ലഖ്നൗ: ഇതരജാതിക്കാരനായ യുവാവിനെ പ്രണയിച്ചതിന് അച്ഛന് മകളെ കഴുത്തറുത്ത് കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ ഫിറോസബാദിലാണ് സംഭവം. പത്തൊന്‍പതുകാരിയായ മകള്‍ രുചി റാത്തോഡിനെ മനോജ് റാത്തോഡ് (42) കൊലപ്പെടുത്തിയത്. അറക്കവാള്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു.
ഇതര ജാതിക്കാരനായ യുവാവിനെ വിവാഹം കഴിക്കാനുള്ള മകളുടെ തീരുമാനമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്ന് മനോജ് പൊലീസിനോട് പറഞ്ഞു. വെള്ളിയാഴ്ച രാവിലെയാണ് മനോജ് റാത്തോഡിന്റെ മൂത്തമകള്‍ രുചി റാത്തോഡിനെ വീട്ടിലെ കിടപ്പുമുറിയില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്.
ഇതര ജാതിക്കാരനായി യുവാവുമായുള്ള ബന്ധം മനോജ് എതിര്‍ത്തിരുന്നു. എന്നാല്‍ പിതാവിന്റെ എതിര്‍പ്പു മറികടന്നും സുധീര്‍ കുമാര്‍ എന്ന യുവാവുമായുള്ള ബന്ധം തുടര്‍ന്നു. ഇരുവരും ഇടയ്ക്കിടെ പരസ്പരം കാണുന്നതും പതിവായി. ഇതറിഞ്ഞ സുധീര്‍ മകള്‍ ഉറങ്ങി കിടന്നപ്പോള്‍ അറക്കവാള്‍ ഉപയോഗിച്ച് കഴുത്തറുത്ത് കൊല്ലുകയായിരുന്നു.
വെള്ളിയാഴ്ച രാവിലെ ഒമ്പത് മണിയായിട്ടും രുചി റാത്തോഡ് മുകള്‍നിലയില്‍നിന്ന് താഴേക്ക് വരാതിരുന്നതോടെയാണ് അമ്മ നഗീനയ്ക്ക് സംശയം തോന്നിയത്. തുടര്‍ന്ന് മകളെ വിളിക്കാന്‍ നഗീന ഭര്‍ത്താവിനോട് ആവശ്യപ്പെട്ടു. ഇതോടെ മകളെ കൊലപ്പെടുത്തിയെന്ന് പ്രതി വെളിപ്പെടുത്തിയത്. ഇതോടെ പെണ്‍കുട്ടിയുടെ അമ്മ പോലീസിനെ വിവരമറിയിക്കുകയും പോലീസെത്തി പ്രതിയെ പിടികൂടുകയും ചെയ്തു.
Arrest | ഹോട്ടലിന്റെ ക്യൂആര്‍ കോഡ് മാറ്റി സ്വന്തം അക്കൗണ്ടിന്റെ ക്യൂആര്‍ കോഡ് വെച്ച് തട്ടിപ്പ്; യുവാവ് പിടിയില്‍
കൊച്ചി: ഹോട്ടലിന്റെ ക്യൂആര്‍ കേഡ് മാറ്റി സ്വന്തം അക്കൗണ്ടിന്റെ ക്യൂആര്‍ കോഡ് വെച്ച് തട്ടിപ്പ് നടത്തിയ യുവാവ് പിടിയില്‍. മുണ്ടംവേലി കാട്ടുനിലത്തില്‍ വീട്ടില്‍ മിഥുന് (33) ആണ് പിടിയിലായത്. ജൂണ്‍ ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്.
തോപ്പുപടി പോസ്റ്റ് ഓഫീസിന് സമീപമുള്ള അറബി ഖാന എന്ന ഹോട്ടലിന്റെ ക്യൂആര്‍ കോഡാണ് ഇയാള്‍ മാറ്റിയത്. ഹോട്ടലിന്റെ ക്യൂആര്‍ കോഡ് മാറ്റി സ്വന്തം അക്കൗണ്ടിന്റെ ക്യൂആര്‍ കോഡ് സ്ഥാപിച്ചായിരുന്നു തട്ടിപ്പ് നടത്തിയത്. ഹോട്ടലുടമയുടെ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
Published by:Jayesh Krishnan
First published:
ഏറ്റവും വിശ്വാസ്യതയുള്ള വാർത്തകള്‍, തത്സമയ വിവരങ്ങൾ, ലോകം, ദേശീയം, ബോളിവുഡ്, സ്പോർട്സ്, ബിസിനസ്, ആരോഗ്യം, ലൈഫ് സ്റ്റൈൽ വാർത്തകൾ ന്യൂസ് 18 മലയാളം വെബ്സൈറ്റിൽ വായിക്കൂ.