലേറ്റ ഷിനു ബഹളം വച്ചതോടെ ആണ് നാട്ടുകാര്‍ വിവരം അറിഞ്ഞത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ഷിനുവിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

70 ശതമാനം പൊള്ളല്‍ ഉണ്ടായ ഗുരുതര സാഹചര്യത്തില്‍ ഏറ്റുമാനൂര്‍ മജിസ്‌ട്രേറ്റ് ഷിനുവിന്റെ മരണമൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പിതാവ് ആസിഡ് ഷിനു ആക്രമിക്കുകയായിരുന്നു എന്നാണ് സിനു നല്‍കിയ മൊഴി. റബറിനു വേണ്ടി കരുതിവച്ചിരുന്ന ആസിഡാണ് ഷിനുവിന്റെ ദേഹത്ത് ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍ ഒഴിച്ചത്. തൊണ്ടിമുതല്‍ അടക്കമുള്ള സംഭവങ്ങള്‍ പിന്നീട് പൊലീസ് കണ്ടെത്തിയിരുന്നു.

പെട്ടെന്ന് അക്രമം കാട്ടുന്ന രീതി നേരത്തെയും ഇയാളുടെ ഭാഗത്തുനിന്നും ഉണ്ടായതായി പോലീസ് മനസ്സിലാക്കിയിരുന്നു. ഏതായാലും 70 ശതമാനത്തിനു മുകളില്‍ പൊള്ളലേറ്റതോടെയാണ് ജീവന്‍ നിലനിര്‍ത്താന്‍ ആകാത്ത സാഹചര്യമുണ്ടായത്. അന്നുമുതല്‍ തന്നെ കോട്ടയം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാര്‍ ജീവന്‍ രക്ഷിക്കാന്‍ ഏറെ ശ്രമകരമായ നടപടി സ്വീകരിച്ചിരുന്നു.

Also Read- മക്കളെ ഉപേക്ഷിച്ച് നാടുവിട്ട കമിതാക്കൾ പിടിയിൽ; ഇരുവരും റിമാൻഡിൽ

സംഭവശേഷം അന്ന് രാത്രി തന്നെ ഗോപാലകൃഷ്ണന്‍ ചെട്ടിയാര്‍ സ്ഥലത്തു നിന്ന് രക്ഷപ്പെട്ടു. മകനെ ആക്രമിച്ച ശേഷം ഓട്ടോയില്‍ കയറിയാണ് ഇയാള്‍ രക്ഷപ്പെട്ടത് എന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കിയിരുന്നു. രാത്രി മുതല്‍ തന്നെ പാലാ പോലീസ് ഇയാള്‍ക്ക് വേണ്ടി തിരച്ചില്‍ നടത്തി. തൊട്ടടുത്ത ദിവസം ഉച്ചക്ക് 2 മണിക്കാണ് ഗോപാലകൃഷ്ണന്‍ ചെട്ടിയാരെ പാലാ പോലീസ് നാടകീയമായി പിടികൂടുന്നത്. പാലാ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ പി തോംസണ്‍ മഫ്ടിയില്‍ എത്തിയാണ് പ്രതിയെ പിടികൂടിയത്.

സംഭവത്തില്‍ ഷിനുവിന്റെ പോസ്റ്റ്‌മോര്‍ട്ടം പരിശോധന പൂര്‍ത്തിയാക്കും. ഇതിനു ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും. ആസിഡാക്രമണം ഏറെ ഞെട്ടലോടെയാണ് അന്തിനാട് നിവാസികള്‍ സ്വീകരിച്ചത്. അതിന് പിന്നാലെയാണ് ഷിനുവിന്റെ മരണ വിവരം പുറത്ത് വരുന്നത്.സംഭവത്തില്‍ പാലാ പോലീസ് ആണ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നത്. കേസില്‍ പാല പൊലീസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
Published by:Karthika M
First published: